മ്യൂഓൺ

ഋണചാർജ്ജും സ്പിൻ 1/2 ഉം ഉള്ള, ഇലക്ട്രോണിനു സമാനമായ, ഒരു അടിസ്ഥാനകണമാണ്‌ മ്യൂഓൺ. ഒരു ലെപ്റ്റോൺ ആണിത്. ന്യൂട്രോൺ കഴിഞ്ഞാൽ ഏറ്റവും കൂടിയ ജീവകാലമുള്ള (2.2 µs) കണമാണിത്. മ്യൂഓണിന്റെ അതേ പിണ്ഡവും എന്നാൽ ധനചാർജ്ജും -1/2 സ്പിനും ഉള്ള പ്രതികണം ആന്റിമ്യൂഓൺ എന്നറിയപ്പെടുന്നു.

മ്യൂഓൺ
ഘടകങ്ങൾഅടിസ്ഥാനകണം
സ്ഥിതിവിവരംഫെർമിയോൺ
തലമുറSecond
പ്രതിപ്രവർത്തനങ്ങൾഗുരുത്വാകർഷണബലം, വിദ്യുത്കാന്തികബലം,
ക്ഷീണബലം
പ്രതീകംError no symbol defined
പ്രതികണംError no link defined (ആന്റിമ്യൂഓൺ)
സാന്നിധ്യം പ്രവചിച്ചത്
കണ്ടെത്തിയത്കാൾ ഡി. ആൻഡേഴ്സൺ (1936)
പിണ്ഡം105.658369(9) MeV/c2
ശരാശരി ആയുസ്സ്2.19703(4)×10−6 s[1]
ഇലക്ട്രിക് ചാർജ്−1 e
കളർ ചാർജ്None
സ്പിൻ12

ചരിത്രം

1936-ൽ കാൾ ഡി. ആൻഡേഴ്സണാണ്‌ മ്യൂഓണുകളെ ആദ്യമായി കണ്ടെത്തിയത്. കോസ്മിക് രശ്മികളിലെ ചില കണങ്ങൾ കാന്തികമണ്ഡലത്തിലൂടെ കടത്തിവിടുമ്പോൾ അതുവരെ കണ്ടെത്തിയ ഇലക്ട്രോൺ, പ്രോട്ടോൺ മുതലായ കണങ്ങളിൽ നിന്ന് ഭിന്നസ്വഭാവം കാണിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി. ഋണചാർജ്ജുള്ള ഇവയ്ക്ക് ഇലക്ട്രോണിന്റെ അതേ ചാർജ്ജാണെന്ന് അദ്ദേഹം കരുതിയതിനാൽ ഇവയുടെ പിണ്ഡം ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും പിണ്ഡങ്ങളുടെ ഇടയിലാണെന്നു വന്നു.

മ്യൂ മെസോൺ എന്നാണ്‌ ഇത് ആദ്യകാലത്ത് വിളിക്കപ്പെട്ടിരുന്നത്. എന്നാൽ മറ്റ് മെസോണുകളിൽ നിന്ന് വ്യത്യസ്തമായ സ്വഭാവം കാണിക്കുന്ന ലെപ്റ്റോണുകളായ ഇവ ഇന്ന് മെസോണുകളിൽ എണ്ണപ്പെടുന്നില്ല.

അവലംബം

  1. W.-M. Yao et al. (Particle Data Group), J. Phys. G 33, 1 (2006)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.