മസ്കറ്റ്

ഒമാന്റെ തലസ്ഥാനവും ഒമാനിലെ ഏറ്റവും വലിയ നഗരവുമാണ് മസ്കറ്റ്. മസ്കറ്റ് എന്നു പേരുള്ള ഗവർണറേറ്റിലാണ് നഗരത്തിന്റെ സ്ഥാനം. പശ്ചിമേഷ്യയിലെ ഏറ്റവും പ്രാചീനമായ നഗരങ്ങളിലൊന്നാണ് മസ്കറ്റ്. എ.ഡി. രണ്ടാം നൂറ്റാണ്ടുമുതൽ തന്നെ അവർ ഗ്രീസുമായി വ്യാപാരം നടത്തിയിരുന്നു. ഇന്നും വ്യാപാരം തന്നെയാണ് മസ്കറ്റിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. ഈന്തപ്പഴം, മുത്ത്, മീൻ, കരകൗശലവസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയാണ് പരമ്പരാഗത കയറ്റുമതി സാധനങ്ങൾ. ഒമാനിൽ എണ്ണ കണ്ടെത്തിയതോടെ മസ്കറ്റ് നഗരം കൂടുതൽ വളർച്ച കൈവരിക്കാൻ തുടങ്ങി. മിനാ ഖാബൂസ് അഥവാ മത്രാ തുറമുഖം മസ്കറ്റിന്റെ വ്യാപാര സിരാകേന്ദ്രം മാത്രമല്ല പേർഷ്യൻ ഗൾഫിനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുമിടയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം കൂടിയാണ്. മത്ര തുറമുഖം ഇപ്പോൾ സഞ്ചാരികൾക്കായുള്ള ആഡംഭരക്കപ്പലുകൾക്ക് മാത്രമായി നിലനിറുത്തിക്കൊണ്ട്, ചരക്കുകപ്പലുകളെ പൂർണമായും സോഹാർ നഗരത്തിലെ പുതിയ തുറമുഖത്തെയ്ക്ക് മാറ്റിയിട്ടുണ്ട്.

മസ്കറ്റ്
مسقط
നഗരം
മസ്കറ്റ് ഗേറ്റ്

Flag
പ്രമാണം:Muscat Municipality.png
Coat of arms
രാജ്യം ഒമാൻ
ഗവർണറേറ്റ്മസ്കറ്റ്
Government
  സുൽത്താൻഖാബൂസ് ബിൻ സയീദ് അൽ സയീദ്
Area
  മെട്രോ3,500 കി.മീ.2(1,400  മൈ)
Population (2010)
  മെട്രോപ്രദേശം7,34,697
സമയ മേഖലഒമാൻ സ്റ്റാൻഡേർഡ് സമയം (UTC+4)
വെബ്‌സൈറ്റ്http://www.mm.gov.om/Default.aspx

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം സീബ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. മസ്കറ്റ് നഗരത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തിലാണ് അന്താരാഷ്ട്രവിമാനത്താവളത്തിന്റെ സ്ഥാനം. തീവണ്ടി ഗതാഗതമില്ലാത്ത ഒമാനിൽ മികച്ച റോഡ് ശൃംഖലയുണ്ട്. പൊതുഗതാഗത സംവിധാനവുമുണ്ട്. മവസലാത് എന്ന പേരിൽ 2015 ൽ പുനർനാമകരണം ചെയ്യപ്പെട്ട ഒ.എൻ.ടി.സി. ബസ്സുകൾ ഇപ്പോൾ മസ്കറ്റ് നഗരത്തിൽ വളരെ നല്ല ഗതാഗത ശൃംഖല ഒരുക്കിയിട്ടുണ്ട്.

എണ്ണപര്യവേക്ഷണവും, മറ്റും പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ എന്ന പേരിലറിയപ്പെടുന്ന അർദ്ധസർക്കാർ സ്ഥാപനമാണു പ്രധാനമായും കൈകാര്യം ചെയ്യുന്നത്. എന്നാൽ ഒമാൻ ഓയിൽ കമ്പനി, ഓക്സിഡെൻഷ്യൽ, ബ്രിട്ടീഷ് പെട്രോളിയം എന്നിവയും ചെറിയശതമാനം എണ്ണപര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു. വിതരണക്കമ്പനികളിൽ ഏറ്റവും വലിയ ശൃംഖലയുമായി അൽ-മഹ എന്ന കമ്പനിയും, ഷെൽ, ഒമാൻ ഓയിൽ, എന്നിവയും പ്രവർത്തിക്കുന്നു. ഈയിടെ പുതിയതായി രൂപം കൊണ്ട തമ്മുസ് ഒമാൻ പെട്രോളിയം കമ്പനിയും വിതരണശൃംഖലയുമായി എത്താൻ തയ്യാറെടുക്കുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.