മഹാതടാകങ്ങൾ
വടക്കേ അമേരിക്കയിലെ കിഴക്കുഭാഗത്ത് അമേരിക്കൻ ഐക്യനാടുകൾ-കാനഡ അതിർത്തിയിലായി നിലകൊള്ളുന്ന അഞ്ച് തടാകങ്ങളെ ചേർത്താണ് മഹാ തടാകങ്ങൾ (Great Lakes) എന്ന് വിളിക്കുന്നത്. സുപ്പീരിയർ, മിഷിഗൺ, ഈറി, ഹ്യൂറൺ, ഒണ്ടേറിയോ എന്നിവയാണ് അഞ്ച് തടാകങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകസമൂഹമാണിത്.[1][2]. ഇവയുടെ ആകെ ഉപരിതല വിസ്തീർണ്ണം 208,610 km2 (80,545 sq mi) ആണ്, ആകെ വ്യാപ്തമായ 22,560 km3 (5,412 cu mi), ഭൂമിയിലെ ആകെ ശുദ്ധജലത്തിന്റെ 20%ത്തോളം വരും.[3] സുപ്പീരിയർ ആണ് ഇവയിൽ ഏറ്റവും വലിയത്. ഈ തടാകങ്ങളെ ചിലപ്പോൾ അമേരിക്കൻ ഐക്യനാടുകളുടെ വടക്കൻ തീരം (മൂന്നാം തീരം) എന്നും പറയാറുണ്ട്.
ഭൂമിശാസ്ത്രം
പഞ്ചമഹാതടാകപ്രദേശം, ഈ അഞ്ചു തടാകങ്ങളും നദികളും ചില ചെറു തടാകങ്ങളും ഏകദേശം 35000 ദ്വീപുകളും ഉൾക്കൊള്ളുന്നതാണ്.
മിഷിഗൺ | ഈറി | ഹ്യൂറൺ | ഒണ്ടേറിയോ | സുപ്പീരിയർ | |
---|---|---|---|---|---|
വിസ്തീർണ്ണം | 9,940 sq mi (25,700 km2) | 23,010 sq mi (59,600 km2) | 22,400 sq mi (58,000 km2) | 7,540 sq mi (19,500 km2) | 31,820 sq mi (82,400 km2) |
ജലത്തിന്റെ അളവ് | 116 cu mi (480 km3) | 849 cu mi (3,540 km3) | 1,180 cu mi (4,900 km3) | 393 cu mi (1,640 km3) | 2,900 cu mi (12,000 km3) |
ഉന്നതി | 571 ft (174 m) | 577 ft (176 m) | 577 ft (176 m) | 246 ft (75 m) | 600 ft (180 m) |
ശരാശരി ആഴം | 62 ft (19 m) | 195 ft (59 m) | 279 ft (85 m) | 283 ft (86 m) | 483 ft (147 m) |
കൂടിയ ആഴം | 210 ft (64 m) | 770 ft (230 m) | 923 ft (281 m) | 808 ft (246 m) | 1,332 ft (406 m) |
പ്രധാന തീരനഗരങ്ങൾ | ബഫലൊ, ന്യൂ യോർക്ക് ക്ലീവ്‌ലൻഡ്, ഒഹായോ ഈറി, പെൻസിൽവാനിയ ടൊളീഡൊ, ഒഹായോ ലിയമിംഗ്‌ടൺ, ഒണ്ടേറിയോ |
സർനിയ ഒണ്ടേറിയോ ഒവൻ സൗണ്ട്, ഒണ്ടേറിയോ ആല്പീന, മിഷിഗൺ പോർട്ട് ഹൂറൺ, മിനസോട്ട ബേ സിറ്റി മിനസോട്ട |
ഷിക്കാഗോ, ഇല്ലിനോയി ഗ്രേ, ഇന്ത്യാന ഗ്രീൻ ബേ, വിസ്കോൺസിൻ മിൽവാക്കി, വിസ്കോൺസിൻ ട്രാവേഴ്സ് സിറ്റി, മിഷിഗൺ മസ്കിഗോൺ, മിഷിഗൺ |
ഹാമിൽട്ടൺ, ഒണ്ടേറിയോ കിങ്സ്റ്റൺ, ഒണ്ടേറിയോ ഒഷാവ, ഒണ്ടേറിയോ റോച്ചസ്റ്റർ, ന്യൂ യോർക്ക് ടൊറാന്റോ മിസ്സിസൂഗ, ഒണ്ടേറിയോ |
ഡലത്, മിനസോട്ട സൗൾട് സെയിന്റ് മേരി, ഒണ്ടേറിയോ സൗൾട് സെയിന്റ് മേരി, മിഷിഗൺ തണ്ടർ ബേ, ഒണ്ടേറിയോ മാർക്വെറ്റ്, മിഷിഗൺ സുപ്പീരിയർ, വിസ്കോൺസിൻ |
ജലനിരപ്പ്
മിഷിഗൺ തടാകത്തിലെ ജലനിരപ്പിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ജലശാസ്ത്രപരമായി മിഷിഗൺ, ഹൂറോൺ എന്നിവയെ ഒറ്റ തടാകമായി കണക്കക്കാം, സമുദ്രനിരപ്പിൽനിന്നും ഒരേ ഉയരത്തിലുള്ള 577 feet (176 m) ഇവ[4], പരസ്പരം ബന്ധപ്പെടുന്നത് 295-foot (90 m) ആഴമുള്ള മാക്‌കിനാക് സ്റ്റ്റയ്റ്റിലൂടെയാണ്.
നദികൾ
- ഷിക്കാഗൊ നദി കാൽമെറ്റ് നദി എന്നിവയും അനുബന്ധനദീതടവ്യവസ്ഥകളും മഹാതടാകത്തെ മിസിസിപ്പി താഴ്‌വരയിലെ നദീതടവ്യവസ്ഥകളുമായി ബന്ധിപ്പിക്കുന്നു.
- സെയിന്റ് മേരി നദി ഹ്യൂറൺ, സുപ്പീരിയർ എന്നിവയെ ബന്ധിപ്പിക്കുന്നു.
- സെയിന്റ് ക്ലെയർ നദി ഹ്യൂറൺ, സെയിന്റ് ക്ലെയർ തടാകംഎന്നിവയെ ബന്ധിപ്പിക്കുന്നു.
- ഡെട്രോയിറ്റ് നദി സെയിന്റ് ക്ലെയർ തടാകത്തെ ഈറി തടാകവുമായി ബന്ധിപ്പിക്കുന്നു.
- നയാഗ്ര വെള്ളച്ചാട്ടം ഉൾക്കൊള്ളുന്ന നയാഗ്ര നദി ഒണ്ടാറിയോ തടാകത്തെ ഈറി തടാകവുമായി ബന്ധിപ്പിക്കുന്നു.
- സെയിന്റ് ലോറൻസ് നദി ഒണ്ടാറിയോ തടാകത്തെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നു.
ദ്വീപുകൾ
ഹ്യൂറൺ തടാകത്തിലെ ദ്വീപായ മാനിടൗളിൽ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകദ്വീപാണ്, ഈ ദ്വീപിലാണ് ഗിന്നസ് പുസ്തകത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകദ്വീപിലെ തടാകമായി രേഖപ്പെടുത്തിയിരിക്കുന്ന മാനിറ്റൗ തടാകം സ്ഥിതിചെയ്യുന്നത്.
അവലംബം
- LUHNA Chapter 6: Historical Landcover Changes in the Great Lakes Region
- Ghassemi, Fereidoun (2007). Inter-basin water transfer. Cambridge, Cambridge University
Press, 264. ISBN 0-52-186969-2. Text "pgs." ignored (help); line feed character in
|publisher=
at position 32 (help) - Great Lakes - US EPA
- Wright, John W. (ed.) (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. p. 64. ISBN 0-14-303820-6. Unknown parameter
|coauthors=
ignored (|author=
suggested) (help)CS1 maint: Extra text: authors list (link)