ഫ്രാൻസിയം
അണുസംഖ്യ 87 ആയ മൂലകമാണ് ഫ്രാൻസിയം. Fr ആണ് ആവർത്തനപ്പട്ടികയിലെ പ്രതീകം. മുമ്പ് ഏക സീസിയം, ആക്റ്റീനിയം കെ എന്ന പേരുകളിൽ അറിയപ്പെട്ടിരുന്നു. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട മൂലകങ്ങളിൽ, പോളിങ് പട്ടികയിൽ ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ*, അഥവാ ഇലക്ട്രോപോസിറ്റീവിറ്റി ഏറ്റവും കൂടിയ മൂലകമാണ് ഫ്രാൻസിയം. (*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാൻസിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം സീസിയത്തിന്റേത് 0.79 എന്നു നവീകരിക്കപ്പെട്ടു. എന്നാൽ ഫ്രാൻസിയത്തിന്റേത് നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊർജ്ജം (375.7041 kJ/mol), ഫ്രാൻസിയത്തിന്റെ അയോണീകരണ ഊർജ്ജത്തേക്കാൾ(392.811 kJ/mol) കുറവായതിനാൽ (റിലേറ്റിവിസ്റ്റിക് ഇഫക്റ്റ് പ്രകാരം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്.) സ്വാഭാവികമായി ഉണ്ടാകുന്ന മൂലകങ്ങളിൽ ആസ്റ്ററ്റീനിന് പിന്നിലായി ഏറ്റവും അപൂർവമായ രണ്ടാമത്തെ മൂലകം കൂടിയാണിത്. ഉയർന്ന റേഡിയോആക്റ്റീവായ ഫ്രാൻസിയം ശോഷണം സഭവിച്ച് ആസ്റ്ററ്റീൻ,റേഡിയം,റഡോൺ എന്നീ മൂലകങ്ങളഅയി മാറുന്നു. ആൽക്കലി ലോഹമായ ഇതിന് ഒരു സംയോജക ഇലക്ട്രോണാണുള്ളത്.
| ||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | francium, Fr, 87 | |||||||||||||||||||||||||||
കുടുംബം | alkali metals | |||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 1, 7, s | |||||||||||||||||||||||||||
രൂപം | metallic | |||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | (223) g·mol−1 | |||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Rn] 7s1 | |||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 32, 18, 8, 1 | |||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||||||||
Phase | ? solid | |||||||||||||||||||||||||||
സാന്ദ്രത (near r.t.) | 1.87 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കം | ? 300 K (27 °C, 80 °F) | |||||||||||||||||||||||||||
ക്വഥനാങ്കം | ? 950 K (? 677 °C, ? 1250 °F) | |||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | ca. 2 kJ·mol−1 | |||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | ca. 65 kJ·mol−1 | |||||||||||||||||||||||||||
| ||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | ? cubic body centered | |||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 1 (strongly basic oxide) | |||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 0.7 (Pauling scale) | |||||||||||||||||||||||||||
അയോണീകരണ ഊർജ്ജം | 1st: 380 kJ/mol | |||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||
Magnetic ordering | ? | |||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | ? 3 µΩ·m | |||||||||||||||||||||||||||
താപ ചാലകത | (300 K) ? 15 W·m−1·K−1 | |||||||||||||||||||||||||||
CAS registry number | 7440-73-5 | |||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||
| ||||||||||||||||||||||||||||
അവലംബങ്ങൾ |
ചരിത്രം
1870കളിൽ, സീസിയത്തിന് ശേഷം അണുസംഖ്യ 87 ആയ ഒരു ആൽക്കലി ലോഹം ഉണ്ടായരിക്കുമെന്ന് ശാസ്ത്രജ്ഞർ ചിന്തിച്ചു. ഏക സീസിയം എന്ന പേരിലാണ് കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പ് അത് അറിയപ്പെട്ടിരുന്നത്. പരീക്ഷണങ്ങൾക്കിടയിൽ കുറഞ്ഞത് നാല് തവണ ആ മൂലകം കണ്ടെത്തിയെന്ന തെറ്റായ വാദങ്ങളുണ്ടായി. ഒടുവിൽ 1939ൽ ഫ്രഞ്ച് ശാസ്ത്രജ്ഞയായ മാർഗരറ്റ് പെരേ(Marguerite Perey) ഫ്രാൻസിയം കണ്ടെത്തി. ആക്റ്റീനിയം-227ന്റെ ശുദ്ധീകരണം വഴിയായിരുന്നു അത്.
സ്വഭാവങ്ങൾ
സീബോർഗിയത്തേക്കാൾ ഭാരം കുറഞ്ഞ മൂലകങ്ങളിൽ ഏറ്റവും അസ്ഥിരമായത് ഫ്രാൻസിയമാണ്. അതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ ഫ്രാൻസിയം-223ന്റ്റെ തന്നെ അർദ്ധായുസ് 22 മിനിറ്റിൽ താഴെയാണ്. ആൽക്കലി ലോഹമായ ഫ്രാൻസിയത്തിന് അതിന്റെ സവിശേഷതകളുടെ കാര്യത്തിൽ ഏറ്റവും സാമ്യമുള്ളത് സീസിയത്തോടാണ്.
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |