വാഴപ്പള്ളി

കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് വാഴപ്പള്ളി. ചങ്ങനാശ്ശേരി നഗരത്തിലും വാഴപ്പള്ളി പഞ്ചായത്തിലും ആയിട്ട് വാഴപ്പള്ളി സ്ഥിതിചെയ്യുന്നു. പഴയ വാഴപ്പള്ളി ഗ്രാമം ചങ്ങനാശ്ശേരി മുനിസിപാലിറ്റിക്കുവേണ്ടി, തിരിക്കുകയും തന്മൂലം വാഴപ്പള്ളിയുടെ കൂറച്ചു ഭാഗങ്ങൾ ചങ്ങനാശ്ശേരി മുനിസിപ്പൽ നഗരത്തിനോട് ചേരുകയും, ബാക്കിയുള്ള ഭാഗങ്ങൾ ചേർത്ത് വാഴപ്പള്ളി ഗ്രാമപഞ്ചായത്താക്കിയും പുനഃനിർമ്മിക്കപ്പെട്ടു.

വാഴപ്പള്ളി
മലയാളം നടന്നെത്തിയവഴി
വാഴപ്പള്ളി അമ്പലം
വാഴപ്പള്ളി അമ്പലം
വാഴപ്പള്ളി
Location of വാഴപ്പള്ളി
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
സമയമേഖല IST (UTC+5:30)

ചരിത്രം

പഴയ വാഴപ്പള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായിരുന്നു വാഴപ്പള്ളി മഹാക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. അന്ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയുടെ ഭാഗമായിരുന്നു. വാഴപ്പള്ളിഗ്രാമം തെക്ക് തിരുവല്ല മുതൽ വടക്ക് കുറിച്ചി വരെയും, കിഴക്ക് തെങ്ങണ മുതൽ പടിഞ്ഞാറ് വെളിയനാട് വരെയും വ്യാപിച്ചിരുന്നു. പഴയ രാജപാതയായ പെരുവഴി കടന്നു പോകുന്നത് വാഴപ്പള്ളിയുടേ കിഴക്കേ അതിർത്തിയിലൂടെയാണ്. ചേരരാജാക്കന്മാരുടെ കാലത്ത് ഭരണ കാര്യങ്ങൾ‍ക്കായി പെരുമാക്കന്മാർ എഴുന്നള്ളിയിരുന്നത് വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ ആയിരുന്നു. അവിടെ നിന്നും പുറപ്പെടുവിച്ച പലകൽപ്പനകളും അതിനു ഉദാഹരണങ്ങളാണ്. ചങ്ങനാശ്ശേരി നഗരത്തിനെ രണ്ടായി തിരിക്കുമ്പോൾ നഗരത്തിന്റെ വടക്കു ഭാഗത്തായി വാഴപ്പള്ളി സ്ഥിതിചെയ്യുന്നു. ജാതിവ്യവസ്ഥ, ജന്മിത്തം, അയിത്താചരണം തുടങ്ങിയവ ശക്തമായി നിലനിന്നിരുന്ന പ്രദേശം കൂടിയായിരുന്നു പഴയ വാഴപ്പള്ളി.

ശാസനങ്ങൾ

കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതമാണ് [1] വാഴപ്പള്ളി ശാസനം. എ. ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു കരുതുന്നു. 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ.[2]

പേരിനു പിന്നിൽ

"വാഴ്കൈ പള്ളി " യാണ് (ക്ഷേത്രം ജയിക്കട്ടെ) വാഴപ്പള്ളിയായതെന്നു കരുതുന്നു. പള്ളിയെന്ന വാക്ക് ഗ്രാമം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു.

ഗതാഗത സൗകര്യങ്ങൾ

ചങ്ങനാശ്ശേരി നഗരത്തിന്റെ ഭാഗമായ വാഴപ്പള്ളി ഇന്ന് കര-ജല ഗതാഗത സൗകര്യങ്ങളാൽ ഏറെ മുൻപെന്തിയിലാണ്.

റോഡ് ഗതാഗതം

ചങ്ങനാശ്ശേരിയിലെ നാലാമത്തെ ബസ് സ്റ്റാൻഡ് വാഴപ്പള്ളിയിലെ വേഴക്കാട്ട് സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം - അങ്കമാലി (എം.സി. റോഡ്); ചങ്ങനാശ്ശേരി - കുമളി (സി.വി. റോഡ്) തുടങ്ങീയ പാതകൾ വാഴപ്പള്ളിയിലൂടെ കടന്നുപോകുന്നു.

ജല ഗതാഗതം

വാഴപ്പള്ളിയിലാണ് ചങ്ങനാശ്ശേരി ബോട്ടുജെട്ടി സ്ഥിതിചെയ്യുന്നത്.

റെയിൽ ഗഗതാതം

എറണാകുളം - തിരുവനന്തപുരം റെയിൽപാതയും ഇതിലേ കടന്നുപോകുന്നു.

എയർപോർട്ട്

കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം 105 കി.മി. ദൂരത്തും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 120 കി.മി. ദൂരത്തായും സ്ഥിതിചെയ്യുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

കോളേജുകൾ

  • സെൻറ് ബർക്ക്മാൻസ് കോളേജ്
  • അസംഷൻ കോളേജ്
  • ക്രിസ്തു ജ്യോതി എഞ്ചിനിയറിംഗ് കോളേജ്
  • സെന്റ്. ജോസഫ് കോളേജ്

സ്കൂളുകൾ

  • വാഴപ്പള്ളി ഗവ. സ്കൂൾ
  • ഗവ.യൂ.പി.സ്ക്കൂൾ ചീരഞ്ചിറ
  • അമൃത വിദ്യാലയം-വാഴപ്പള്ളി
  • അമൃത വിദ്യാലയം
  • സെന്റ്. തെരാസസ് ഹൈസ്കൂൾ
  • ഗായത്രി വിദ്യാമന്ദിർ

ആരാധനാലയങ്ങൾ

  • കൽക്കുളത്തു കാവ്
  • വാഴപ്പള്ളി മഹാദേവ ക്ഷേത്രം
  • പാപ്പാടി ഹനുമാൻ ക്ഷേത്രം
  • കോണത്തോട്ടു തറ ദേവി ക്ഷേത്രം
  • നെട്ടൂർ കാവ് ഭഗവതി ക്ഷേത്രം
  • നെൽപ്പുര ഗണപതി ക്ഷേത്രം
  • സെന്റ് മേരീസ് പള്ളി, പാരയിൽകടവ്

അവലംബം

  1. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ -- പുതുശ്ശേരി രാമചന്ദ്രൻ -- കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം
  2. കേരള ചരിത്രം -- എ. ശ്രീധരമേനോൻ -- ഡി.സി. ബുക്സ്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.