മുറുക്ക്

ഒരു തെന്നിന്ത്യൻ പലഹാരമാണ് മുറുക്ക്. വിരലുകളുടെ സഹായത്തോടെയോ സേവനാഴി പോലുള്ള ഉപകരണം ഉപയോഗിച്ചോ ഉണ്ടാക്കുന്ന പലതരത്തിലുള്ള മുറുക്കുകൾ പ്രചാരത്തിലുണ്ട്. സാധാരണയായി അരിമാവിൽ ഉണ്ടാക്കുന്ന ഇത് കുറച്ചുദീവസം കേടുവരാതെ നിൽക്കുന്നതിനാൽ കവറുകളിൽ നിറച്ച് വിൽക്കപ്പെടാറുണ്ട്. തെക്കേ ഇന്ത്യയിലാണ് ഇതിന്റെ ഉത്ഭവം. "പിരിയുള്ളത്" എന്നർത്ഥം വരുന്ന തമിഴ് വാക്കിൽ നിന്നാണ് മുറുക്ക് എന്ന പേരിന്റെ ഉത്ഭവം. ഇതിന്റെ ആകൃതി വ്യക്തമാക്കുന്നതാണ് നാമവും. ഇന്ത്യയിലും തമിഴ് സാന്നിധ്യമുള്ള ശ്രീലങ്ക, സിംഗപ്പൂർ മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും മുറുക്ക് ജനകീയമാണ്. ആകൃതിയുടേയും ഉപയോഗിക്കുന്ന കൂട്ടുകളുടെയും അടിസ്ഥാനത്തിൽ, വിവിധ ഇനം മുറുക്കുകൾ ലഭ്യമാണ്. അരി മാവുപയോഗിച്ചുണ്ടാക്കുന്ന സാധാരണ മുറുക്കുകളെ കൈ മുറുക്ക് എന്നും, റിബ്ബൺ ആകൃതിയിലുള്ളവയെ പഗോഡ മുറുക്ക് എന്നും അറിയപ്പെടുന്നു. തമിഴ്നാട്ടിലെ നഗരമായ മണപ്പറായ്, മുറുക്ക് നിർമ്മാണത്തിന് പേരു കേട്ടതാണ്. മണപ്പറായ് മുറുക്കുകൾ.[1] എന്നാണ് ഇവ അറിയപ്പെടുന്നത്. ഇത് തമിഴ്നാടിന്റെ ഭൂപട രേഖയിൽ സ്ഥാനം പിടിച്ചതാണ്.

മുറുക്ക്
അരിമുറുക്ക്
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ചക്ലി, ചക്രി
ഉത്ഭവ രാജ്യം: ഇന്ത്യ, ശ്രീലങ്ക
പ്രദേശം / സംസ്ഥാനം: ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗോവ, ജക്കാർത്ത, കേരളം
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: ഉറദ്, അരിപ്പൊടി

മറ്റു വൈവിധ്യങ്ങൾ

  1. മുള്ളു മുറുക്ക്
  1. തേൻകുഴൽ മുറുക്ക്
  2. തേങ്ങാപാൽ മുറുക്ക്
  3. ഗോതമ്പു മാവു മുറുക്ക്
  4. കാര മുറുക്ക്
  5. വട്ട മുറുക്ക്
  6. വെണ്ണ മുറുക്ക്
  7. അരി മുറുക്ക്
  8. മധുര മുറുക്ക് (അച്ചപ്പം)

ചിത്രശാല

  1. Devasahayam, Theresa. "When We Eat What We Eat: Classifying Crispy Foods in Malaysian Tamil Cuisine". Anthropology of food. OpenEdition. ശേഖരിച്ചത്: 22 August 2012.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.