പിത്തള
ചെമ്പിന്റെയും നാകത്തിന്റെയും ഒരു ലോഹസങ്കരമാണ് പിത്തള അഥവാ പിച്ചള (ഇംഗ്ലീഷ്: Brass).

ഖരപിത്തളയിൽ നിർമിച്ച ഒരു അലങ്കാര സാക്ഷ.

ഇടത്ത് പിത്തളയിൽ നിർമിച്ച ഒരു പേപ്പർവെയ്റ്റ്; ഒപ്പം നാകത്തിന്റെയും ചെമ്പിന്റെയും മാതൃകളും.
ഇതിന്റെ നിറം സ്വർണ്ണ സമാനമായതിനാൽ അലങ്കാരങ്ങൾക്കായി ഉപയോഗിക്കാണുണ്ട്. ഘർഷണം കുറഞ്ഞ താഴുകളുടെയും, യന്ത്രഭാഗങ്ങളുടെയും, വാതിൽപിടികളുടെയും മറ്റും നിർമ്മാണത്തിനും, വൈദ്യുതോപകരണങ്ങളുടെ നിർമ്മാണത്തിനും പിത്തള വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംഗീതോപകരണങ്ങളുടെ നിർമ്മാണത്തിനും വ്യാപകമായി പിത്തള ഉപയോഗിക്കുന്നു. സിപ് നിർമ്മാണത്തിലും പിത്തള ഉപയോഗിക്കപ്പെടുന്നു.
പിത്തളക്ക് പീതനിറത്തിന്റെ വകഭേദമാണ് ഉള്ളത്.
പ്രകൃതം

വാർപ്പ് പിത്തളയുടെ സൂക്ഷ്മഘടന, 400X വലിപ്പത്തിൽ
ചെമ്പിനെക്കാളും നാകത്തെക്കാളും വലിച്ച് നീട്ടുവാനുള്ള കഴിവ് (മാലിയബിലിറ്റി) കൂടുതലാണ് പിത്തളക്ക്.
ബാഹ്യകണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.