ലിഗ്നിൻ

ലിഗ്നിൻ സസ്യശരീരം കഠിന്യമുള്ളതുമായിരിക്കാൻ കാരണമായ ജൈവ പോളിമർ ആണിത്. ഇതു നാശത്തെ ചെറുക്കുന്നു.

ലിഗ്നിൻ
Identifiers
CAS number 9005-53-2
ChemSpider ID NA
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 N verify (what is: Y/N?)
Infobox references

ചരിത്രം

1813 ൽ സ്വിസ് സസ്യശാസ്ത്രജ്ഞൻ എ. പി. ഡി കാൻഡെലോൾ ആണ് ലിഗ്നൈനെപ്പറ്റി ആദ്യമായി പരാമർശിച്ചത്. വെള്ളത്തിലും ആൾക്കൊഹോളിലും ലയിക്കാത്തതും, ദുർബലമായ ആൽക്കലൈൻ ലായകങ്ങളിൽ ലയിക്കുന്നതും, ആസിഡ് ഉപയോഗിച്ചുള്ള ലായകങ്ങളിൽ നിന്നു് നീക്കാൻ കഴിയുന്നതുമാണ്. ലാറ്റിൻ വാക്കായ ലിഗ്നൂം എന്ന പദത്തിൽ നിന്നാണ് ലിനനെയിൻ എന്ന പേരുണ്ടായത്. ഭൂമിയിലെ ഏറ്റവും സമൃദ്ധമായ ഓർഗാനിക് പോളിമറുകളിൽ ഒന്നാണ് സെല്ലുലോസ്. ഫോസിൽ കാർബണിന്റെ 30% ഉം ഉണങ്ങിയ ജൈവപിണ്ഡത്തിന്റെ 20-35% വും ലിനിൻ ഉൾക്കൊള്ളുന്നു.] ഭൂഗർഭവിജ്ഞാനീയത്തിൽ കാർബണിഫെറസ് കാലഘട്ടത്തിലാണു് ലിഗ്നിൻ രൂപപ്പെടാൻ തുടങ്ങിയതു്.

ഘടനയും ജൈവധർമ്മവും

ഓരോരോ സ്പീഷിസുകളിലും ലഗ്നിനിലെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നു. ദേവതരുവർഗ്ഗത്തിൽ പെട്ട ഒരു മരത്തിന്റെ സാമ്പിളിൽ ലിഗ്നിന്റെ ഘടന 63.4% കാർബൺ, 5.9% ഹൈഡ്രജൻ, 0.7% ചാരം (ധാതുഘടകങ്ങൾ), 30% ഓക്സിജൻ എന്നിങ്ങനെയാണു്. ഇവയെ ഏകദേശം താരതമ്യപ്പെടുത്തിയാൽ സമാനമായ രാസരൂപം (C31H34O11) n ആയിരിക്കും. ഒരു ബയോപൊളിമർ എന്ന നിലയിൽ, ലിഗ്നൈന്റെ സവിശേഷത അതിന്റെ ബഹുതാനതയാണു്. മറ്റു പോളിമറുകളെപ്പോലെ പ്രാഥമികമായ ഒരു ഏകതാനഘടകം ലിഗ്നിനുകളിൽ ഇല്ല. നാളീസസ്യങ്ങളിലെ ‘തടി‘ (പ്രധാനമായും ക്സൈലം സെല്ലുകളും ദൃഡരൂപത്തിലുള്ള സ്ക്ലെറെൻ‌കൈമാ തന്തുക്കളും ഉൾപ്പെടെയുള്ളവ) ശക്തിപ്പെടുത്തുക എന്നതാണു് ലിഗ്നിന്റെ ജീവശാസ്ത്രപരമായ ധർമ്മം.

ലിഗ്നൈനിന്റെ ആഗോളവാണിജ്യഉല്പാദനം ഓരോ വർഷവും 1.1 ദശലക്ഷം മെട്രിക് ടൺ ആണ്. ഓരോ ആവശ്യത്തിനും വളരെ കുറഞ്ഞ അളവിലാണെങ്കിലും വളരെ വിശാലമായ പല മേഖലകളിലും ലിഗ്നിൻ ഉപയോഗിക്കപ്പെടുന്നുണ്ടു്.  പദാർത്ഥത്തിന്റെ കൃത്യമായ പരിശുദ്ധിയേക്കാൾ ആകൃതിയും ഘടനയും ബലവുമാണു് ലിഗ്നിൻ വ്യാവസായികപ്രാധാന്യം നേടുന്നതു്.

പാരിസ്ഥിതികമായ ധർമ്മം

വാണിജ്യപരമായ പ്രാധാന്യം

ജൈവസശ്ലേഷണം

ജൈവിക വിഘടനം

പൈറോലൈസിസ്

രാസവിശ്ലേഷണം

അവലംബം

    പുറം കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.