മെൻഡെലീവിയം
അണുസംഖ്യ 101 ആയ മൂലകമാണ് മെൻഡലീവിയം. Md (മുമ്പ് Mv) ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അൺനിൽഅൺനിയം എന്നും അറിയപ്പെടുന്നു (പ്രതീകം Unu). ഇത് ഒരു കൃത്രിമ(മനുഷ്യനിർമിത) മൂലകമാണ്. റേഡിയോആക്ടീവായ ഈ ട്രാൻസ്‌യുറാനിക് ലോഹ മൂലകം ആക്ടിനൈഡ് കുടുംബത്തിൽ ഉൾപ്പെടുന്നു. ആൽഫ കണങ്ങളെ ഐൻസ്റ്റീനിയത്തിൽ കൂടിയിടിപ്പിച്ചാണ് ഇങ്കൃത്രിമമായി നിർമ്മിക്കുന്നത്. ദിമിത്രി മെൻഡലീവിന്റെ ബഹുമാനാർത്ഥമാണ് ഇതിനെ മെൻഡലീവിയം എന്ന് നാമകരണം ചെയ്തത്.
| ||||||||||||||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | മെൻഡെലീവിയം, Md, 101 | |||||||||||||||||||||||||||||||||||||||
കുടുംബം | ആക്ടിനൈഡുകൾ | |||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 7, f | |||||||||||||||||||||||||||||||||||||||
രൂപം | കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വെള്ളികലർന്ന വെള്ളയോ മെറ്റാലിക് ചാരനിറമോ ആയിരിക്കാം | |||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | (258) g·mol−1 | |||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Rn] 5f13 7s2 | |||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 32, 31, 8, 2 | |||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||||||||||||||||||||
Phase | solid | |||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 1100 K (827 °C, 1521 °F) | |||||||||||||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 2, 3 | |||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.3 (Pauling scale) | |||||||||||||||||||||||||||||||||||||||
അയോണീകരണ ഊർജ്ജം | 1st: 635 kJ/mol | |||||||||||||||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||||||||||||||
Magnetic ordering | no data | |||||||||||||||||||||||||||||||||||||||
CAS registry number | 7440-11-1 | |||||||||||||||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
മെൻഡലീവിയത്തിന് സാമാന്യം സ്ഥിരതയുള്ള പോസിറ്റീവ് രണ്ട് (II) ഓക്സീകരണാവസ്ഥയും ആക്ടിനൈഡ് മൂലകങ്ങളുടെ സ്വഭാവങ്ങക്ക് കൂടുതൽ പ്രദർശിപ്പിക്കുന്ന പോസിറ്റീവ് മൂന്ന് (III) ഓക്സീകരണാവസ്ഥയുമുണ്ടെന്ന് ഗവേഷണങ്ങങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ജലീയ ലായനിയിൽ 256Mdനെ ഉപയോഗിച്ച് ഈ മൂലകത്തിന്റെ ചില രാസ സ്വഭാവങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഉപയോഗങ്ങൾ
വളരെ കുറഞ്ഞ അളവിൽ മാത്രമേ ഈ മൂലകം നിർമ്മിക്കപ്പെട്ടിട്ടുള്ളൂ. ഗവേഷണോപരമായ ഉപയോഗങ്ങൾ ഒഴിച്ച് ഈ മൂലകത്തിന് മറ്റ് ഉപയോഗങ്ങക്ക് ഒന്നും തന്നെയില്ല.
ചരിത്രം
ആൽബർട്ട് ഗിയോർസോ (സംഘ നായകൻ), ഗ്ലെൻ ടി. സീബോർഗ്, ബെർണാഡ് ഹാർവി, ഗ്രെഗ് ചോപ്പിൻ, സ്റ്റാൻലി ജി. തോംസൺ എന്നിവരുടെ സംഘമാണ് ആദ്യമായി മെൻഡലീവിയം നിർമിച്ചത്. 1955ൽ ബെർക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ വച്ചായിരുന്നു അത്.
ഐസോട്ടോപ്പുകൾ
മെൻഡലീവിയത്തെ 15 റേഡിയോഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 258Md (അർദ്ധായുസ് -51.5 ദിവസം), 260Md (അർദ്ധായുസ് -31.8 ദിവസം), 257Md (അർദ്ധായുസ് -5.52 മണിക്കൂർ) എന്നിവയാണ് ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പുകൾ. ബാക്കിയുള്ള എല്ലാ ഐസോട്ടോപ്പുകളുടേയും അർദ്ധായുസ് 97 മിനിറ്റിൽ താഴെയാണ്. അവയിത്തന്നെ ഭൂരിഭാഗത്തിന്റെയും 5 മിനിറ്റിൽ താഴെയും.
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |