പ്രോകാരിയോട്ടുകൾ

കോശത്തിന്റെ മർമ്മമോ മറ്റ് സ്തരപാളികൾ കൊണ്ടുള്ള ആവരണങ്ങളോ ഇല്ലാത്ത കോശങ്ങളെയാണ് പ്രോകാരിയോട്ടുകൾ എന്നുവിളിക്കുന്നത്. മിക്ക പ്രോകാരിയോട്ടുകളും ഏകകോശ ജീവികളാണ്. എന്നാൽ മിക്സോബാക്ടീരിയ മുതലായവയിൽ ജീവിതചക്രത്തിൽ എപ്പോഴെങ്കിലും ബഹുകോശസാന്നിദ്ധ്യം കാണപ്പെടുന്നു. കോശങ്ങളിലെ ഡി.എൻ.എ യോ മറ്റ് ഉപാപചയപ്രവർത്തനത്തിൽ ഏർപ്പെടുന്ന കോശാന്തരഭാഗങ്ങളോ സ്തരങ്ങൾ കൊണ്ട് പൊതിയപ്പെട്ടിട്ടില്ല. ബാക്ടീരിയ, ആർക്കിയ എന്നീ വർഗ്ഗീകരണഡൊമെയ്നുകളിലാണ് പ്രോകാരിയോട്ടുകൾ ഉൾപ്പെടുന്നത്. ഉന്നത മർദ്ദത്തിലും ഉയർന്ന പി.എച്ച് വ്യത്യാസങ്ങളിലും ഉയർന്ന മർദ്ദത്തിലും ഉൾപ്പെടെ മിക്ക ആവാസവ്യവസ്ഥകളിലും ഇവയെ കാണപ്പെടുന്നുണ്ട്.

യൂക്കാരിയോട്ടുകളുമായുള്ള ബന്ധം

ഘടന

പ്രത്യുൽപ്പാദനം

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.