വാഹനം
“വഹിച്ചു കൊണ്ടുപോകുന്ന ഉപകരണം” എന്നതാണ് വാഹനത്തിന്റെ അർത്ഥം. ഗതാഗതത്തിനായി ഉപയോഗിക്കുന്ന യാന്ത്രിക യാന്ത്രികേതര വസ്തുക്കളേയും വാഹനം എന്നു വിളിക്കും. ഈ ഉപകരണം എന്തുതന്നെ ആയാലും, ഉദാഹരണത്തിന് യാന്ത്രിക സാമഗ്രികൾ അല്ലെങ്കിൽ ജീവികൾ. പഴയകാലത്ത് വാഹനമായി ഉപയോഗിച്ചിരുന്നത് ആന, കുതിര, കാള, ഒട്ടകം എന്നീ മൃഗങ്ങളെ ആയിരുന്നു. ഇവയിൽ ചിലതു ഇപ്പോഴും ഉപയോഗിച്ചുവരുന്നു. നൂതന യുഗത്തിൽ സൈക്കിൾ മുതൽ വിമാനം വരെ വാഹനമായി ഉപയോഗിക്കുന്നു.

Disambiguation
ഇരുചക്രവാഹനം
രണ്ടു ചക്രങ്ങൾ കൊണ്ട് മാത്രം ഓടുന്ന വാഹനങ്ങൾ. ഉദാഹരണം : സൈക്കിൾ, ബൈക്കുകൾ മുതലായവ
ത്രിചക്രവാഹനം
മൂന്ന് ചക്രങ്ങൾ കൊണ്ട് മാത്രം ഓടുന്ന വാഹനങ്ങൾ. ഉദാഹരണം : ഓട്ടോ റിക്ഷ
നാലുചക്രവാഹനം

നാലു ചക്രങ്ങൾ കൊണ്ട് ഓടുന്ന വാഹനങ്ങൾ. ഉദാഹരണം : കാറുകൾ , ബസുകൾ മുതലായവ.
വാഹന നിയമം
രജിസ്ട്രേഷൻ
മോട്ടോർ വെഹിക്കിൾ ആക്റ്റ്,1988[1] പ്രകാരം, രജിസ്റ്റർ ചെയ്യാത്തവാഹനങ്ങൾ പൊതുസ്ഥലങ്ങളിലോ നിരത്തുകളിലോ മറ്റു സ്ഥലങ്ങളിലോ ഇറക്കുന്നത് നിരോധിച്ചിരിക്കുന്നു. രജിസ്റ്റർ ചെയ്യുന്നതിനായി വാഹനത്തിന്റെ ശരിയായ രേഖകൾ സഹിതം ഉടമ പ്രസ്തുത സർക്കാർ ഓഫീസിൽ ചെല്ലേണ്ടതും, മറ്റു വാഹനങ്ങളിൽ നിന്നു പ്രസ്തുത വാഹനം തിരിച്ചറിയാൻ കഴിയുന്നതും ആയിരിക്കണം. രജിസ്റ്റർ ചെയ്ത വാഹനങ്ങൾ “രജിസ്റ്റർ ചെയ്തിട്ടുണ്ട്” എന്ന ചിഹ്നം നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിർദ്ദേശപ്രകാരം പ്രദർശിപ്പിക്കേണ്ടതും ആണ്.
ലൈസൻസ്[2]
ലൈസൻസിന്റെ ആവശ്യകത
ലൈസൻസില്ലാത്ത ഒരാൾക്ക് പൊതുസ്ഥലങ്ങളിൽ വാഹനം ഓടിക്കുന്നത് നിയമവശാൽ തടഞ്ഞിരിക്കുന്നു. അല്ലാത്തപക്ഷം നിയമത്താൽ അനുശ്രിതമായ ശിക്ഷാനടപടികൾ ആ വ്യക്തിയിന്മേൽ എടുക്കുന്നതായിരിക്കും.
ലൈസൻസ് ലഭിക്കുവാനുള്ള പ്രായപരിധി
- 55 സിസി യിൽ താഴെ യാന്ത്രികശേഷിയുള്ള ഒരു വാഹനം ഓടിക്കുവാൻ 16 വയസ്സ് തികഞ്ഞിരിക്കണം,മാത്രമല്ല മാതാപിതാക്കൾ പ്രഖ്യാപിതങ്ങൾ ശരിവെക്കുകയും വേണം.
- മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനായി അപേക്ഷകന് 18 വയസ്സ് പൂർത്തിയായിരിക്കണം.
- ചരക്കു വാഹനങ്ങൾ ഓടിക്കുന്നതിന് അപേക്ഷകന് 20 വയസ്സ് പൂർത്തിയായിരിക്കണം
ഗതാഗത നിയമങ്ങൾ (ഇന്ത്യ)
വാഹനങ്ങൾ ഓടിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ[3] ഭാരതീയ സർക്കാർ അവലംഭിച്ചിട്ടുണ്ട്. നിർദ്ദിഷ്ട നിയമങ്ങൾ പാലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കുവാൻ ഉപകരിക്കും. ഈ നിയമങ്ങൾ സംസ്ഥാന തലത്തിൽ പുനർ നിർവചിക്കപ്പെട്ടിരിക്കുന്നു. അതത് സംസ്ഥാനങ്ങളിലെ നിയമങ്ങൾ അതത് സംസ്ഥാനങ്ങളിൽ പാലിക്കേണ്ടതാണ്.