ലക്ഷദ്വീപ്

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ് /ləkˈʃ[invalid input: 'ah']dw[invalid input: 'ee']p/ (Lakṣadvīp , മഹൽ: ލަކްޝަދީބު)}}. ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന (Anus Stolidus)(ഇംഗ്ലീഷ്:Brown Noddy / Noddy Tern) പക്ഷി ആണ്[2]. കടപ്ലാവു് (Artocarpus Incise)(ഇംഗ്ലിഷ്:bread fruit) ആണു് ഔദ്യോഗിക മരം. '''പൂമ്പാറ്റ മത്സ്യം'''(Chaetodon auriga)(ഇംഗ്ലിഷ്:butterfly fish) ആണ് ഔദ്യോഗിക മത്സ്യം.

ലക്ഷദ്വീപ്
ލަކްޝަދީބު
Laccadives
കേന്ദ്രഭരണപ്രദേശം
കവരത്തിയിലെ ഒരു കടൽത്തീരം

Seal
രാജ്യം ഇന്ത്യ
പ്രദേശങ്ങൾദക്ഷിണേന്ത്യ
രൂപീകരിച്ചത്1 നവംബർ 1956
തലസ്ഥാനംകവരത്തി
Government
  അഡ്മിനിസ്ട്രേറ്റർവിജയ്‌ കുമാർ ഐ എ എസ്
Area
  Total32 കി.മീ.2(12  മൈ)
പ്രദേശത്തിന്റെ റാങ്ക്7
Population (2011 സെൻസസ്)
  Total64473
  സാന്ദ്രത2,000/കി.മീ.2(5,200/ച മൈ)
ഭാഷകൾ
  ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്, ജസരി [1]
മഹൽ (ദിവെഹി)-മിനിക്കോയ് ദ്വീപിൽ സംസാരിക്കുന്നു.
വംശീയത
  വംശീയ വിഭാഗങ്ങൾ≈84.33% മലയാളികൾ
≈15.67% മഹലുകൾ
സമയ മേഖലIST (UTC+5:30)
ഐ.എസ്.ഓ. 3166IN-LD
ജില്ലകളുടെ എണ്ണം1
വലിയ നഗരംആന്ത്രോത്ത്
HDI
0.796
HDI Year2005
HDI Categoryhigh
വെബ്‌സൈറ്റ്www.lakshadweep.gov.in
ലക്ഷദ്വീപിന്റെ ഭാഗമായ കല്പ്പിറ്റി ദ്വീപ്.

കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ. എന്നാൽ മിനിക്കോയി ദ്വീപിൽ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കപ്പെടുന്നത്. മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 9o ചാനൽ മിനിക്കോയി ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു. തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ഇസ്ലാമത വിശ്വാസികളായ പട്ടിക വർഗക്കാരാണ്.. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതസ്തർ ആണ് . 2011 ലെ കണക്കെടുപ്പ് പ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്.

ചരിത്രം

എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി. പോർചുഗീസുകാർ‍ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചു.പക്ഷേ നാട്ടുകാർ അവരെ ഒഴിപ്പിച്ചു. 1787ൽ അമിൻദിവി ദ്വീപുകൾ(അമിനി, കദ്മത്, കിൽതാൻ, ചെത്തിലാത് & ബിത്ര) ടിപ്പു സുൽത്താന്റെ ആധിപത്യത്തിൻ കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ചു. പതിനാറാം നൂറ്റാണ്ടിൽ ദ്വീപുകാർ പോർട്ടുഗീസുകാരുടെ ആധിപത്യം തടയാൻ ചിറക്കൽ രാജായെ (കണ്ണൂർ) സമീപിച്ചു.

ലക്ഷദ്വീപിന്റെ ഭൂപടം

കാർഷികം

തേങ്ങയാണ്‌ ദ്വീപുകളിലെ പ്രധാന കാർഷികോല്പന്നം. 2,598 ഹെക്ടർ നിലത്ത് തെങ്ങുകൃഷിയുണ്ട്, പ്രതി ഹെക്ടറിൽ നിന്നും 22,310 തേങ്ങ ലഭിക്കുന്നു.

ദ്വീപുകൾ, ശൈലസേതു, തീരങ്ങൾ

ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിൽ ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്.

ദ്വീപുകൾ

ജനവാസമുള്ളവ:- അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ്.

ജനവാസമില്ലാത്തവ:- കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെർജ്ട്)

ഡോലിപ്പാട്ട്

അമിനി ദ്വീപിലും മറ്റു അടുത്തുള്ള ദ്വീപുകളിലും പ്രചാരമുള്ള ഒരു സംഗീത കലാരൂപമാണ് ഡോലിപ്പാട്ട്. മദ്രാസിലെ പ്രമുഖ മുസ്‌ലിം സാംസ്‌കരിക കേന്ദ്രമായ കായൽ പട്ടണത്തിൽ നിന്നും വന്ന ചില സൂഫി പണ്ഡിതന്മാരാണ് ഇത് പ്രചരിപ്പിച്ചത്. അറബി കടലിനാൽ  ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപസമൂഹം പായ കപ്പലുകളിൽ ഗുജറാത്തിലും തമിഴ്നാടിന്റെ തീരങ്ങളിലും സഞ്ചരിച്ചു അവിടെങ്ങളിലെ നാടോടി സംസ്കാരങ്ങളെ സ്വീകരിച്ചു. അത്തരത്തിൽ ദീപിലെത്തിയ ഒന്നാണ് ഡോലി പാട്ട്. പ്രവാചക സ്തുതിയും (മദ്ഹുനബി) മറ്റു ഇസ്ലാമിക വിശ്വാസ കാര്യങ്ങളുമാണ് പാട്ടിന്റെ പ്രമേയം. ആത്മാവിന്റെ രഹസ്യങ്ങൾ അന്വേഷിക്കുന്ന പാട്ടുകൾ ആണിവ . വട്ടത്തിൽ ഇരുന്ന് കൈകൊട്ടി പാടുകയും ഏറ്റുചൊല്ലുകയും ചെയുന്ന രീതിയാണിതിനു. സൂഫി പശ്ചാത്തലം ഉള്ള അബ്‍ദുൾ ഖാദർ , ഈച്ച മസ്താന്റെയും വരികൾ ഒകെ ആണിതിൽ ഉള്ളത്. തെക്കൻ തനിമ സാംസ്ക്കാരിക സംഘം മോയിൻ കുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ ഡോലിപ്പാട്ട് ആദ്യമായി 2017ൽ ആണ് കേരളത്തിൽ അവതരിപ്പിച്ചിരുന്നത്.

കവരത്തിയിൽ നിന്നുള്ള ഒരു കടലോര കാഴ്ച്ച

ചിത്രങ്ങൾ

അവലംബം

കൂടുതൽ വിവരങ്ങൾ

  1. ലക്ഷദ്വീപിന്റെ ഔദ്യോഗിക വെബ് സൈറ്റ്
  2. മാപ്സ് ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റിൽ ലക്ഷദ്വീപിന്റെ ഭൂപടം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.