പാലം

ഗതാഗതത്തിനുണ്ടാകുന്ന തടസ്സത്തിനെ തരണം ചെയ്യുന്നതിന് ഉതകുന്ന രീതിയിലോ നദികൾക്കോ മറ്റു ജലാശയങ്ങൽക്കോ കുറുകെ രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ പ്രകൃത്യാ ഉള്ളതോ മനുഷ്യ നിർമ്മിതികളോ ആണ് പാലം. ഗതാഗതക്കുരുക്കഴിക്കുന്നതിനായി വഴികൾക്കു മുകളിലൂടെ പാലങ്ങൾ നിർമ്മിച്ച് അത് വഴികളായി ഉപയോഗിക്കുന്നു.

പാമ്പൻ തീവണ്ടിപ്പാലം. കപ്പലുകൾക്ക് കടന്നുപോകാനുള്ള കാന്റിലിവർ സം‌വിധാനത്തിൽ

ചരിത്രം

ആദ്യമായി പാലം നിർമ്മിച്ചത് പ്രകൃതി തന്നെയാണ്. കടപുഴകി നദിക്കു കുറുകെ വീണ മരങ്ങളാണിവ. മനുഷ്യർ ഇതിനെ അനുകരിച്ചുകൊണ്ട് ചെറിയ നീരൊഴുക്കുകൾക്ക് മുകളിൽ മരങ്ങൾ അടുക്കിയോ പലകകൾ കൂട്ടിക്കെട്ടിയോ പാലങ്ങൾ നിർമ്മിച്ചു പോന്നു. കല്ലുകളുടെ തൂണുകൾ കൊണ്ട് ബലപ്പെടുത്തി പാലങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി.

ഭാരതീയ പുരാണ ലിഖിതമായ രാമായണത്തിൽ‍, ശ്രീരാമനും സേനയും, ഭാരതത്തിൽ നിന്നും ലങ്കയിലേക്ക് പാലം പണിയുകയുണ്ടായി എന്ന പരാമർശമുണ്ട്. [1]

വിവിധതരം പാലങ്ങൾ

  • നടപ്പാലം - നടക്കാനുപയോഗിക്കുന്ന ചെറിയ പാലങ്ങളെയാണ് നടപ്പാലം എന്ന് പറയുന്നത്
  • തൂക്കുപാലം
  • കടൽപ്പാലം - കടലിന് മുകളിൽ പണിയുന്ന പാലങ്ങളെയാണ് കടൽപ്പാലം എന്ന് പറയുന്നത്. രണ്ട് തീരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാധാരണ പാലങ്ങൾക്ക് പുറമെ കടലിലേക്ക് തള്ളി നിൽക്കുന്ന തരത്തിൽ പണിയുന്ന പാലങ്ങളും കാണാവുന്നതാണ്. കരയോടടുക്കാത്ത കപ്പലിന്റെയടുത്തേക്ക് എത്തുന്നതിനാണ് ഇത്തരം കടൽപ്പാലങ്ങൾ ഉപയോഗിക്കുന്നത്.

ചിത്രശാല

അവലംബം

  1. അധ്യാത്മ രാമായണം കിളിപ്പാട്ട്

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.