റോഡിയം

അണുസംഖ്യ 45 ആയ മൂലകമാണ് റോഡിയം. Rh ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലർന്ന വെള്ള നിറമുള്ള ഈ സംക്രമണ ലോഹം വളരെ കാഠിന്യമേറിയതാണ്. പ്ലാറ്റിനം കുടുംബത്തിൽ ഉൾപ്പെടുന്നു. പ്ലാറ്റിനം അയിരുകളിൽ ഈ ലോഹം കാണപ്പെടുന്നു. പ്ലാറ്റിനത്തോടൊപ്പം ലോഹസങ്കരങ്ങളിലും, ഉൽ‌പ്രേരകമായും ഉപയോഗിക്കുന്നു. സാധാരണയായി ലോകത്തിലെ ഏറ്റവും വിലകൂടിയ ലോഹം റോഡിയമാണ്.

45 റുഥീനിയംറോഡിയംpalladium
Co

Rh

Ir
ആവർത്തനപ്പട്ടിക - വികസിത ആവർത്തനപ്പട്ടിക
വിവരണം
പേര്, പ്രതീകം, അണുസംഖ്യ റോഡിയം, Rh, 45
കുടുംബംസംക്രമണ ലോഹങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 9, 5, d
Appearanceവെള്ളികലർന്ന വെള്ള മെറ്റാലിക് നിറം
സാധാരണ ആറ്റോമിക ഭാരം102.90550(2) g·mol1
ഇലക്ട്രോൺ വിന്യാസം[Kr] 4d8 5s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 16, 1
ഭൗതികസ്വഭാവങ്ങൾ
Phasesolid
സാന്ദ്രത (near r.t.)12.41 g·cm3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
10.7 g·cm3
ദ്രവണാങ്കം2237K
(1964°C, 3567°F)
ക്വഥനാങ്കം3968K
(3695°C, 6683°F)
ദ്രവീകരണ ലീനതാപം26.59 kJ·mol1
ബാഷ്പീകരണ ലീനതാപം494 kJ·mol1
Heat capacity(25°C) 24.98 J·mol1·K1
Vapor pressure
P(Pa)1101001 k10 k100 k
at T(K)228824962749306334053997
Atomic properties
ക്രിസ്റ്റൽ ഘടനcubic face centered
ഓക്സീകരണാവസ്ഥകൾ4, 3, 2, 1[1]
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി2.28 (Pauling scale)
Ionization energies 1st: 719.7 kJ/mol
2nd: 1740 kJ/mol
3rd: 2997 kJ/mol
Atomic radius135 pm
Atomic radius (calc.)173 pm
Covalent radius135 pm
Miscellaneous
Magnetic orderingno data
വൈദ്യുത പ്രതിരോധം(0 °C) 43.3 nΩ·m
താപ ചാലകത(300K) 150 W·m1·K1
Thermal expansion(25°C) 8.2 µm·m1·K1
Speed of sound (thin rod)(20 °C) 4700 m/s
Young's modulus380 GPa
Shear modulus150 GPa
Bulk modulus275 GPa
Poisson ratio0.26
Mohs hardness6.0
Vickers hardness1246 MPa
Brinell hardness1100 MPa
CAS registry number7440-16-6
Selected isotopes
Main article: Isotopes of റോഡിയം
iso NA half-life DM DE (MeV) DP
99Rh syn 16.1 d ε - 99Ru
γ 0.089, 0.353,
0.528
-
101mRh syn 4.34 d ε - 101Ru
IT 0.157 101Rh
γ 0.306, 0.545 -
101Rh syn 3.3 y ε - 101Ru
γ 0.127, 0.198,
0.325
-
102mRh syn 2.9 y ε - 102Ru
γ 0.475, 0.631,
0.697, 1.046
-
102Rh syn 207 d ε - 102Ru
β+ 0.826, 1.301 102Ru
β- 1.151 102Pd
γ 0.475, 0.628 -
103Rh 100% 103Rh is stable with 58 neutrons
105Rh syn 35.36 h β- 0.247, 0.260,
0.566
105Pd
γ 0.306, 0.318 -
അവലംബങ്ങൾ

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

വെള്ളികലർന്ന വെള്ള നിറമുള്ളതും കാഠിന്യമേറിയതുമായ ഈ ലോഹം വളരെ കാലം നിലനിൽക്കുന്നതും ഉയർന്ന റിഫ്ലക്ടൻസ് ഉള്ളതുമാണ്. സാധാരണയായി ചൂടാക്കിയാൽപ്പോലും ഓക്സൈഡുകളെ നിർമ്മിക്കുന്നില്ല. റോഡിയം ദ്രവണാങ്കത്തിലെത്തുമ്പോൾ അന്തരീക്ഷത്തിൽനിന്ന് ഓക്സിജൻ സ്വീകരിക്കുമെങ്കിലും വീണ്ടും ഖരാവസ്ഥയിലഅകുമ്പോൾ ഈ ഓക്സിജൻ സ്വതന്ത്രമാക്കപ്പെടുന്നു. റോഡിയത്തിന് പ്ലാറ്റിനത്തേക്കാൾ ഉയർന്ന ദ്രവണാങ്കവും താഴ്ന്ന സാന്ദ്രതയുമുണ്ട്. അമ്ലങ്ങളിൽ ഇതിന് നാശനം സംഭവിക്കുന്നില്ല. നൈട്രിക് അമ്ലത്തിൽ പൂർണമായും അലേയമാണ്. രാജദ്രാവകത്തിൽ ചെറിയ അളവിൽ ലയിക്കുന്നു. പൊടിച്ച രൂപത്തിലുള്ള റോഡിയത്തെ സൾഫ്യൂറിക് അമ്ലവുമായി പ്രവർത്തിപ്പിച്ചാൽ മാത്രമേ അതിനെ പൂർണമായി ലയിപ്പിക്കാനാവൂ.

ഉപയോഗങ്ങൾ

പ്ലാറ്റിനം, പലാഡിയം എന്നിവയുടെ കാഠിന്യം വർദ്ധിപ്പിക്കുന്നതിനായി സങ്കര ഘടകമായി റോഡിയത്തെ ഉപയോഗിക്കുന്നു. ഈ ലോഹം ഫർണസുകൾ, ആകാശനൗകകളിലെ സ്പാർക്ക് പ്ലഗ്ഗുകളിലെ ഇലക്ട്രോഡുകൾ, പരീക്ഷണശാലയിലെ ക്രൂസിബിളുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.

മറ്റ് ഉപയോഗങ്ങൾ:

  • താഴ്ന്ന വൈദ്യുത പ്രതിരോധം, താഴ്ന്നതും സ്ഥിരതയുള്ളതുമായ കോണ്ടാക്ട് പ്രതിരോധം, ഉയർന്ന നാശന പ്രതിരോധം എന്നീ പ്രത്യേകതകളുള്ളതിനാൽ വൈദ്യുത സ്വിച്ചുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.
  • വൈദ്യുത ലേപനം വഴിയോ ബാഷ്പീകരണം വഴിയോ റോഡിയം ലേപനം ചെയ്താൽ വസ്തുവിന്റെ കാഠിന്യം വർദ്ധിക്കുന്നു. അതിനാൽ ഇത് ഒപ്ടിക്കൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു.
  • ആഭരണങ്ങളിലും അലങ്കാരങ്ങളിലും ഉപയോഗിക്കുന്നു.
  • പല വ്യാവസായിക പ്രവർത്തനങ്ങളിലും ഉൽ‌പ്രേരകമായി ഉപയോഗിക്കുന്നു.

ചരിത്രം

റോസ് എന്നർത്ഥമുള്ള റോഡോൺ എന്ന ഗ്രീക്ക് പദത്തിൽ‍നിന്നാണ് റോഡിയം എന്ന പേരിന്റെ ഉദ്ഭവം. 1803ൽ വില്യം ഹൈഡി വൊളാസ്റ്റൻ എന്ന ശാസ്ത്രജ്ഞനാണ് റോഡിയം കണ്ടെത്തിയത്. അദ്ദേഹം പലേഡിയം കണ്ടെത്തിയതിന് തൊട്ട്‌പിന്നാലെയായിരുന്നു ഈ കണ്ടുപിടിത്തം. തെക്കേ അമേരിക്കയിൽനിന്ന് നേടിയതെന്ന് കരുതപ്പെടുന്ന അസംസ്കൃത പ്ലാറ്റിനം ഉപയോഗിച്ച് ഇംഗ്ലണ്ടിൽ വച്ചാണ് അദ്ദേഹം ഈ കണ്ടെത്തൽ നടത്തിയത്.

റോഡിയത്തിന്റെ നിർമ്മാണപ്രവർത്തനത്തിൽ അദ്ദേഹം ആദ്യമായി പ്ലാറ്റിനം അയിരിനെ രാജദ്രാവകത്തിൽ ലയിപ്പിച്ചു. അപ്പോൾ ലഭിച്ച അമ്ലത്തെ സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് നിർ‌വീര്യമാക്കി. അമോണിയം ക്ലോറൈഡ് ഉപയോഗിച്ച് അമോNiയം ക്ലോറോ പ്ലാറ്റിനേറ്റിന്റെ രൂപത്തിൽ പ്ലാറ്റിനത്തെ വേർതിരിച്ചെടുത്തു. മെർകുറിക് സയനൈഡ് പ്രവർത്തിപ്പിച്ച് പലേഡിയം സയനൈഡിന്റെ രൂപത്തിൽ പലേഡിയത്തേയും പുറന്തള്ളി. അവശേഷിച്ച രാസപദാർത്ഥം ചുവന്ന നിറത്തിലുള്ള റോഡിയം(III) ക്ലോറൈഡ് ആയിരുന്നു. ആ ചുവന്ന നിറം മൂലമാണ് മൂലകത്തിന് റോഡിയം എന്ന പേര് ലഭിച്ചത്. പിന്നീറ്റ് ഹൈഡ്രജൻ വാതകം ഉപയോഗിച്ചുള്ള നിരോക്സീകരണം വഴി റോഡിയം ലോഹത്തെ വേർതിരിച്ചെടുത്തു.

അവലംബം

  1. "Rhodium: rhodium(I) fluoride compound data". OpenMOPAC.net. ശേഖരിച്ചത്: 2007-12-10.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.