മംഗളോദയം

കേരളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധനാലയം ആണ് മംഗളോദയം. 1911ൽ 30,000 രൂപ ഓഹരി മൂലധനത്തോടെ തൃശൂരിൽ ലിമിറ്റഡ് കമ്പനിയായി ആരംഭിച്ചു. അപ്പൻതമ്പുരാനാണ് സ്ഥാപകൻ. തൃശൂരിൽ പ്രവർത്തിച്ചിരുന്ന കേരള കല്പദ്രുമം പ്രസ്സ് വിലയ്ക്കു വാങ്ങി. ഒപ്പം അന്ന് നല്ല നിലയിൽ പ്രവർ ത്തിച്ചു കൊിരുന്ന മംഗളോദയം മാസിക ഈ കമ്പനി ഏറ്റെടുത്തു. ആദ്യത്തെ 10 വർഷം അപ്പൻ തമ്പുരാനും കുറൂർ ഉണ്ണിനമ്പൂതിരിപ്പാടും മാനേജിങ് ഡയറക്ടർമാരായി. കേരളവർമ വലിയകോയിത്തമ്പുരാൻ കമ്പനിയിൽ ഓഹരിയുടമയായിരുന്നു. 1088-ൽ എം.ആർ.കെ.സി. എന്നറിയപ്പെട്ടിരുന്ന സി. കുഞ്ഞിരാമമേനോൻ മാനേജരായി. സി.പി. അച്യുതമേനോൻ മാസികാ പത്രാധിപരും. പഴയതും പുതിയതുമായ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. അധ്യാത്മരാമായണം, കൃഷ്ണഗാഥ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നാടൻ പാട്ടുകൾ തുടങ്ങിയ മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയത് വായനക്കാരെ ആകർഷിച്ചു. 1920ൽ യോഗക്ഷേമം കമ്പനി ഉടമസ്ഥതയേറ്റെടുത്തു. 1931 മുതൽ 10 വർഷം പ്രവർത്തനരഹിതമായ കമ്പനി അവസാനം തകർച്ചയിലെത്തിയപ്പോൾ അതിനെ പുനരുദ്ധരിച്ചത് എ.കെ.ടി.കെ. എം.വാസുദേവൻ നമ്പൂതിരിപ്പാട് ആണ്. 1942-ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.