മാരണം

ഒരു മനുഷ്യന്റെ ജീവിതം തന്നെ അവതാളത്തിലാക്കാന് സാധി്ക്കുന്ന മാന്ത്രിക വിദ്യയാണിത്.പിശാചിനെ സേവിച്ച് തന്റെ ശത്രുക്കളെ വകവരുത്താന് മനുഷ്യന് സാധിക്കുന്നു

ഒരു മാന്ത്രികകർമ്മത്തെയാണ് മാരണം എന്ന് വിളിക്കുന്നത്. മറ്റുള്ള മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ മന്ത്രമുപയോഗിച്ച് വധിക്കുവാൻ ഈ കർമ്മം കൊണ്ട് സാധിക്കും എന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.[1]

ചെയ്യുന്ന രീതി

കാളീപൂജയിലൂടെയാണ് മാരണകർമം നടത്തുന്നത്. മങ്ങിയ നിറമുള്ള പൂക്കളാണ് പൂജയ്ക്കുപയോഗിക്കേണ്ടത്. വീടിന്റെ അഗ്നികോണിനഭിമുഖമായി ഇരുന്നുകൊണ്ട് കറുത്തവാവ്, കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി എന്നീ ദിവസങ്ങളിലും ഞായർ, ശനി, ചൊവ്വ എന്നീ ദിവസങ്ങളിലും മാരണം ചെയ്യാവുന്നതാണ് എന്നാണ് വിശ്വാസം. കരിങ്ങാലിച്ചമത കടുക്കെണ്ണയിൽ മുക്കി ഹോമിക്കുകയാണ് ചെയ്യേണ്ടത്.[2]

മാരണം ചെയ്യുമ്പോൾ കഴുതപ്പല്ലുകൊണ്ട് നിർമിച്ച ജപമാല ഉപയോഗിക്കുകയും പോത്തിൻ തോലിലിരിക്കുകയും ചെയ്യണം എന്ന് വിശ്വാസമുണ്ട്.[2] മന്ത്രവാദത്തിലെ ഷഡ്‌കർമ്മങ്ങളിൽ കളം വരയ്ക്കൽ ഒരു പ്രധാന ഭാഗമാണ്. പക്ഷേ മാട്ടൂട്ട് മാരണം, ദോഷപ്പണി എന്നീ പേരുകളിൽ അറിയപ്പെടുന്ന ദുർമന്ത്രവാദക്രീയകൾക്ക് കളം വരയ്ക്കാറില്ല.[3]

സംസ്കാരത്തിൽ

മലയാളത്തിൽ അപകടകരമായ വസ്തുക്കളെയും മറ്റും മാരണം എന്ന് വിശേഷിപ്പിക്കാറുണ്ട്.[4] വധിക്കുവാനുള്ള മന്ത്രം സംബന്ധിച്ചുള്ള വിശ്വാസം വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്. ജപ്പാനിൽ[5] ഇത്തരം മന്ത്രവാദത്തെപ്പറ്റിയുള്ള അദ്ധവിശ്വാസം നിലവിലുണ്ടായിരുന്നു. ഇത്തരം മന്ത്രവാദം ഇന്റർനെറ്റിലൂടെ വിൽക്കുന്നവർ പോലുമുണ്ട്.[6]

സാഹിത്യത്തിൽ

ഈ വിശ്വാസത്തിൽ നിന്ന് അകന്നു നിൽക്കണം എന്ന് ഉപദേശിക്കുന്ന ഇസ്ലാമികഗ്രന്ഥങ്ങളുണ്ട്.[7] ഐതിഹ്യമാലയിൽ തേവലശേരി നമ്പി എന്നയാളെപ്പറ്റിയുള്ള അതിശയോക്തിപരമായ വിവരണങ്ങളിൽ ഇദ്ദേഹത്തിന് മറ്റു മന്ത്രവിദ്യകളിൽ എന്ന പോലെ മാരണത്തിലും പ്രാവീണ്യമുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്.[8]

ഖുറാനിലെ പതിനഞ്ചാമദ്ധ്യായത്തിലും (ഹിജ്റ്),[9] പതിനേഴാമദ്ധ്യായത്തിലും (ഇസ്റാഅ്),[10] ഇരുപത്താറാമദ്ധ്യായത്തിലും (ശുഅറാ)[11] മാരണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഹദീസുകളിലും (ബുഖാരി. 4. 51. 28) മാരണം വർജ്ജിക്കപ്പെടേണ്ട മഹാപാപമായി വിവരിക്കുന്നുണ്ട്.[12] മാരണം എന്ന വാക്ക് ഖുർആന്റെ മലയാളതർജ്ജമയിൽ ഉപയോഗിക്കുന്നത് മന്ത്രവാദം എന്ന അർ‌ത്ഥത്തിലാണ്.

വിവിധ സാഹിത്യ കൃതികളിലും[13] മരണമുണ്ടാക്കുന്ന മന്ത്രങ്ങളെപ്പറ്റി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

ഇതും കാണുക

അവലംബം

  1. "മന്ത്രജപവും പ്രയോജനങ്ങളും". ജന്മഭൂമിഡൈലി. ശേഖരിച്ചത്: 7 ഏപ്രിൽ 2013.
  2. ഉമയനല്ലൂർ, ഉണ്ണിത്താൻ. "മന്ത്രങ്ങൾ". ശേഖരിച്ചത്: 10 ഏപ്രിൽ 2013.
  3. പി., രഞ്ജിത്ത്കുമാർ. "കളം". പുഴ.കോം. ശേഖരിച്ചത്: 10 ഏപ്രിൽ 2013.
  4. "രക്ഷ കൊണ്ടൊരു മാരണം". മെട്രോവാർത്ത. 4 സെപ്റ്റംബർ 2012. ശേഖരിച്ചത്: 9 ഏപ്രിൽ 2013. രക്ഷയ്ക്കു വച്ചതുതന്നെ മാരണമാകും എന്നതു വല്ലാത്ത വിധിവൈപരീത്യമല്ലേ
  5. "ഓൾ സ്പെൽസ് ഫ്രം സ്പെൽ കാസ്റ്റേഴ്സ്". സ്പെൽസ് ഓഫ് മാജിക്ക്. ശേഖരിച്ചത്: 9 ഏപ്രിൽ 2013.
  6. "ഡെത്ത് അപ്പോൺ മൈ എനിമീസ് സ്പെ‌ൽ". ബ്ലാക്ക്മാജിക്ക്‌വൂഡൂസ്പെൽസ്.കോം. ശേഖരിച്ചത്: 9 ഏപ്രിൽ 2013.
  7. ബിൻ ബാസ്‌, അബ്ദുൽ അസീസ്‌ ബിൻ അബ്ദുല്ലാഹ്‌. മാരണം, ജ്യോത്സ്യം.
  8. ശങ്കുണ്ണി, കൊട്ടാരത്തിൽ. ഐതിഹ്യമാല. വിക്കിഗ്രന്ഥശാല. pp. അദ്ധ്യായം: തേവലശേരി നമ്പി.
  9. പരിശുദ്ധ ഖുർആൻ. വിക്കിഗ്രന്ഥശാല.
  10. പരിശുദ്ധ ഖുർആൻ. വിക്കിഗ്രന്ഥശാല.
  11. പരിശുദ്ധ ഖുർആൻ. വിക്കിഗ്രന്ഥശാല.
  12. തിരഞ്ഞെടുത്ത ഹദീസുകൾ/വസ്വിയ്യത്ത്. വിക്കിഗ്രന്ഥശാല.
  13. റോളിംഗ്, ജെ.കെ. ഹാരി പോട്ടർ ആൻഡ് ദി ഹാഫ് ബ്ലഡ് പ്രിൻസ്. pp. അദ്ധ്യായം മൂന്ന്.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.