പോസ്റ്റ്ഡാം
ജർമ്മൻ സംസ്ഥാനമായ ബ്രാൻഡൻബർഗിന്റെ തലസ്ഥാനമാണ് പോസ്റ്റ്ഡാം. ബെർലിൻ മഹാനഗരത്തോട് ചേർന്ന് ഹാവെൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം ബെർലിൻ-ബ്രാൻഡൻബർഗ് മെട്രൊപൊളിറ്റൻ മേഖലയുടെ ഭാഗമാണ്. ബെർലിൻ നഗരകേന്ദ്രത്തിൽ നിന്ന് കേവലം 24 കി.മീ. ദൂരം തെക്കുപടിഞ്ഞാറ് ദിശയിൽ യാത്ര ചെയ്താൽ പോസ്റ്റ്ഡാമിൽ എത്താം. 19-ആം നൂറ്റാണ്ടിൽ തന്നെ ഒരു പ്രധാന ശാസ്ത്ര ഗവേഷണകേന്ദ്രമായി പോസ്റ്റ്ഡാം മാറിയിട്ടുണ്ട്. പോസ്റ്റ്ഡാം സർവ്വകലാശാല, മൂന്ന് പൊതുമേഖലാ കലാലയങ്ങൾ, മുപ്പതോളം ഗവേഷണസ്ഥാപനങ്ങൾ എന്നിവ പോസ്റ്റ്ഡാമിൽ പ്രവർത്തിക്കുന്നു.
- വിസ്തീർണ്ണം: 188.26 ച.കി.മീ.
- ഉയരം: 105 അടി (32 മീറ്റർ)
- ജനസംഖ്യ: 175,710
- ജനസാന്ദ്രത: 930/ച.കി.മീ.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.