മഹാഗൗരി

നവദുർഗ്ഗയിൽ ഏട്ടാമത്തെ ദേവിയാണ് മഹാഗൗരി(महागौरी). നവരാത്രിയുടെ എട്ടാമത്തെനാളിലാണ് മഹാഗൗരിയെ പ്രധാനമായും ആരാധിക്കുന്നത്. ഹൈന്ദവവിശ്വാസമനുസരിച്ച് ഭക്തരുടെ കാമനകൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. കൂടാതെ മഹാഗൗരിയെ പ്രാർത്ഥിക്കുന്ന ഭക്തന്റെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും നശിക്കുന്നു. [1] നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്. ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.

മഹാഗൗരി
ദേവനാഗരിमहागौरी
Affiliation ദുർഗ്ഗാ ദേവിയുടെ അവതാരം
ആയുധംശൂലം, ഢമരൂ
Mountഋഷഭം

നാമോല്പത്തി

വളരെയേറെ വെളുത്തത് എന്നാണ് മഹാഗൗരി എന്ന നാമത്തിനർത്ഥം. മഹാഗൗരിയുടെ ശരീരവും ആടയാഭരണങ്ങളും വെളുത്തതാണ്.[2] ദേവിയുടെ വാഹനവും വെള്ളനിറത്തിലുള്ള ഒരു കാളയാണ്

ഒരിക്കൽ ദേവി പാർവ്വതി ഭഗവാൻ ശിവനെ പതിയായ് ലഭിക്കുന്നതിനുവേണ്ടി കഠിനമായ തപം അനുഷ്ഠിച്ചു. അനേകനാളുകൾ നീണ്ടുനിന്ന ഈ തപസ്സിന്റെ പരിണതഫലം എന്നവണ്ണം പാർവ്വതിയുടെ ശരീരം മണ്ണും പൊടിയുമേറ്റ് കറുത്തനിറത്തിലായി. നാളുകൾ കഴിഞ്ഞപ്പോൾ ശിവൻ പാർവ്വതിയിൽ സംപ്രീതനാകുകയും പാർവ്വതിയെ പത്നിയായി സ്വീകരിക്കാം എന്ന് വരം നൽകുകയുമുണ്ടായി. ശേഷം ഗംഗാജലംകൊണ്ട് ശിവൻ പാർവ്വതിയെ അഭിഷേകം ചെയ്തു. അതോടെ പാർവ്വതിയുടെ ശരീരം വളരെയേറെ വെള്ളുത്തനിറമായി. വളരെ വെളുത്തവൾ എന്നർത്ഥം വരുന്ന മഹാഗൗരി എന്ന നാമം പാർവ്വതിക്ക് സിദ്ധിച്ചു.[1]

അവലംബം

  1. ഹിന്ദു ജ്യോതിഷം (2011-09-28). "Mahagauri | Durga Pooja Ashtmi Tithi". ആസ്ട്രോബിക്സ്.കോം. ശേഖരിച്ചത്: 2013-02-04.
  2. "Mahagauri.com, Maha Gauri - The Eight Incarnation of Goddess Durga". Mahagauri.com. ശേഖരിച്ചത്: 2013-02-04.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.