പാദസരം

കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് പാദസരം അഥവാ കൊലുസ്. വെള്ളി കൊണ്ടും സ്വർണ്ണം കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. വെള്ളിയിലാണ് ശബ്ദോന്നതി ലഭ്യമാകുക എന്നതിനാൽ കൂടുതലായും ഇത്തരം മണികൾ ഉപയോഗിക്കുന്നത് വെള്ളി പാദസരങ്ങളിലാണ്. സ്വർണം, പ്ലാറ്റിനം, വൈറ്റ് ഗോൾഡ്‌, ഡയമണ്ട് പാദസരങ്ങളിലും കിലുങ്ങുന്ന മണികൾ ഉപയോഗിക്കാറുണ്ട് . മുപ്പതു രൂപ വില വരുന്ന ഫാൻസി പാദസരങ്ങൾ മുതൽ ലക്ഷങ്ങൾ വില വരുന്ന ഡയമണ്ട് കൊലുസുകൾ വരെ സ്ത്രീകൾ കാലിൽ അണിയുന്നു.

ഇതും കാണുക

നൃത്തം പോലെയുള്ള കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന വളരെയധികം ശബ്ദം ഉളവാക്കുന്ന മണികളോടുകൂടിയ കാലിൽ തന്നെ ധരിക്കുന്ന ആഭരണത്തെ ചിലങ്ക എന്നാണ് പറയുന്നത്. ചെമ്പ് / ഇരുമ്പ് തുടങ്ങിയ ലോഹം കൊണ്ടാണ് സാധാരണ ചിലങ്ക നിർമ്മിക്കുന്നത്. എന്നാൽ വെള്ളി , സ്വർണം എന്നിവയിൽ നിർമിച്ച ചലങ്കകളും ഇന്ന് ഉപയോഗിച്ച് കാണുന്നു

ചിത്രശാല

അവലംബം

    പുറത്തേക്കുള്ള കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.