ബറുണ്ടി

ബറുണ്ടി (Burundi, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ബറുണ്ടി) ആഫ്രിക്കൻ വൻ‌കരയുടെ മധ്യഭാഗത്ത് ഗ്രേയ്റ്റ് ലേക്സ് പ്രദേശത്തുള്ള രാജ്യമാണ്. സ്വാതന്ത്ര്യത്തിനു മുൻ‌പ് ബെൽജിയൻ കോളനിഭരണത്തിലായിരുന്നു. ഉറുണ്ടി എന്നായിരുന്നു പഴയ പേര്. ഗോത്രഭാഷയായ കിറുണ്ടിയിൽ നിന്നാണ് ബറുണ്ടി എന്ന പേരു ലഭിച്ചത്. റുവാണ്ട, ടാൻ‌സാനിയ, കോംഗോ എന്നിവയാണ് അയൽ‌രാജ്യങ്ങൾ.

റിപബ്ലിക് ഓഫ് ബറുണ്ടി
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ഐക്യം, അധ്വാനം, അഭിവൃദ്ധി
ദേശീയ ഗാനം: ബറുണ്ടി ബ്വാക്കു...
തലസ്ഥാനം ബുജുംബുറ
രാഷ്ട്രഭാഷ കിറുണ്ടി, ഫ്രഞ്ച്
ഗവൺമന്റ്‌
പ്രസിഡന്റ്
റിപബ്ലിക്
പിയറി നക്രുൻ‌സസ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ജൂലൈ1, 1962
വിസ്തീർണ്ണം
 
27,830ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
  ജനസാന്ദ്രത
 
60,54,714(2003)
206/ച.കി.മീ
നാണയം ബറുണ്ടി ഫ്രാങ്ക് (BIF)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+2
ഇന്റർനെറ്റ്‌ സൂചിക .bi
ടെലിഫോൺ കോഡ്‌ +257

കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനപ്പെരുപ്പവും മൂലമുള്ള സാമൂഹിക പ്രശ്നങ്ങൾ, ടുട്സു, ഹുതു വംശങ്ങൾ തമ്മിലുള്ള നിരന്തര കലഹങ്ങൾ എന്നിവയാൽ സമീപകാലത്ത് ആഫ്രിക്കൻ വൻ‌കരയിലെ ഏറ്റവും പ്രശ്നബാധിത രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട് ബറുണ്ടി.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.