മിസൈൽ

യുദ്ധത്തിനായി ഉപയോഗിക്കുന്ന ഒരായുധമാണ്‌ മിസൈൽ. പുരാതനകാലത്ത് യുദ്ധത്തിന്‌ ചൈനക്കാർ ഉപയോഗിച്ച റോക്കറ്റുകളുടെ പരിഷ്കരിച്ച രൂപമാണിത്.അടിസ്ഥാനപരമായി റോക്കറ്റുകളും മിസ്സൈലുകളും ഒന്നു തന്നെയാണ്.ഇവ തമ്മിലുള്ള വ്യത്യാസം മിസ്സൈൽ ഒരു പോർമുന വഹിക്കുന്നു എന്നുള്ളതാണ്.പോർമുന എന്നത് ഒരുപക്ഷേ അണുവായുധമോ മറ്റു സ്ഫോടക സാമഗ്രികളോ ആവാം.റോക്കറ്റുകളും മിസ്സൈലുകളും പ്രവർത്തിക്കുന്നത് ഒരേ ശാസ്ത്ര തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്.സർ ഐസക് ന്യൂട്ടൺ ആവിഷ്കരിച്ച മൂന്നാം ചലനനിയമമാണ് മിസൈലിന്റെ പ്രവർത്തന തത്ത്വം

തൊടുത്തുവിട്ട മിസൈൽ

ന്യൂട്ടന്റെ മൂന്നാം ചലന നിയമം

ഏതൊരു പ്രവർത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തി ഉണ്ടായിരിക്കും.ഇതാണ് മൂന്നാം ചലനനിയമം പറയുന്നത്.

റോക്കറ്റിന്റെ പ്രവർത്തനം

ദ്രവമോ ഖരമോ ആയ ഇന്ധനം ജ്വലിച്ചുണ്ടാകുന്ന ഊർജ്ജമാണ് റോക്കറ്റിനെ മുമ്പോട്ടു ചലിപ്പിക്കുന്നത്. ഇന്ധനം നിശ്ചിത വ്യാപ്തമുള്ള അറയിൽ വച്ച് ജ്വലനത്തിന് വിധേയമാക്കുന്നു.ഇത് ജ്വലിച്ചുണ്ടാകുന്ന ഉന്നത മർദ്ദത്തിലുള്ള വാതകം ഈ അറയിൽ നിന്നും ഒരു നോസ്സിലിലൂടെ ശക്തിയായി പുറത്തേക്ക് ബഹിർഗമിക്കുന്നു. ന്യൂട്ടന്റെ മൂന്നാം ചലന നിയമപ്രകാരം ഇതിനു തുല്യവും വിപരീതവുമായ ബലം റോക്കറ്റിൽ പ്രയോഗിക്കപ്പെടുന്നു. ഈ ബലം റോക്കറ്റിനെ മുൻപോട്ടു ചലിപ്പിക്കുന്നു. [1]

ത്രസ്റ്റ് (Thrust)

റോക്കറ്റിന്റെ പ്രവർത്തന ശേഷിയെക്കുറിക്കുന്നത് അതിന്റെ ത്രസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. മെട്രിക് സിസ്റ്റത്തിൽ ഇതിന്റെ ഏകകം ന്യൂട്ടൺ ആണ്‌.ഒരു പൗണ്ട് എന്നാൽ 4.45 ന്യൂട്ടൺ ആണ്‌. ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ഭൂഗുരുത്വത്തിനെതിരായി നില നിർത്തുവാനുള്ള ശേഷിയെ ഒരു പൗണ്ട് ത്രസ്റ്റ് എന്നു പറയാം[2]


അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.