മർദ്ദം

ഭൗതികശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീർണ്ണം ഉപരിതലത്തിന് ലംബമായി‍, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് മർദ്ദം (Pressure) എന്നു വിളിക്കുന്നത്.

ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:

ഇതിൽ:

- മർദ്ദം
- ലംബമായി അനുഭവപ്പെടുന്ന ബലം
-വിസ്തീർണ്ണം

മർദ്ദം ഒരു അദിശ അളവാണ്. പാസ്കൽ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടൺ മീറ്റർ സ്ക്വയർ)

പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും. മർദ്ദത്തിന്റെ SI യുണിറ്റ്‌ പസ്കാൽ(Pa) ആണ് . ഈ യുണിറ്റ്‌ നിലവിൽ വന്നത് 1971 നു ശേഷമാണു.എന്നാൽ അതിനു മുമ്പ്‌ N/m2 എന്ന രൂപത്തിലയിരുന്നു ഇതുണ്ടയിരുന്നത്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.

വ്യാപകമർദ്ദം

ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ വിസ്തീർണ്ണം കൊണ്ട് ഹരിച്ചാണ്‌ പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.