ലാവോസ്

ലാവോസ് തെക്കുകിഴക്കൻ ഏഷ്യയിലുള്ള, കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ്. ചൈന, മ്യാന്മാർ, വിയറ്റ്നാം, കമ്പോഡിയ, തായ്‌ലൻഡ് എന്നിവയാണ് അതിർത്തി രാജ്യങ്ങൾ. ദീർഘകാലം ഫ്രഞ്ച് കോളനിയായിരുന്ന ലോവോസ് 1949-ൽ സ്വാതന്ത്ര്യം നേടി. രണ്ടു ദശകങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര കലാ‍പങ്ങൾക്കു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിഅധികാരത്തിലെത്തി.

ലാവോസ്
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
തലസ്ഥാനം വിയന്റിയൻ
രാഷ്ട്രഭാഷ ലാവോ
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി ‌
കമ്മ്യൂണിസ്റ്റ് റിപബ്ലിക്
ചൌമാലി സയാസൻ
തോങ്സിങ് തമ്മവോങ്
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ജൂലൈ 19, 1949
വിസ്തീർണ്ണം
 
2,36,800ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
  ജനസാന്ദ്രത
 
59,24,000(2005)
25/ച.കി.മീ
നാണയം കിപ് (LAK)
ആഭ്യന്തര ഉത്പാദനം 12,547 ദശലക്ഷം ഡോളർ (129)
പ്രതിശീർഷ വരുമാനം $2,124 (138)
സമയ മേഖല UTC
ഇന്റർനെറ്റ്‌ സൂചിക .la
ടെലിഫോൺ കോഡ്‌ +856

ഭൂമിശാസ്ത്രം

ലാവോസിന്റെ ഭൂപടം

തെക്ക്‌-കിഴക്ക് ഏഷ്യയിൽ കരയാൽ മാത്രം ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ്‌ ലവോസ്. കുന്നുകളും മലകളും നിറഞ്ഞ നിരപ്പല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടത്തേത്[1]. 2,817 മീറ്റർ (9,242 അടി) ഉയരമുള്ള ഫൗ ബിയ ആണ്‌ ഉയരം കൂടിയ കൊടുമുടി. പടിഞ്ഞാറ് വശത്തുള്ള മീകോങ്ങ് നദി തയ്‌ലാൻഡുമായുള്ള അതിർത്തിയുടെ ഭൂരിഭാഗമായി കിടക്കുന്നു. അത്പോലെ കിഴക്ക്‌വശത്ത് അന്നാമിറ്റെ പർവ്വതനിര വിയറ്റ്നാമുമായുള്ള അതിർത്തി നിർണ്ണയിക്കുന്നു. ഇന്നത്തെ ലാവോസിൻറെ പാരമ്പര്യ വേരുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായി 4 നൂറ്റാണ്ടുകളോളം നിലനിന്ന ലാൻ സാൻ ഹോങ് കാവോ സാമ്രാജ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

അവലംബം

  1. "Laos – Climate". Countrystudies.us. ശേഖരിച്ചത്: 23 January 2011.

പുറത്തേക്കുള്ള കണ്ണികൾ

  • Wikimedia Atlas of Laos
  • ലാവോസ് ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യലാവോസ്മലേഷ്യ • മ്യാൻ‌മാർ • ഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.