മീഥെയ്ൻ

CH
4
എന്ന തന്മാത്രാവാക്യമുള്ള രാസസംയുക്തമാണ് മീഥെയ്ൻ. ഏറ്റവും ലളിതമായ ആൽക്കെയ്നാണിത്. പ്രകൃതി വാതകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമിതാണ്. 109.5 ഡിഗ്രിയാണ് ഇതിന്റെ ബന്ധന കോൺ. ഓക്സിജന്റെ സാന്നിദ്ധ്യത്തിലുള്ള മീഥെയ്നിന്റെ ജ്വലനം മൂലം കാർബൺ ഡയോക്സൈഡ്, ജലം എന്നിവ ഉണ്ടാകുന്നു. താരതമ്യേന ഉയർന്ന ലഭ്യതയും കുറഞ്ഞ ഊർജ്ജനഷ്ടവും മീഥെയ്നെ ഒരു മികച്ച ഇന്ധനമാക്കുന്നു. എന്നാൽ, സാധാരണ താപനിലയിലും മർദ്ദത്തിലും വാതകരൂപത്തിലായതിനാൽ ഇതിനെ സ്രോതസ്സിൽ നിന്ന് മറ്റിടങ്ങളിലേക്ക് കോണ്ടുപോകുന്നത് പ്രയാസമേറിയ കാര്യമാണ്.

മീഥെയ്ൻ
Names
Other names
Marsh gas, firedamp
Identifiers
CAS number 74-82-8
SMILES
InChI
ChemSpider ID 291
Properties
മോളിക്യുലാർ ഫോർമുല CH4
മോളാർ മാസ്സ് 16.042 g/mol
Appearance Colorless gas
സാന്ദ്രത 0.717 kg/m3, വാതകം
ദ്രവണാങ്കം −182.5 °C (−296.5 °F; 90.6 K)
ക്വഥനാങ്കം

-161.6 °C, 112 K, -259 °F

Solubility in water 3.5 mg/100 mL (17 °C)
Hazards
Main hazards Highly flammable (F+)
R-phrases R12
S-phrases (S2), S9, S16, S33
Flash point -188 °C
Related compounds
Related ആൽക്കെയ്നുകൾ ഈഥെയ്ൻ, പ്രൊപെയ്ൻ
Related compounds മെഥനോൾ, ക്ലോറോമീഥെയ്ൻ, ഫോർമിക് അമ്ലം, ഫോർമാൽഡിഹൈഡ്, സിലെയ്ൻ
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
Infobox references

അന്തരീക്ഷത്തിലുള്ള മീഥെയ്ൻ ക്രമേണ കാർബൺ ഡയോക്സൈഡും ജലവും നിർമിച്ചുകൊണ്ട് ഓക്സീകരിക്കപ്പെടും. മീഥെയ്ന്റെ അന്തരീക്ഷത്തിലെ അർദ്ധായുസ് 7 വർഷമാണ്.

1750-ൽ 10 കോടിയിൽ 700 ആയിരുന്ന മീഥെയ്ന്റെ ലഭ്യത 1998-ഓടെ 10 കോടിയിൽ 1745 ആയി ഉയർന്നു. കൂടാതെ, കടലിന്റെ അടിത്തട്ടിലും ഭൗമോപരിതലത്തിലും ധാരാളം മീഥെയ്ൻ കാണപ്പെടുന്നു.

ആഗോളതാപനത്തിന്‌ കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളിലൊന്നാണ്‌ മീഥെയ്ൻ.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.