വാതകം

ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് വാതകം. ഇതിൽ തന്മാത്ര, അണു, അയോൺ, ഇലക്ട്രോൺ തുടങ്ങിയ പല കണങ്ങളും അടങ്ങിയിരിക്കും. ഇതിന് വ്യക്തമായ ആകൃതിയോ വ്യാപ്തമോ ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ചലനം ക്രമരഹിതമാണ്. ഖരം, ദ്രാവകം എന്നീ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ വാതകത്തിന്റെ സാന്ദ്രതയും വിസ്കോസിറ്റിയും താഴ്ന്നതാണ്. താപത്തിലും മർദ്ദത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഇത് വളരെയധികം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. വാതകത്തിന് വളരെ വേഗത്തിൽ ഡിഫ്യൂഷൻ സംഭവിക്കും. ഉൾക്കൊള്ളുന്ന വസ്തുവിൽ വാതകം മുഴുവനായി വളരെപ്പെട്ടെന്ന് വ്യാപിക്കുന്നതിന് ഇത് കാരണമാകുന്നു.

വാതകാവസ്ഥയിൽ കണങ്ങൾ സ്വതന്ത്രമായി ചലിക്കുന്നു.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.