പ്ലാറ്റിനം
അണുസംഖ്യ 78 ആയ മൂലകമാണ് പ്ലാറ്റിനം. Pt ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ആവർത്തനപ്പട്ടികയിലെ 10ആം ഗ്രൂപ്പിലാണ് ഇത് ഉൾപ്പെടുന്നത്. പ്ലാറ്റിനം ഭാരമേറിയതും അടിച്ച് പരത്താവുന്നതും ഡക്ടൈലും അമൂല്യവുമായ ഒരു സംക്രമണ മൂലകമാണ്. ചാരനിറം കലർന്ന വെള്ളനിറമാണിതിന്. നാശനത്തിനെതിരെ പ്രതിരോധമുള്ള ഒരു മൂലകമാണിത്. ചില നിക്കൽ, കോപ്പർ അയിരുകളിൽ പ്ലാറ്റിനം കാണപ്പെടുന്നു. പ്ലാറ്റിനം ബുല്യണിന്റെ ഐഎസ്ഒ കറൻസി കോഡ് XPT എന്നാണ്.
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | പ്ലാറ്റിനം, Pt, 78 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കുടുംബം | സംക്രമണ ലോഹങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 10, 6, d | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Appearance | ചാരനിറം കലർന്ന വെള്ളനിറം ![]() | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 195.084(9) g·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f14 5d9 6s1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 32, 17, 1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 21.45 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത | 19.77 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 2041.4 K (1768.3 °C, 3214.9 °F) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്വഥനാങ്കം | 4098 K (3825 °C, 6917 °F) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 22.17 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 469 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Heat capacity | (25 °C) 25.86 J·mol−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | cubic face centered | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 1, 2, 3, 4, 5, 6 (mildly basic oxide) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 2.28 (Pauling scale) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Ionization energies | 1st: 870 kJ/mol | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2nd: 1791 kJ/mol | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic radius | 135 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Atomic radius (calc.) | 177 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Covalent radius | 128 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Van der Waals radius | 175 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Magnetic ordering | paramagnetic | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 105 n Ω·m | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
താപ ചാലകത | (300 K) 71.6 W·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Thermal expansion | (25 °C) 8.8 µm·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Speed of sound (thin rod) | (r.t.) 2800 m·s−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Young's modulus | 168 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Shear modulus | 61 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Bulk modulus | 230 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Poisson ratio | 0.38 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Mohs hardness | 4–4.5 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Vickers hardness | 549 MPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Brinell hardness | 392 MPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
CAS registry number | 7440-06-4 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
ശുദ്ധരൂപത്തിൽ പ്ലാറ്റിനം ചാരനിറം കലർന്ന വെള്ള നിറമുള്ളതും താരതമ്യേന മൃദുവും ആയിരിക്കും. ഈ ലോഹം നാശന പ്രതിരോധമുള്ളതാണ്. പ്ലാറ്റിനം കുടുംബത്തിലെ ആറ് മൂലകങ്ങളുടെ ഉൽപ്രേരക ഗുണങ്ങൾ വളരെ മികച്ചതാണ്.
പ്ലാറ്റിനം സ്വർണത്തേക്കാൾ അമൂല്യമായ ലോഹമാണ്. ലഭ്യത അനുസരിച്ച് വ്യത്യാസം വരുമെങ്കിലും പ്ലാറ്റിനത്തിന്റെ സാധാരണ വില സ്വർണത്തിന്റേതിനേക്കാൾ കൂടുതലായിരിക്കും. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ലൂയിസ് പതിനഞ്ചാമൻ രാജാവ് പ്ലാറ്റിനത്തിന്റെ അപൂർവതയെ കണക്കിലെടുത്ത് അതിനെ രാജാക്കന്മാർക്ക് ചേർന്ന ഒരേയൊരു ലോഹമായി പ്രഖ്യാപിച്ചു.
പ്ലാറ്റിനത്തിന് രാസ ആക്രമണങ്ങൾക്കെതിരെ ഉയർന്ന പ്രതിരോധമുണ്ട്. മികച്ച ഉന്നത താപനില സ്വഭാവങ്ങളും സ്ഥിരമായ വൈദ്യുത സ്വഭാവങ്ങളും ഇതിനുണ്ട്. പ്ലാറ്റിനം വായുവിൽ ഒരു താപനിലയിലും ഓക്സീകരിക്കപ്പെടുന്നില്ല. എന്നാൽ സയനൈഡുകൾ, ഹാലൊജനുകൾ, സൾഫർ, കാസ്റ്റിക്ക് ആൽക്കലികൾ എന്നിവയുമായി പ്രവർത്തിക്കുന്നു. പ്ലാറ്റിനം ഹൈഡ്രോക്ലോറിക് ആസിഡിലും നൈട്രിക് ആസിഡിലും അലേയമാണ്. എന്നാൽ ഇവ രണ്ടിന്റെയും മിശ്രിതമായ രാജദ്രാവകത്തിൽ ലോഹം ലയിക്കുന്നു.
+2, +4 എന്നിവയാണ് പ്ലാറ്റിനത്തിന്റെ സാധാരണ ഓക്സീകരണാവസ്ഥകൾ. +1, +3, +5, +6 എന്നീ ഓക്സീകരണാവസ്ഥകൾ അപൂർവമായും കാണപ്പെടുന്നു.
ഉപയോഗങ്ങൾ
- ഇന്ധന സെല്ലുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നു. ആവശ്യമായ പ്ലാറ്റിനത്തിന്റെ അളവ് കുറക്കുന്നത്(അതുവഴി ചെലവും) ഇന്ധന സെൽ ഗവേഷണങ്ങളിലെ ഒരു പ്രധാന വിഷയമാണ്.
- പ്ലാറ്റിനം പ്രതിരോധ തെർമോമീറ്ററുകൾ
- വൈദ്യുത വിശ്ലേഷണത്തിൽ ഇലക്ട്രോഡായി ഉപയോഗിക്കുന്നു.
- പല തരത്തിലുള്ള ആഭരണങ്ങളിൽ ഉപയോഗിക്കുന്നു.
- പല അന്താരഷ്ട്ര വാച്ച് കമ്പനികളും പ്ലാറ്റിനം കൊണ്ടുള്ള വാച്ചുകൾ പരിമിതമായ എണ്ണത്തിൽ പുറത്തിറക്കിയിട്ടുണ്ട്.
ചരിത്രം

പ്രകൃത്യാ ഉണ്ടാവുന്ന പ്ലാറ്റിനത്തെക്കുറിച്ചും പ്ലാറ്റിനത്തിന്റെ അളവ് കൂടിയ സങ്കരങ്ങളേക്കുറിച്ചും വളരെകാലമായി മനുഷ്യർക്ക് അറിവുണ്ട്. കൊളംബസിന് മുമ്പുള്ള കാലഘട്ടത്തിൽ അമേരിക്കയിലെ ആദിമനിവാസികൾ ഈ ലോഹം ഉപയോഗിച്ചിരുന്നു. 1741 ചാൾസ് വുഡ് ആണ് പ്ലാറ്റിനം ആദ്യമായി വേർതിരിച്ചെടുത്തത്.
സാന്നിദ്ധ്യം
പ്ലാറ്റിനം അത്യപൂർവമായ ഒരു ലോഹമാണ്. ഭൂമിയുടെ പുറംപാളിയിൽ വെറും 0.003 ppb അളവിൽ പ്ലാറ്റിനം കാണപ്പെടുന്നുള്ളൂ. ഇത് സ്വർണത്തേക്കാൾ മുപ്പത് ഇരട്ടി വരുമെങ്കിലും, വേർതിരിച്ചെടുക്കാൻ വളരെയധികം പ്രയാസമുള്ളതാണ്.

2005ലെ ബ്രിട്ടീഷ് ജിയോളജിക്കൽ സർവെ അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റിനം ഉൽപാദിപ്പിക്കുന്നത് ദക്ഷിണാഫ്രിക്കയാണ്. ആകെ ഉൽപാദനത്തിന്റെ എൺപതു ശതമാനം(80%) ഇവിടെയാണ്. ദക്ഷിണാഫ്രിക്ക കഴിഞ്ഞാൽ റഷ്യ, കാനഡ എന്നീ രാജ്യങ്ങളാണ് ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്നത്.
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |