ഫെബ്രുവരി

ഗ്രിഗോറിയൻ കലണ്ടറിലെ രണ്ടാമത്തെ മാസം ആണ് ഫെബ്രുവരി. അധിവർഷങ്ങളിൽ 29 ദിവസവും അല്ലാത്തെ വർഷങ്ങളിൽ 28 ദിവസവും ആണ് ഫെബ്രുവരി മാസത്തിൽ ഉള്ളത്. വർഷത്തിൽ ഏറ്റവും കുറവ് ദിവസങ്ങൾ ഉള്ള മാസം ആണ് ഫെബ്രുവരി.

പ്രധാന ദിവസങ്ങൾ

ഫെബ്രുവരി 1

  • 1835 - മൗറീഷ്യസിൽ അടിമത്തം നിർത്തലാക്കി.
  • 1884 ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു.
  • 1918 റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്)
  • 1958 ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു.
  • 1996 - കമ്മ്യൂണിക്കേഷൻ ഡീസൻസി ആക്ട് യുഎസ് കോൺഗ്രസ് പാസ്സാക്കി.
  • 2003 നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽ‌പനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.
  • 2004 - ഹജ്ജ് തീർഥാടന അപകടം: സൗദി അറേബ്യയിലെ ഹജ്ജ് തീർഥാടന വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് 251 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2013 - യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഷാർഡ് പൊതുജനങ്ങൾക്കായി തുറന്നു.

ഫെബ്രുവരി 2

  • 1509 ഡ്യു യുദ്ധം (തുർക്കി, ഈജിപ്ത്, ഗുജറത്തിലെ സുൽത്താൻ, സാമൂതിരി എന്നിവരടങ്ങിയ സഖ്യം, പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധം)
  • 1876 - നാഷണൽ ലീഗ് ഓഫ് പ്രൊഫഷണൽ ബേസ്ബോൾ ക്ലബ്സ് മേജർ ലീഗ് ബേസ്ബോൾ രൂപീകരിച്ചു..
  • 1878 ഗ്രീസ് തുർക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1901 - വിക്ടോറിയ രാജ്ഞിയുടെ സംസ്കാരം.
  • 1922 - ജെയിംസ് ജോയിസിന്റെ ഉലിസസ് പ്രസിദ്ധീകരിച്ചു.
  • 1933 ഹിറ്റ്ലർ ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു.
  • 1982 - ഹമാ കൂട്ടക്കൊല: സിറിയൻ സർക്കാർ ഹമാ എന്ന പട്ടണം ആക്രമിക്കുന്നു.
  • 2007 പിറവം എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.
  • 2012 - ഫിൻഷ്ഹാഫെൻ ജില്ലയ്ക്ക് സമീപം പാപുവ ന്യൂ ഗിനിയയുടെ തീരത്ത് എം.വി റാബുൾ ക്യൂൻ ഫെറി മുങ്ങി 146-165 പേർ മരിച്ചു.

ഫെബ്രുവരി 3

  • 1690 മസാച്യുസെറ്റ്സ് കോളനി അമേരിക്കയിൽ ആദ്യമായി പേപ്പർ കറൻസി പുറത്തിറക്കി.
  • 1834 - വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
  • 1944 രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സൈന്യം മാർഷൽ ദ്വീപുകൾ പിടിച്ചടക്കി.
  • 1945 രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ ജപ്പാനെതിരെ ശാന്തസമുദ്രയുദ്ധത്തിൽ അണിചേരാമെന്നു സമ്മതിച്ചു.
  • 2007 - ബാഗ്ദാദ് മാർക്കറ്റ് ബോംബ് സ്ഫോടനത്തിൽ 135 പേർ കൊല്ലപ്പെടുകയും കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2014 - റഷ്യയിൽ മോസ്കോയിൽ രണ്ടു വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തുകയും 29 വിദ്യാർത്ഥികളെ ബന്ദികളാക്കുകയും ചെയ്തു.

ഫെബ്രുവരി 4

  • 1789 ജോർജ്ജ് വാഷിങ്ടൺ ആദ്യ അമേരിക്കൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1862 ലോകത്തെ ഏറ്റവും വലിയ മദ്യനിർമ്മാതാക്കളിലൊന്നായ ബകാർഡി (Bacardi), ക്യൂബയിൽ പ്രവർത്തനമാരംഭിച്ചു.
  • 1899 ഫിലിപ്പൈൻസും അമേരിക്കയും തമ്മിൽ യുദ്ധം ആരംഭിച്ചു.
  • 1948 ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.
  • 1969 യാസർ അറഫാത്ത്, പാലസ്തീൻ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
  • 1976 ഗ്വോട്ടിമാ‍ലയിലേയും ഹോണ്ടുറാസിലേയും ഭൂകമ്പത്തിൽ 22,000-ത്തിലേറെപ്പേർ കൊല്ലപ്പെട്ടു.
  • 1999 ഹ്യൂഗൊ ഷാ‍വേസ് വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2003 യൂഗോസ്ലാവ്യയുടെ ഔദ്യോഗിക നാമധേയം സെർബിയ ആന്റ് മോണ്ടിനീഗ്രോ എന്നാക്കി മാറ്റി.
  • 2007 ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത “ബ്രഹ്മോസ്” സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.
  • 2007 കേരള സർക്കാർ കൊണ്ടുവന്ന ദേവസ്വം ഓർഡിനൻസ് ഗവർണർ ആർ.എൽ.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ ഇല്ലാതായി.

ഫെബ്രുവരി 5

  • എ ഡി 62 - ഇറ്റലിയിലെ പോംപേയിൽ ഭൂചലനം.
  • 1936 ചാർളി ചാപ്ലിന്റെ അവസാന നിശ്ശബ്ദചിത്രമായ മോഡേൺ ടൈംസ് പുറത്തിറങ്ങി.
  • 1958 ടൈബീ ബോംബ് എന്നറിയപ്പെടുന്ന ഒരു ഹൈഡ്രജൻ ബോംബ് ജോർജിയയിലെ സാവന്നാ തീരത്തു വച്ച്, അമേരിക്കൻ വായുസേനയുടെ പക്കൽ നിന്നും കാണാതായി. ഇത് ഇതേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
  • 1962 ഫ്രഞ്ച് പ്രസിഡണ്ട് ചാൾസ് ഡി ഗ്വാൾ, ഫ്രഞ്ചു കോളനിയായിരുന്ന അൾജീരിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
  • 2008 - തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ ഉണ്ടായ ഒരു വലിയ ചുഴലിക്കാറ്റിൽപ്പെട്ട് 57 പേർ കൊല്ലപ്പെട്ടു.

ഫെബ്രുവരി 6

  • 1788 മസാച്ചുസെറ്റ്സ് അമേരിക്കയുടെ ഭരണഘടന അംഗീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി.
  • 1817 സ്പാനിഷ് ഭരണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിനായി തന്റെ സൈന്യവുമായി സാൻ മാർട്ടിൻ ആൻഡസ് പർ‌വതനിരകൾ മുറിച്ചു കടന്നു.
  • 1819 തോമസ് സ്റ്റാംഫോർഡ് സിംഗപ്പൂർ സ്ഥാപിച്ചു.
  • 1899 സ്പാനിഷ് അമേരിക്കൻ യുദ്ധം - 1898-ലെ പാരീസ് ഉടമ്പടി അമേരിക്കൻ സെനറ്റ് അംഗീകരിച്ചു.
  • 1922 ആഷിൽ റാറ്റി, പയസ് പതിനൊന്നാമൻ മാർപ്പാപ്പയായി.
  • 1933 അമേരിക്കൻ ഭരണഘടനയുടെ 20-ആം ഭേദഗതി ഫലത്തിൽ വന്നു.
  • 1936 ഒളിമ്പിക്സ്: നാലാമത് ശീതകാല ഒളിമ്പിക്സിന്‌ ജർമനിയിൽ തുടക്കം.
  • 1952 ജോർജ്ജ് നാലാമന്റെ മരണത്തോടെ എലിസബത്ത് II ബ്രിട്ടീഷ് രാജ്ഞിയായി.
  • 1958 മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എട്ടു കളിക്കാർ ഒരു വിമാനാപകടത്തിൽ മ്യൂണിച്ചിൽ വച്ച് കൊല്ലപ്പെട്ടു.
  • 1959 ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ ജാക്ക് കിൽബി ഇന്റഗ്രേറ്റഡ് സർക്യൂട്ടിനു വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റിന്‌ അപേക്ഷ സമർപ്പിച്ചു.
  • 1959 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ ടൈറ്റാന്റെ വിജയകരമായ ആദ്യ പരീക്ഷണം ഫ്ലോറിഡയിലെ കേപ് കനാവറാലിൽ വച്ചു നടന്നു.
  • 1998 വാഷിങ്ടൺ ദേശീയ വിമാനത്താവളത്തിനെ റോണാൾഡ് റീഗൺ ദേശീയവിമാനത്താവളം എന്ന് പുനർനാമകരണം നടത്തി.

ഫെബ്രുവരി 7

  • 1613 മിഖായേൽ റൊമനോവ് (മിഖായേൽ ഒന്നാമൻ) റഷ്യൻ സാർ ചക്രവർത്തിയായി സ്ഥാനമേറ്റു.
  • 1795 - അമേരിക്കൻ ഭരണഘടനയുടെ 11-ആം ഭേദഗതി റജിസ്റ്റർ ചെയ്തു.
  • 1962 അമേരിക്ക ക്യൂബയുമായുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും നിരോധിച്ചു.
  • 1971 സ്വിറ്റ്സർലാന്റിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
  • 1971 ഗ്രെനഡ ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
  • 1991 ഹൈറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ടെ പ്രസിഡണ്ട് ജീൻബെർട്രാൻഡ് ആർടിസ്റ്റൈഡ് സ്ഥാനമേറ്റു.
  • 1992 യുറോപ്യൻ യൂണിയൻ സ്ഥാപിതമായി.
  • 1999 പിതാവായ ഹുസൈൻ രാജാവിന്റെ മരണത്തെതുടർന്ന് കിരീടാവകാശി അബ്ദുള്ള രാജകുമാരൻ ജോർദാനിലെ രാജാവായി സ്ഥാനമേറ്റു.
  • 2014 - ഇംഗ്ലണ്ടിലെ നോർഫോക്കിലെ ഹപ്പിസ്ബർഗിലെ കാൽപ്പാടുകൾ 800,000 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കക്ക് പുറത്തുള്ള ഏറ്റവും പഴക്കമുള്ള ഹോമിനിഡ് കാൽപാടുകൾ ആണെന്ന് ശാസ്ത്രജ്ഞർ പ്രസ്‌താവിച്ചു.
  • 2016 - വടക്കൻ കൊറിയ യു.എൻ ഉടമ്പടികൾ ലംഘിച്ചുകൊണ്ട് ക്വാംഗ്മ്യോങ്സോങ്-4 ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു

ഫെബ്രുവരി 8

  • 1238 - മംഗോളുകൾ റഷ്യൻ നഗരമായ വ്ളാഡിമിർ കത്തിച്ചു.
  • 1622 ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവ്‌ ഇംഗ്ലീഷ് പാർലമെന്റ് പിരിച്ചു വിട്ടു.
  • 1807 എയ്‌ലോ യുദ്ധം നെപ്പോളിയൻ ജെനറൽ ബെനിങ്സ്സെന്റെ നേതൃത്വത്തിലുള്ള റഷ്യയെ തോൽപ്പിച്ചു.
  • 1837 അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാർഡ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.
  • 1885 - ആദ്യത്തെ സർക്കാർ അംഗീകൃത ജാപ്പനീസ് കുടിയേറ്റക്കാർ ഹവായിയിലെത്തി.
  • 2005 ഇസ്രയേലും പാലസ്തീനും വെടിനിർത്തലിന് ധാരണയായി.
  • 2014 - മെദിനയിലെ ഒരു ഹോട്ടലിൽ തീപിടിച്ച് 13 ഈജിപ്ഷ്യൻ തീർത്ഥാടകർ മരിച്ചു, 130 പേർക്ക് പരിക്കേറ്റു.

ഫെബ്രുവരി 9

  • 474 - ബൈസന്റൈൻ സാമ്രാജ്യത്തിന്റെ സഹ-ചക്രവർത്തിയായി സെനോയെ കിരീടധാരണം നടത്തുന്നു.
  • 1900 ഡേവിസ് കപ്പ് മത്സരത്തിന്റെ ആരംഭം.
  • 1934 - ബാൾകാൻ എൻടെൻടി രൂപീകരിച്ചു.
  • 1962 ജമൈക്ക സ്വതന്ത്രരാജ്യമായി.
  • 1969 ബോയിംഗ് 747-ന്റെ ആദ്യ പരീക്ഷണപ്പറക്കൽ.
  • 1971 കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലി മേഖലയിൽ റിക്ചർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ സിൽമാർ ഭൂകമ്പം.
  • 1971 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 14 മൂന്നാമത്തെപ്രാവശ്യം ചന്ദ്രനിൽ ഇറങ്ങിയതിനുശേഷം ഭൂമിയിലേക്ക് തിരിച്ചുവരുന്നു.
  • 1975 - സോയൂസ് 17 സോവിയറ്റ് ബഹിരാകാശപേടകം ഭൂമിയിലേക്ക് തിരിച്ചുവന്നു.
  • 1986 - ഹാലിയുടെ കോമറ്റ് അവസാനത്തെ സൗരയൂഥത്തിൽ പ്രത്യക്ഷപ്പെട്ടു.
  • 1991 - ലിത്വാനിയയിലെ വോട്ടർമാർ സ്വാതന്ത്ര്യത്തിന് വേണ്ടി വോട്ട് ചെയ്തു.
  • 2018 - 2018 വിന്റർ ഒളിമ്പിക്സ്: ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങ് കൗണ്ടിയിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.

ഫെബ്രുവരി 10

  • 1258 – മംഗോളിയൻ അധിനിവേശം: ബാഗ്ദാദ് മംഗോളുകൾക്ക് കീഴടങ്ങി, ഇസ്ലാമിക സുവർണ്ണയുഗം അവസാനിപ്പിക്കുകയും ചെയ്തു.
  • 1840 - യുണൈറ്റഡ് കിംഗ്ഡം വിക്ടോറിയ രാജ്ഞി പ്രിൻസ് ആൽബെർട്ട് ഓഫ് സാക്സ്-കോബർഗ്-ഗോദയെ വിവാഹം കഴിച്ചു.
  • 1861 - ജെഫേഴ്സൺ ഡേവിസിനെ ടെലിഗ്രാഫ് മുഖേന അറിയിപ്പ് നൽകി അമേരിക്കയുടെ കോൺഫെഡറേറ്റ് സ്റ്റേറ്റുകളിലെ താൽക്കാലിക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1870 ന്യൂയോർക്കിൽ വൈ.എം.സി.എ സ്ഥാപിതമായി.
  • 1931 ന്യൂ ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി.
  • 1996 ഡീപ്പ് ബ്ലൂ എന്ന ഐ.ബി.എം. സൂപ്പർ കമ്പ്യൂട്ടർ, ഗാരി കാസ്പറോവിനെ ആദ്യമായി തോൽപ്പിച്ചു.
  • 2004 - കാൻയെ വെസ്റ്റ് തന്റെ ആദ്യ ആൽബമായ 'ദി കോളേജ് ട്രാപ്ഔട്ട്' പുറത്തിറക്കി.
  • 2007 ഡോ.ഐസക്ക് മാർ ക്ലീമീസ് മലങ്കര കത്തോലിക്കാ സഭയുടെകാതോലിക്കാ ബാവയായി തെരെഞ്ഞെടുക്കപ്പെട്ടു.
  • 2013 - അലഹബാദിലെ കുംഭ മേള ഉത്സവത്തിൽ മുപ്പത്തഞ്ച് പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഫെബ്രുവരി 11

  • 1752 അമേരിക്കയിലെ ആദ്യത്തെ ആശുപത്രിയായ പെൻസിൽ‌വാനിയ ആശുപത്രി പ്രവർത്തനമാരംഭിച്ചു.
  • 1917 പെട്രോഗ്രാഡ് വൻ ജനാവലിക്ക് സാക്ഷ്യം വഹിച്ചു. യുദ്ധവിരുദ്ധ പ്രകടനവും അക്രമവും നടന്നു. റഷ്യയിൽ പരിവർത്തനത്തിന്റെ കാറ്റു വീശുകയായിരുന്നു.
  • 1953 ഇസ്രയേലുമായുള്ള ഉഭയകക്ഷിബന്ധങ്ങൾ സോവ്യറ്റ് യൂണിയൻ വിച്ഛേദിച്ചു.
  • 1990 ദക്ഷിണാഫ്രിക്കയിലെ വിക്റ്റർ വെഴ്സ്റ്റെർ ജയിലിലെ‍ 27 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിനു ശേഷം നെത്സൻ മണ്ടേല ജയിൽമോചിതനായി.
  • 1990 മൈക്ക് ടൈസന് ലോക ഹെവി വെയ്റ്റ് കിരീടം നഷ്ടമായി.
  • 2016 - സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒരാളുടെ വെടിയേറ്റ് ആറ് പേർ കൊല്ലപ്പെട്ടു.
  • 2018 - റഷ്യയിലെ മോസ്കോയ്ക്ക്, സമീപം സരട്ടോവ് എയർലൈൻസ് വിമാനം 703 തകർന്നു ബോർഡിലുണ്ടായിരുന്ന 71 പേർ മരിച്ചു.

ഫെബ്രുവരി 12

  • 1502 വാസ്കോ ഡെ ഗാമ, ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ലിസ്ബണിൽ നിന്നും തുടങ്ങി.
  • 1832 - ഇക്വഡോർ ഗാലപ്പാഗോസ് ദ്വീപിനോടോപ്പം കൂട്ടിച്ചേർത്തു.
  • 1855 - മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടു
  • 1912 ചൈനയിൽ ജോർജിയൻ കലണ്ടർ സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചു.
  • 1990 - കാർമെൻ ലോറൻസ് ഓസ്ട്രേലിയൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രീമിയർ ആയിതീർന്നു.
  • 1992 - മംഗോളിയയുടെ ഇപ്പോഴത്തെ ഭരണഘടന നിലവിൽ വന്നു
  • 2002 യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബദാൻ മിലോസെവിച്ചിനെതിരെയുള്ള വിചാരണ ഹേഗിൽ ആരംഭിച്ചു. ഈ വിചാ‍രണ പൂർത്തിയാകും മുൻപേ അദ്ദേഹം മരിച്ചു.

ഫെബ്രുവരി 13

  • 1668 പോർച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിൻ അംഗീകരിച്ചു.
  • 1880 തോമസ് ആൽ‌വാ എഡിസൺ, എഡിസൺ പ്രഭാവം കണ്ടെത്തി.
  • 1920 - നീഗ്രോ നാഷണൽ ലീഗ് രൂപീകരിക്കപ്പെട്ടു.
  • 1934 സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങി.
  • 1945 രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ, നാസി ജർമനിയിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് പിടിച്ചടക്കി.
  • 1960 ഫ്രാൻസ് അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
  • 1983 - ടൂറിനിലെ ഒരു സിനിമാ സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിൽ 64 പേർ കൊല്ലപ്പെട്ടു.
  • 1996 നേപ്പാളിൽ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.
  • 2001 400 പേരുടെ മരണത്തിന് കാരണമായ, റിക്ചർ സ്കേലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എൽ സാൽ‌വഡോറിൽ സംഭവിച്ചു.

ഫെബ്രുവരി 14

  • 1743 ഹെൻറി പെൽഹാം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
  • 1918 സോവ്യറ്റ് യൂണിയൻ, ജോർജിയൻ കലണ്ടർ അംഗീകരിച്ചു.
  • 1919 പോളണ്ടും റഷ്യയുമായുള്ള യുദ്ധം തുടങ്ങി.
  • 1924 ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ് കോർപ്പറേഷൻ അഥവാ ഐ.ബി.എം. സ്ഥാപിതമായി.
  • 1945 ചിലി, ഇക്വഡോർ, പരാഗ്വേ, പെറു എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
  • 1946 എനിയാക് (ENIAC) അഥവാ “ഇലക്ട്രോണിക് ന്യൂമെറിക്കൽ ഇന്റെഗ്രേറ്റർ ആന്റ് കമ്പ്യൂട്ടർ” എന്ന ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടർ അമേരിക്കയിലെ പെൻസില്വാനിയ യൂണിവേർസിറ്റി പുറത്തിറക്കി.
  • 1949 ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിന്റെ ആദ്യ സമ്മേളനം.
  • 1961 അണുസംഖ്യ 103 ആയ ലോറൻസിയം എന്ന മൂലകം കണ്ടെത്തി.
  • 1989 1984-ലെ ഭോപ്പാൽ ദുരന്തത്തിനു നഷ്ടപരിഹാരമായി 470 ദശലക്ഷം അമേരിക്കൻ ഡോളർ ഇന്ത്യാഗവണ്മെന്റിനു നൽകാമെന്നു യൂണിയൻ കാർബൈഡ് കമ്പനി ധാരണയിലെത്തി.
  • 1989 എഴുത്തുകാരനായ സൽമാൻ റുഷ്ദിയെ വധിക്കാനുള്ള നിർദ്ദേശം ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ചു.
  • 1989 ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജി.പി.എസ്. സംവിധാനത്തിനു വേണ്ട ആദ്യത്തെ 24 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി.
  • 2005 ലെബനന്റെ മുൻ പ്രധാനമന്ത്രി റഫീക് ഹരീരി കൊല ചെയ്യപ്പെട്ടു.
  • 2005 ഫിലിപ്പൈൻസിലെ മനിലയിൽ തുടർബോംബാക്രമണങ്ങളെത്തുടർന്ന് 7 പേർ കൊല്ലപ്പെടുകയും 151 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഖാഇദ തീവ്രവാദികളാണ് ഇതിനു പിന്നിൽ എന്നു കരുതുന്നു.

ഫെബ്രുവരി 15

  • 1764 - സ്പാനിഷ് ലൂസിയാനിൽ സെന്റ് ലൂയിസ് നഗരം (ഇപ്പോൾ മിസ്സോറി, യു.എസ്.എ) സ്ഥാപിക്കപ്പെട്ടു
  • 1794 അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസ് നഗരം സ്ഥാപിതമായി.
  • 1835 - ആധുനിക സെർബിയയിലെ ആദ്യത്തെ ഭരണഘടനാ നിയമം അംഗീകരിച്ചു.
  • 1906 ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി.
  • 1906 കാനഡ ചുവപ്പും വെളുപ്പും കലർന്ന മേപ്പിൾ ഇല ആലേഖനം ചെയ്ത പതാക ഔദ്യോഗികമായി അംഗീകരിച്ചു.
  • 1909 - മെക്സിക്കോയിലെ അകോപുൽകോയിൽ ഫ്ലോർസ് തീയേറ്റർ തീപിടിച്ച് 250 പേർ മരിച്ചു.
  • 1965 - കാനഡയുടെ പതാകയിൽ പഴയ റെഡ് എൻസൈൻ ബാനർ മാറ്റി പകരം ചുവപ്പും വെളുപ്പും മാപ്പിൾ ഇല രൂപകല്പന ചെയ്യുകയുണ്ടായി,
  • 1995 കമ്പ്യൂട്ടർ ഹാക്കർ കെവിൻ മിറ്റ്നിക്കിനെ അതീവസുരക്ഷാ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ കടന്നു കയറിയ കുറ്റത്തിന്‌ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു.
  • 1997 അന്ധർക്കായി ആദ്യമായി ഒരു പത്രം പുറത്തിറങ്ങി.
  • 2005 യൂട്യൂബ് പ്രവർത്തനമാരംഭിച്ചു.
  • 2012 - കോമയാഗ്വുവ നഗരത്തിലെ ഹോണ്ടുറാസ് ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മുന്നൂറ്റി അറുപത് പേർ മരിച്ചു.

ഫെബ്രുവരി 16

  • 1930 - റൊമാനിയ ഫുട്ബോൾ ഫെഡറേഷൻ ഫിഫയിൽ ചേർന്നു
  • 1936 സ്പെയിനിൽ പൊതു തിരഞ്ഞെടുപ്പ്: പോപ്പുലർ ഫ്രണ്ട് അധികാരത്തിലേറി.
  • 1947 കാനഡയിലെ ജനങ്ങൾക്ക് 80 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.
  • 1978 ആദ്യത്തെ കമ്പ്യൂട്ടർ ബുള്ളറ്റിൻ ബോർഡ് സിസ്റ്റം ആരംഭിച്ചു.
  • 1985 - ഹിസ്‌ബുല്ല സ്ഥാപിക്കപ്പെട്ടു.
  • 2013 - പാകിസ്താനിൽ, ക്വറ്റയിലെ ഹസര ടൗണിൽ ഒരു മാർക്കറ്റിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 80 ലധികം ആളുകൾ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഫെബ്രുവരി 17

  • 197 ലഗ്ദനം യുദ്ധം - റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് എതിരാളിയായ ക്ലോഡിയസ് അൽബിനസിനെ തോല്പ്പിച്ച് കൊലപ്പെടുത്തി സാമ്രാജ്യത്തിന്റെ മേൽ പൂർണ്ണാധികാരം ഉറപ്പിച്ചു.
  • 1500 ഹെമ്മിങ്സ്റ്റെഡ് യുദ്ധം.
  • 1600 തത്ത്വചിന്തകൻ ജിയോർദാനോ ബ്രൂണോയെ മതവിശ്വാസത്തിനെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് റോമിൽ വച്ച് ജീവനോടെ ചുട്ടു കൊന്നു.
  • 1753 സ്വീഡൻ ജൂലിയൻ കലണ്ടറിൽ നിന്ന് ജോർജിയൽ കലണ്ടറിലേക്ക് പരിവർത്തനം നടത്തി. മാർച്ച് 1-നു ശേഷം ഫെബ്രുവരി 17 വന്നു.
  • 1814 മോർമാൻസ് യുദ്ധം.
  • 1867 സൂയസ് കനാലിലൂടെ ആദ്യ കപ്പൽ സഞ്ചരിച്ചു.
  • 1871 ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം വിജയിച്ച് പ്രഷ്യൻ സേന പാരീസിലൂടെ പരേഡ് നടത്തി.
  • 1936 ഫാന്റം ചിത്രകഥകൾ പുറത്തിറങ്ങി.
  • 1947 വോയ്സ് ഓഫ് അമേരിക്ക, സോവിയറ്റ് യൂണിയനിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.
  • 1959 മേഘപാളികളുടെ വിതരണം അളക്കുന്നതിനായി ആദ്യ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാൻ‌ഗ്വാർഡ്-2 വിക്ഷേപണം നടത്തി.
  • 1962 പശ്ചിമജർമ്മനിയിലെ ഹാംബർഗിലുണ്ടായ ഒരു കൊടുങ്കാറ്റിൽ മുന്നൂറിലധികം പേർ മരിച്ചു.
  • 1979 ചൈന-വിയറ്റ്നാം യുദ്ധം ആരംഭിച്ചു.
  • 1995 ഐക്യരാഷ്ട്രസഭയുടെ ഇടപെടലിലൂടെ നടപ്പാക്കിയ ഒരു വെടിനിർത്തലിലൂടെ പെറുവും ഇക്വഡോറും തമ്മിൽ നടന്ന സെനെപ യുദ്ധത്തിന്‌ അറുതിയായി.
  • 1996 ഫിലാഡെൽഫിയയിൽ വച്ച് ലോകചാമ്പ്യൻ ഗാരി കാസ്പറോവ്, ഡീപ് ബ്ലൂ സൂപ്പർ കമ്പ്യൂട്ടറിനെ ഒരു ചെസ് മൽസരത്തിൽ പരാജയപ്പെടുത്തി.
  • 2000 മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 2000 പുറത്തിറങ്ങി.

ഫെബ്രുവരി 18

  • ബി.സി.ഇ. 3102 ഹൈന്ദവവിശ്വാസപ്രകാരം കലിയുഗത്തിന്റെ ആരംഭം.
  • 1332/1329 എത്യോപ്യയുടെ ചക്രവർത്തി അംദ സെയോൺ ഒന്നാമൻ ദക്ഷിണ മുസ്ലീം പ്രവിശ്യകൾക്കു നേരെയുള്ള സൈനികനടപടികൾ ആരംഭിച്ചു.
  • 1797 റാൽഫ് ആബെർക്രോംബിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പടയോട് ട്രിനിഡാഡ് കീഴടങ്ങി.
  • 1814 മോണ്ടിറോ യുദ്ധം
  • 1861 ഇറ്റലിയുടെ ഏകീകരണം ഏറെക്കുറേ പൂർത്തീകരിച്ച്, വിക്റ്റർ ഇമ്മാനുവൽ രണ്ടാമൻ രാജാവ്, ഇറ്റലിയുടെ രാജാവ് എന്ന നാമധേയം സ്വീകരിച്ചു.
  • 1885 മാർക്ക് ട്വയിന്റെ അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾബറി ഫിൻ പ്രസിദ്ധീകരിച്ചു.
  • 1901 ബ്രിട്ടീഷ് പൊതുസഭയിൽ വിൻസ്റ്റൺ ചർച്ചിൽ തന്റെ ആദ്യ പ്രസംഗം നടത്തി.
  • 1913 റയ്മണ്ട് പോയിൻ‌കേറി ഫ്രാൻസിന്റെ പ്രസിഡണ്ടായി.
  • 1929 ആദ്യ അക്കാദമി അവാർഡ് (ഓസ്കാർ അവാർഡ്) പ്രഖ്യാപിച്ചു.
  • 1930 ജനുവരിയിൽ ചിത്രീകരിച്ച ചില ഫോട്ടോഗ്രാഫുകൾ പഠിക്കുന്നതിനിടയിൽ, ക്ലൈഡ് ടോംബോ പ്ലൂട്ടോയെ കണ്ടെത്തി.
  • 1932 മഞ്ചൂറിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചതായി ജപ്പാൻ സാമ്രാജ്യം പ്രഖ്യാപിച്ചു.
  • 1943 വൈറ്റ് റോസ് പ്രസ്ഥാനത്തിലെ അംഗങ്ങളെ നാസികൾ അറസ്റ്റ് ചെയ്തു.
  • 1965 ഗാംബിയ യു.കെ.യിൽ നിന്നും സ്വാതന്ത്ര്യം നേടി.
  • 1979 സഹാറാ മരുഭൂമിയിൽ ആദ്യമായി തെക്കൻ അൾജീരിയ പ്രദേശത്ത് ഹിമപാതം. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൽ ആദ്യത്തേയും അവസാനത്തേയുമായിരുന്നു ഈ സംഭവം.
  • 2000 സ്റ്റ്ജെപാൻ മെസിക് ക്രൊയേഷ്യയുടെ രണ്ടാമത്തെ പ്രസിഡണ്ടായി.
  • 2001 സോവ്യറ്റ് യൂണിയനു വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച്, എഫ്.ബി.ഐ. ഏജന്റ്‍ റോബർട്ട് ഹാൻസനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
  • 2003 ദക്ഷിണകൊറിയയിൽ ഡാഗ്യൂ സബ്‌വേ തീപ്പിടുത്തത്തിൽ ഇരുനൂറോളം പേർ മരിച്ചു.

ഫെബ്രുവരി 19

  • 197 റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തിൽ ക്ലോഡിയസ് അൽബിനസിന്റെ തോല്പ്പിച്ചു. റോമൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.
  • 1674 ഇംഗ്ലണ്ടും നെതർലാന്റും വെസ്റ്റ്മിനിസ്റ്റർ സമാധാന ഉടമ്പടിയിൽ ഒപ്പു വച്ച് മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധം അവസാനിപ്പിച്ചു. കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാം ഇംഗ്ലണ്ടിനു കൈമാറി അതിന്‌ ന്യൂയോർക്ക് എന്ന് പുനർ നാമകരണം ചെയ്തു.
  • 1819 ബ്രിട്ടീഷ് പര്യവേഷകൻ വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.
  • 1861 റഷ്യയിൽ സെർഫ്ഡോം ജന്മിത്തവ്യവസ്ഥ നിർത്തലാക്കി.
  • 1878 എഡിസൺ ഫോണോഗ്രാഫിന്‌ പേറ്റന്റ് നേടി.
  • 1881 എല്ലാ ആൽക്കഹോൾ പാനീയങ്ങളും നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കൻസാസ് മാറി.
  • 1915 ഒന്നാം ലോകമഹായുദ്ധം: ഗാലിപോളി യുദ്ധം ആരംഭിച്ചു.
  • 1942 രണ്ടാം ലോകമഹായുദ്ധം: ഇരുനൂറ്റമ്പതോളം ജപ്പാനീസ് യുദ്ധവിമാനങ്ങൾ വടക്കൻ ഓസ്ട്രേലിയൻ നഗരമായ ഡാര്വിൻ ആക്രമിച്ചു. 243 പേർ ഈ ആക്രമണത്തിൽ മരിച്ചു.
  • 1943 രണ്ടാം ലോകമഹായുദ്ധം: ടുണീഷ്യയിൽ കാസ്സറൈൻ പാസ്സ് യുദ്ധം ആരംഭിച്ചു.
  • 1959 യു.കെ. സൈപ്രസിന്‌ സ്വാതന്ത്ര്യം നൽകി.
  • 1986 സോവ്യറ്റ് യൂണിയൻ, മിർ ശൂന്യാകാശനിലയം വിക്ഷേപിച്ചു.
  • 2008 ക്യൂബയുടെ കമാൻഡർ ഇൻ ചീഫ്, പ്രസിഡന്റ് പദവികളിൽ നിന്ന് ഫിഡൽ കാസ്ട്രോ രാജിവെച്ചു.

ഫെബ്രുവരി 20

  • 1798 ലൂയിസ് അലക്സാന്ദ്രെ ബെർത്തിയർ പോപ്പ് പയസ് നാലാമനെ അധികാരഭ്രഷ്ടനാക്കി.
  • 1835 ചിലിയിലെ കോൺസെപ്ഷ്യോൺ നഗരം ഒരു ഭൂകമ്പത്തിൽ തകർന്നു.
  • 1864 ഒലുസ്റ്റീ യുദ്ധം
  • 1935 കരോളിൻ മിക്കെൽസൻ അന്റാർട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി.
  • 1976 ദക്ഷിണപൂർ‌വ്വേഷ്യ ട്രീറ്റി ഓർഗനൈസേഷൻ പിരിച്ചുവിട്ടു.
  • 2007 എറണാകുളം-;ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻ‌കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ പതിനഞ്ചു കുട്ടികളും മൂന്ന് അദ്ധ്യാപികമാരും‍ മരിച്ചു.
  • 2010 - പോർട്ടുഗീസിലെ മഡീറ ഐലൻഡിൽ വെള്ളപ്പൊക്കം മൂലം 43 പേർ മരിക്കുകയും ദ്വീപസമൂഹ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായി മാറുകയും ചെയ്തു.
  • 2015 - സ്വിറ്റ്സർലാന്റിലെ റാഫ്സ് ടൗണിലെ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് ചില സേവനങ്ങളും സ്വിസ് ഫെഡറൽ റെയിൽവേ റദ്ദാക്കിയിരുന്നു.
  • 2016 - മിഷിഗണിൽ കലാമസ്സൂ കൗണ്ടിയിൽ നടന്ന വെടിവയ്പിൽ 6 പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

ഫെബ്രുവരി 21

  • 1440 പ്രഷ്യൻ കോൺഫെഡെറേഷൻ രൂപീകൃതമായി.
  • 1848 മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു.
  • 1948 നാസ്കാർ സ്ഥാപിതമായി.
  • 1953 ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി വാട്സൺ എന്നിവർ ചേർന്ന് ഡി.എൻ.ഏയുടെ ഘടന കണ്ടെത്തി.
  • 1960 ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ കച്ചവടസ്ഥാപനങ്ങൾ ദേശസാൽക്കരിച്ചു.

ഫെബ്രുവരി 22

  • 1495 - ഫ്രാൻസിലെ ചാൾസ് എട്ടാമൻ രാജാവ്‌ നേപ്പിൾസിൽ കടന്ന് അധികാരം പിടിച്ചടക്കി.
  • 1855 - പെൽസിൽ‌വേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1876 - ബാൾട്ടിമോറിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1923 - അമേരിക്ക ആദ്യത്തെ ഭൂഖണ്ഡാന്തര വ്യോമ തപാൽ സം‌വിധാനം ആരംഭിച്ചു
  • 1997 - സ്കോട്ലൻഡിൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ നിർമ്മിച്ചു.
  • 2014 - ഉക്രെയ്നിന്റെ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് യൂറോമൈഡൻ വിപ്ലവത്തിന്റെ ഒരു പ്രധാന ലക്ഷ്യം നിറവേറ്റിക്കൊണ്ട് ഉക്രൈനിലെ വെർക്കോവ്ന റഡയെ 328-0 വോട്ടിന് കീഴടക്കി.
  • 2015 - പദ്മ നദിയിൽ 100 യാത്രക്കാർ കയറിയ ഒരു ഫെറി മുങ്ങി 70 പേർ മരിച്ചു.

ഫെബ്രുവരി 23

  • 1455 - ഗുട്ടൻബർഗ് ബൈബിളിന്റെ പ്രസിദ്ധീകരണം.
  • 1660 - ചാൾസ് പതിനൊന്നാമൻ സ്വീഡന്റെ രാജാവായി.
  • 1847 - മെക്സിക്കൻ അമേരിക്കൻ യുദ്ധം: ബ്യൂന വിസ്റ്റ യുദ്ധം - ജനറൽ സക്കാറി ടൈലറുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സേന മെക്സിക്കൻ ജനറൽ ആന്റോണിയോ ലോപസ് സാന്റാ അന്നായെ പരാജയപ്പെടുത്തി.
  • 1903 - ഗ്വോണ്ടനാമോ ഉൾക്കടൽ, ക്യൂബ അമേരിക്കക്ക് എന്നെന്നേക്കുമായി പാട്ടത്തിനു നൽകി.
  • 1904 - പത്തു ദശലക്ഷം അമേരിക്കൻ ഡോളറിന്‌ അമേരിക്ക പനാമ കനാൽ മേഖലയുടെ നിയന്ത്രണം സ്വന്തമാക്കി.
  • 1917 - റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തിന്റെ തുടക്കം. സെയിന്റ് പീറ്റേഴ്സ് ബർഗ്ഗിൽ]] പ്രകടനം ആരംഭിച്ചു.
  • 1918 - കൈസറുടെ ജർമ്മൻ സേനക്കെതിരെ ചെമ്പടയുടെ ആദ്യവിജയം. 1923 മുതൽ ഈ ദിവസം ചെമ്പട ദിനമായി ആചരിക്കുന്നു.
  • 1919 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടിക്ക് രൂപം നൽകി.
  • 1934 - ലീയോപോൾഡ് മൂന്നാമൻ ബെൽജിയത്തിന്റെ രാജാവായി.
  • 1941 - ഗ്ലെൻ ടി. സീബോർഗ്, പ്ലൂട്ടോണിയം ആദ്യമായി വേർതിരിച്ചു.
  • 1947 - ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡാർഡൈസേഷൻ (ഐ.എസ്.ഒ.) സ്ഥാപിതമായി.
  • 1955 - ദക്ഷിണപൂർ‌വേഷ്യൻ ട്രീറ്റി ഓർഗനൈസേഷന്റെ‍ (സീറ്റോ) ആദ്യ സമ്മേളനം.
  • 1958 - അഞ്ചു തവണ ലോക ഡ്രൈവിങ് ചാമ്പ്യനായ ജ്യുവാൻ മാനുവൽ ഫാൻഗിയോയെ]] ക്യൂബൻ വിമതർ തട്ടിക്കൊണ്ടുപോയി.
  • 1966 - സിറിയയിൽ പട്ടാളം അധികാരം പിടിച്ചെടുത്തു.
  • 1975 - ഊർജ്ജപ്രതിസന്ധിയെത്തുടർന്ന് അമേരിക്കയിൽ ഡേ ലൈറ്റ് സേവിങ് ടൈം ഏകദേശം രണ്ടു മാസം നേരത്തെ നടപ്പിലാക്കി.
  • 1991 - തായ്‌ലന്റിൽ ഒരു രക്തരഹിതവിപ്ലവത്തിലൂടെ ജനറൽ സുന്തോൺ കോങ്സോം‌പോങ് പ്രധാനമന്ത്രി ചാറ്റിചയി ചൂൻ‌ഹവാനിനെ അധികാരഭ്രഷ്ടനഅക്കി.
  • 1997 - റഷ്യൻ ശൂന്യാകാശനിലയമായ മിറിൽ ഒരു വൻ തീപ്പിടുത്തം സംഭവിച്ചു.
  • 1998 - എല്ലാ ജൂതന്മാർക്കും കുരിശുയുദ്ധക്കാർക്കുമെതിരെ ജിഹാദ് നടത്തുന്നതിന്‌ ഒസാമ ബിൻ ലാദൻ ഒരു ഫത്വ പുറപ്പെടുവിച്ചു.
  • 1999 - ഓസ്ട്രിയൻ ഗ്രാമമായ ഗാൽറ്റർ ഒരു മഞ്ഞിടിച്ചിൽ നശിച്ചു. 31 പേർ മരിച്ചു.
  • 2007 - ജപ്പാൻ തങ്ങളുടെ നാലാമത് ചാരഉപഗ്രഹം വിക്ഷേപിച്ചു.
  • 2017 - ട്രാപിസ്റ്റ്-1 എന്ന അതിശീതകുള്ളൻ നക്ഷത്രത്തിന് ഏഴ് ഭൂസമാന ശിലാഗ്രഹങ്ങളെ കണ്ടെത്തിയതായി 22ന് നാസ പ്രഖ്യാപിച്ചു

ഫെബ്രുവരി 24

  • 1387 - നേപ്പിൾസിലേയും ഹംഗറിയിലേയും ചാൾസ് മൂന്നാമൻ രാജാവ് ബുഡായിൽ വച്ച് വധിക്കപ്പെട്ടു.
  • 1582 - ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ ഗ്രിഗോറിയൻ കാലഗണനാരീതി പ്രഖ്യാപിച്ചു.
  • 1739 - കർണ്ണാൽ യുദ്ധം: ഇറാനിയൻ ഭരണാധികാരി നദിർ ഷായുടെ സൈന്യം ഇന്ത്യയിലെ മുഗൾ ചക്രവർത്തി മുഹമ്മദ് ഷായെ പരാജയപ്പെടുത്തി.
  • 1826 - ഒന്നാം ബർമ്മീസ് യുദ്ധത്തിന്‌ അന്ത്യം കുറിച്ച യൻഡാബൂ ഉടമ്പടി ഒപ്പു വക്കപ്പെട്ടു.
  • 1839 - സ്റ്റീം ഷവലിനുള്ള പേറ്റന്റ് വില്യം ഓട്ടിസ് നേടി.
  • 1848 - ഫ്രാൻസിലെ ലൂയിസ് ഫിലിപ്പ് രാജാവ് അധികാരം ഉപേക്ഷിച്ചു.
  • 1868 - ആൻഡ്രൂ ജോൺസൺ, അമേരിക്കയിലെ ജനപ്രധിനിധിസഭ അധികാരഭ്രഷ്ടനാക്കുന്ന ആദ്യ പ്രസിഡണ്ട് ആയി. സെനറ്റ് പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
  • 1875 - ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഗോതെൻബർഗ് ഓസ്ട്രേലിയയുടെ കിഴക്കേതീരത്ത് മുങ്ങി. ഏകദേശം 102 പേർ മരിച്ചു.
  • 1881 - ചൈനയും റഷ്യയും ചേർന്ന് സൈനോ-റഷ്യൻ ഇലി ഉടമ്പടി ഒപ്പു വച്ചു.
  • 1918 - എസ്റ്റോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1920 - നാസി പാർട്ടി രൂപീകൃതമായി.
  • 1938 - നൈലോൺ ബ്രിസിൽ ടൂത്ത് ബ്രഷ്, നൈലോൺ നൂലുപയോഗിച്ച് നിർമ്മിച്ച ആദ്യ ഉല്പ്പന്നമായി.
  • 1945 - ഈജിപ്ത് പ്രധാനമന്ത്രി അഹമദ് മഹർ പാഷ പാർലമെന്റിൽ വച്ച് കൊല്ലപ്പെട്ടു.
  • 1976 - ക്യൂബയിൽ ദേശീയഭരണഘടന നിലവിൽ വന്നു.
  • 1989 - ദ് സാത്താനിക് വെർസെസ് എന്ന് കൃതിയുടെ കർത്താവ് സൽമാൻ റുഷ്ദിയെ വധിക്കുന്നവർക്ക് ആയത്തുള്ള ഖൊമൈനി 30 ലക്ഷം അമേരിക്കൻ ഡോളർ ഇനാം പ്രഖ്യാപിച്ചു.
  • 2019 - ഇന്ത്യൻ ഗ്രാന്റ് മുഫ്ത്തിയായി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു.

ഫെബ്രുവരി 25

  • 1793 - ജോർജ്ജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യ മന്ത്രിസഭ വിളിച്ചു ചേർത്തു.
  • 1836 - കോൾട്ട് റിവോൾ‌വറിനുള്ള പേറ്റന്റ് സാമുവൽ കോൾട്ട് നേടി.
  • 1837 - പ്രാവർത്തികമായ ആദ്യ വൈദ്യുതമോട്ടോറിന്റെ പേറ്റന്റ് തോമസ് ഡാവൻപോർട്ട് നേടി.
  • 1870 - മിസിസിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗം ഹിറാം റോഡ്സ് റിവൽസ്, അമേരിക്കൻ കോൺഗ്രസിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനായി.
  • 1921 - ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിൽസി, റഷ്യ പിടിച്ചടക്കി.
  • 1925 - ജപ്പാനും സോവ്യറ്റ് യൂണിയനും നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
  • 1932 - അഡോൾഫ് ഹിറ്റ്ലർ ജർമ്മൻ പൗരത്വം നേടി. അങ്ങനെ പ്രസിഡണ്ട് (Reichspräsident) സ്ഥാനത്തേക്ക് മൽസരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു.
  • 1948 - ചെക്കൊസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ഏറ്റെടുത്തു. അതോടെ മൂന്നാം റിപ്പബ്ലികിന്റെ കാലത്തിന്‌ അന്ത്യമായി.
  • 1951 - ആദ്യത്തെ പാൻ ആഫ്രിക്കൻ കായികമൽസരങ്ങൾ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്നു.
  • 1954 - ഗമാൽ അബ്ദുൾ നാസർ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി.
  • 1956 - സോവ്യറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ നികിത ക്രൂഷ്ചേവ് , ജോസഫ് സ്റ്റാലിന്റെ നടപടികളെ വിമർശിച്ചു.

ഫെബ്രുവരി 26

  • 364 - വാലെന്റീനിയൻ ഒന്നാമൻ റോമൻ ചക്രവർത്തിയായി.
  • 1794 -കോപ്പൻ‌ഹേഗനിലെ ക്രിസ്റ്റ്യൻസ്ബർഗ് കോട്ട കത്തി നശിച്ചു.
  • 1797 - ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഒരു പൗണ്ടിന്റേയും രണ്ടു പൗണ്ടിന്റേയും നോട്ടുകൾ പുറത്തിറക്കി.
  • 1815 - നെപ്പോളിയൻ ബോണപ്പാർട്ട് എൽബയിൽ നിന്നും രക്ഷപ്പെട്ടു.
  • 1848 - രണ്ടാം ഫ്രഞ്ച് റിപ്പബ്ലിക് അധികാരത്തിലേറി.
  • 1887 - ജോർജ് ലോമാൻ, ഒരു ടെസ്റ്റ് ഇന്നിങ്സിൽ എട്ട് വിക്കറ്റ് നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി.
  • 1936 - ജപ്പാൻ സേനയിലെ ചെറുപ്പക്കാരായ ചില ഉദ്യോഗസ്ഥർ ചേർന്ന് ഗവർണ്മെന്റിനെതിരെ അട്ടിമറിശ്രമം നടത്തി.
  • 1952 - ബ്രിട്ടന്റെ കൈവശം അണുബോംബുണ്ടെന്ന് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പ്രഖ്യാപിച്ചു.
  • 1984 - അമേരിക്കൻ സേന ബെയ്റൂട്ടിൽ നിന്നും പിന്മാരി. 1982-ലാണ്‌ സമാധാനസംരക്ഷണത്തിന്‌ അമേരിക്കൻ സേന ബെയ്റൂട്ടിലെത്തിയത്.
  • 1986 - ഫിലിപ്പൈൻസിൽ ജനകീയവിപ്ലവം.
  • 1991 - വേൾഡ്‌വൈഡ്‌വെബ് എന്ന ആദ്യ വെബ് ബ്രൗസർ ടിം ബെർണേഴ്സ് ലീ പുറത്തിറക്കി. പിന്നീട് ഇതിനെ നെക്സസ് എന്ന് പുനർ‌നാമകരണം ചെയ്തു.
  • 1991 - ഗൾഫ് യുദ്ധം: കുവൈറ്റിൽ നിന്ന് സേനാപിന്മാറ്റം നടത്തുകയാണെന്ന് സദ്ദാം ഹുസ്സൈൻ പ്രഖ്യാപിച്ചു.
  • 2001 - താലിബാൻ, അഫ്ഘാനിസ്ഥാനിലെ ബാമ്യാനിലെ രണ്ടു വലിയ ബുദ്ധപ്രതിമകൾ തകർത്തു.
  • 2004 - മാസിഡോണിയയുടെ പ്രസിഡണ്ട് ബോറിസ് ട്രാജ്കോവ്സ്കി, ബോസ്നിയ ഹെർസെഗോവിനായിൽ വച്ച് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.
  • 2006 - ലോകത്തെ മൊത്തം ജനസംഖ്യ 650 കോടിയിലെത്തി.

ഫെബ്രുവരി 27

  • 1594 - ഹെൻറി നാലാമൻ ഫ്രാൻസിലെ രാജാവായി.
  • 1700 - ന്യൂ ബ്രിട്ടൻ ദ്വീപ് കണ്ടെത്തി
  • 1884 - ഡൊമിനിക്കൻ റിപ്പബ്ബ്ലിക്ക് ഹെയ്തിയിൽ നിന്നും സ്വതന്ത്രമായി
  • 1900 - ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി
  • 2010 - ചിലിയിലെ സെൻട്രൽ ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
  • 2013 - സ്വിറ്റ്സർലൻഡിലെ മെൻസ്നുവിലെ ഒരു ഫാക്ടറിയിലെ വെടിവയ്പിൽ അഞ്ച് പേർ (കുറ്റവാളികളുൾപ്പെടെ) കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
  • 2015 - ബോറിസ് നെമ്റ്റ്സോവ് രാഷ്ടീയകൊലപാതകം നടന്നു

ഫെബ്രുവരി 28

  • 1854 - അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി രൂപീകൃതമായി.
  • 1922 - യുണൈറ്റഡ് കിങ്ഡം സ്വതന്ത്ര ഈജിപ്തിനെ അംഗീകരിച്ചു.
  • 1928 - സി.വി. രാമൻ, രാമൻ പ്രഭാവം പ്രസിദ്ധീകരിച്ചു.
  • 1935 - വാലസ് കരോത്തേഴ്സ്, നൈലോൺ കണ്ടു പിടിച്ചു.
  • 1972 - അമേരിക്കയും ചൈനയും ഷൻ‌ഗായ് കമ്മ്യൂണിക്കിൽ ഒപ്പു വച്ചു.
  • 1974 - ഏഴു വർഷങ്ങൾക്കു ശേഷം, അമേരിക്കയും ഈജിപ്തും നയതന്ത്രബന്ധങ്ങൾ പുന:സ്ഥാപിച്ചു.
  • 1975 - ലണ്ടനിലെ മൂർഗേറ്റ് സ്റ്റേഷനിലുണ്ടായ ഒരു ട്യൂബ് ട്രെയിൻ അപകടത്തിൽ 43 പേർ മരിച്ചു.
  • 1991 - ഒന്നാം ഗൾഫ് യുദ്ധം അവസാനിച്ചു.
  • 2002 - അഹമ്മദാബാദിലെ വർഗ്ഗീയലഹളയിൽ അമ്പത്തഞ്ചോളം പേർ മരിച്ചു.
  • 2005 - ഇറാഖിലെ അൽ ഹിലയിലെ ഒരു പോലീസ് റിക്രൂട്ടിംഗ് സെന്ററിൽ ഒരു ചാവേർ ബോംബിംഗിൽ 127 പേർ കൊല്ലപ്പെട്ടു.

ഫെബ്രുവരി 29

  • 1892 - അമേരിക്കയിലെ ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്സ്ബർഗ് സ്ഥാപിതമായി
  • 1960 - മൊറോക്കോയിൽ ഭൂചലനം:മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ടു
  • 1988 - കേപ് ടൗണിൽ അഞ്ചു ദിവസത്തെ വർണ്ണവിവേചന വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്തതിന്‌ സൗത്താഫ്രിക്കയിലെ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അടക്കം 100 വൈദികർ അറസ്റ്റ് ചെയ്യപ്പെട്ടു
  • 1996 - പെറുവിൽ ഒരു ബോയിങ്ങ് 737 തകർന്നു വീണ്‌ 123 പേർ കൊല്ലപ്പെട്ടു
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.