മായോട്ടെ
ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റും റീജിയണുമാണ് മായോട്ടെ (ഫ്രഞ്ച്: Mayotte, pronounced [majɔt]; ഷിമവോറെ: Maore, IPA: [maˈore]; Malagasy: Mahori)[5] പ്രധാന ദ്വീപായ ഗ്രാൻഡെ-ടെറെ (മാവോറെ) ഒരു ചെറു ദ്വീപായ പെറ്റൈറ്റ്-ടെറെ (പാമാൻസി) ഇവയ്ക്കു ചുറ്റുമുള്ള ധാരാളം ചെറുദ്വീപുകൾ എന്നിവ ചേർന്ന ദ്വീപസമൂഹമാണിത്. ഇന്ത്യാ മഹാസമുദ്രത്തിലെ വടക്കൻ മൊസാംബിക് ചാനലിലാണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. മഡഗാസ്കറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തിനും മൊസാംബിക്കിന്റെ വടക്കു കിഴക്കൻ ഭാഗത്തിനുമിടയിലാണിത്. 374 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടെ 194,000 ആൾക്കാർ താമസിക്കുന്നുണ്ട്. ചതുരശ്രകിലോമീറ്ററിന് 520 ആണ് ഇവിടുത്തെ ജനസാന്ദ്രത.
ഡിപ്പാർട്ട്മെന്റ് ഓഫ് മായോട്ടെ | ||||||
---|---|---|---|---|---|---|
തലസ്ഥാനം | മമൗഡ്സൗ (പ്രിഫെക്ചർ) | |||||
Largest city | തലസ്ഥാനങ്ങൾ | |||||
ഔദ്യോഗികഭാഷകൾ | ഫ്രഞ്ച് | |||||
പ്രാദേശികഭാഷകൾ |
|
|||||
Ethnic groups (2011[1]) |
|
|||||
ജനങ്ങളുടെ വിളിപ്പേര് | മാഹോറൻ | |||||
സർക്കാർ | ഓവർസീസ് ഡിപ്പാർട്ട്മെന്റ് | |||||
- | ജനറൽ കൗൺസിൽ പ്രസിഡന്റ് | ഡാനിയൽ സൈദാനി | ||||
- | പ്രിഫെക്റ്റ് | ജാക്വസ് വിറ്റോവ്സ്കി | ||||
Status | ||||||
- | ഫ്രാൻസ് വാങ്ങി | 1843 | ||||
- | ഫ്രാൻസുമായുള്ള ബന്ധം സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ് | 1974, 1976, 2009 | ||||
- | ഡിപ്പാർട്ട്മെന്റൽ കളക്റ്റിവിറ്റി | 2001 | ||||
- | ഓവർസീസ് കളക്റ്റിവിറ്റി | 2003 | ||||
- | ഓവർസീസ് ഡിപ്പാർട്ട്മെന്റും പ്രദേശവും | 2011 മാർച്ച് 31 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 374 ച.കി.മീ. (~185-ആമത്) 144 ച.മൈൽ |
||||
- | വെള്ളം (%) | 0.4 | ||||
ജനസംഖ്യ | ||||||
- | 2009-ലെ കണക്ക് | 194,000[2] | ||||
- | 2007 census | 186,452[3] (179-ആമത്) | ||||
- | ജനസാന്ദ്രത | 498.5/ച.കി.മീ. (~21st) 1.2/ച. മൈൽ |
||||
ജി.ഡി.പി. (നോമിനൽ) | 2005-ലെ കണക്ക് | |||||
- | മൊത്തം | US$1.13 billion (€0.91 billion)[4] |
||||
- | ആളോഹരി | US$6,500 (€5,200[4] 2005 est.) |
||||
നാണയം | Euro (EUR ) |
|||||
സമയമേഖല | (UTC+3) | |||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .yt | |||||
ടെലിഫോൺ കോഡ് | +262b | |||||
a. | Bantu, Arab and Malagasy people. | |||||
b. | Was +269 before 2007. |
മാമോഡ്സൗ ആണ് ഏറ്റവും വലിയ പട്ടണം. ഭൂമിശാസ്ത്രപരമായി ഈ ഭൂവിഭാഗം കൊമോറോ ദ്വീപുകളുടെ ഭാഗമാണെങ്കിലും മായോട്ടെയിലെ ജനങ്ങൾ 1975-ലെ ഒരു അഭിപ്രായ വോട്ടെടുപ്പിൽ രാഷ്ട്രീയമായി ഫ്രാൻസിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ മവോറെ എന്ന പേരിലും ദ്വീപസമൂഹം അറിയപ്പെടുന്നുണ്ട്. ഇത് വീണ്ടും യൂണിയൻ ഓഫ് കൊമോറോസിൽ ഉൾപ്പെടുത്തണം എന്നു വാദിക്കുന്നവരാണ് പ്രധാനമായും ഈ പേരുപയോഗിക്കുന്നത്. 2009-ലെ അഭിപ്രായവോട്ടെടുപ്പിൽ ജനങ്ങളിൽ 95.2% ആൾക്കരും ഡിപ്പാർട്ട്മെന്റ് എന്ന സ്ഥാനം ലഭിക്കുന്നതിനനുകൂലമായി വോട്ടു ചെയ്തു. 2011 മാർച്ച് 31-ന് മയോട്ടെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായി മാറി. 2014 ജനുവരി 1-ന് ഇത് യൂറോപ്യൻ യൂണിയനിലെ ഒരു ഔട്ട്മോസ്റ്റ് റീജിയണായി മാറും.
അവലംബം
- Ben Cahoon. "Information on Mayotte". Worldstatesmen.org. ശേഖരിച്ചത്: 1 April 2011.
- Department of Economic and Social Affairs Population Division (2009). "World Population Prospects, Table A.1" (PDF). 2008 revision. United Nations. ശേഖരിച്ചത്: 12 March 2009.
- (ഫ്രഞ്ച് ഭാഷയിൽ) INSEE, Government of France. "INSEE Infos No 32" (PDF). ശേഖരിച്ചത്: 2 December 2007.
- (ഫ്രഞ്ച് ഭാഷയിൽ) INSEE. "8.1 Produit intérieur brut" (PDF). ശേഖരിച്ചത്: 21 August 2010.
- "Mayotte devient le 101e département français", Portail du Gouvernement, 4 April 2011,
C'est pourquoi Mayotte devient le 101e département français et le 5e département d'Outre-Mer et région d'Outre-Mer.
പുറത്തേയ്ക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Mayotte എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Mayotte : a preserved archipelago - Official French website (in English)
- (ഫ്രഞ്ച് ഭാഷയിൽ) (ഇംഗ്ലീഷ് ഭാഷയിൽ) IleMayotte.com, the Mayotte Portal.
- Mayotte at WorldStatesmen.org.
- Mayotte entry at The World Factbook
- മായോട്ടെ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Comité du tourisme de Mayotte Official tourism website (ഫ്രഞ്ച് ഭാഷയിൽ)
- "Voyages...Visages" - Another way of travelling and seeing
- (ഫ്രഞ്ച് ഭാഷയിൽ) Analysis of the linguistic situation on Mayotte