|
വിഹഗവീക്ഷണം |
അംഗത്വം |
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ |
|
കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ 1991 - 2018 കാലയളവിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് നിയമപരമായി പ്രവേശനവിലക്ക് നിലനിന്നിരുന്നു. കേരള ഹൈക്കോടതി 1991 ഏപ്രിൽ 5-ന് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനമായി നിലവിൽ വന്ന വിലക്ക് വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി എടുത്തുകളഞ്ഞു. സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവയ്ക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഈ വിധി ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും അനവധി ഹർത്താലുകൾക്കും വഴിവെച്ചു. ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധിയിലെത്താൻ ആദ്യം സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, സുപ്രീം കോടതി വിധിക്കുശേഷം ആദ്യമായി നടന്ന യുവതികളുടെ ശബരിമലപ്രവേശം.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ | സംശോധനായജ്ഞം | തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ |
|
|
ബുദ്ധിപരമായ വ്യായാമത്തിന് പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം. ഒരു തരം ഏടാകൂടത്തിൽ ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു, ഇവയെ അഴിച്ചു മാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമായിരുന്നു. ഏടാകൂടം എന്നാൽ ഒരിക്കൽ അകപ്പെട്ടാൽ പിന്നീട് രക്ഷപെടാൻ പ്രയാസം എന്നാണർഥം. കുഴക്കുന്ന പ്രശ്നങ്ങൾക്ക് മലയാളത്തിൽ ഏടാകൂടം എന്ന പേരു വന്നത് ഈ കളിപ്പാട്ടം അഴിച്ചെടുക്കാനും തിരികെ അതുപോലെ കുടുക്കിയെടുക്കാനും ആദ്യമായി ശ്രമിക്കുമ്പോഴുള്ള ബുദ്ധിമുട്ടിൽ നിന്നാണു്. സ്രഷ്ടാവ്: രൺജിത്ത് സിജി
|
|
|
|
|
|
|
|
|