മഞ്ഞക്കടൽ
വടക്കുകിഴക്കൻ ചൈനക്കും കൊറിയ മുനമ്പിനും ഇടയ്ക്കുള്ള പശ്ചിമ പസഫിക്ക് സമുദ്രത്തിലെ ഉൾക്കടലാണ് മഞ്ഞക്കടൽ (Yellow Sea ). മത്സ്യബന്ധനത്തിന് പേരുകേട്ട ഈ കടൽ തെക്കുഭാഗത്ത് ചൈനാകടലുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറുനിന്ന് ഷാഡോൺ ഉപദ്വീപ് മഞ്ഞക്കടലിലേക്ക് തള്ളിനിൽക്കുന്നു. ഏകദേശം 466200 ച. കി. മി. വ്യാപ്തിയുണ്ട്. ഹ്വാങ്, ചാങ്, ലിയാവോ എന്നീ നദികളിൽ നിന്നൊഴുകിയെത്തുന്ന ചെളി നിറഞ്ഞവെള്ളം കൊണ്ടാണ് ഈ കടലിന് മഞ്ഞക്കടലെന്ന പേരുണ്ടായത്. ചൈനയിലെ ഷാങ്ഹായി, ട്വാൻജിന്‍, ദക്ഷിണകൊറിയയിലെ ഇൻകോണ്‍, ഉത്തരകൊറിയയിലെ നാപോ എന്നിവ ഈ കടലിലെ പ്രധാന തുറമുഖങ്ങളാണ്.
ആംഗലേയത്തിൽ നിറങ്ങളുടെ പേരിലുള്ള നാലു സമുദ്രങ്ങളിൽ ഒന്നാണു മഞ്ഞക്കടൽ. ചുവപ്പുകടൽ,കറുപ്പുകടൽ,വെള്ളക്കടൽ എന്നിവയാണു മറ്റുള്ളവ.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.