ലിറ്റർ
വ്യാപ്തത്തിന്റെ ഏകകമാണ് ലിറ്റർ. ലിറ്ററിനെ പ്രതിനിധാനം ചെയ്യുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എൽ'( L അല്ലെങ്കിൽ l) ഉപയോഗിച്ചാണ്. പൊതുവേ ദ്രാവകങ്ങളെ അളക്കാൻ മാത്രമേ ലിറ്റർ ഉപയോഗിക്കാറുള്ളൂ. മറ്റു കാര്യങ്ങൾക്ക് ക്യുബിക് മീറ്റർ എന്ന ഏകകമാണ് ഉപയോഗിക്കാറുള്ളത്.
പേരിനു പിന്നിൽ
ലിട്രോൺ എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ലിറ്റർ ഉണ്ടായത്.
നിർവചനം
ഒരു ക്യൂബിക് ഡെസീമീറ്ററിനേയാണ് ലിറ്റർ എന്നു നിർവചിച്ചിരിക്കുന്നത് . 1 L = 1 dm³ , അതായത് 1 L ≡ 0.001 m³.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.