പലാവൻ

മിമറോപ്പാ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഫിലിപ്പൈൻ ദ്വീപസമൂഹ പ്രവിശ്യയാണ് പലാവൻ. ഔദ്യോഗികമായി പലാവൻ പ്രവിശ്യ എന്നറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയാണിത്. പ്യൂർട്ടോ പ്രിൻസെസ നഗരം ഇതിന്റെ തലസ്ഥാനമാണ്. ഒരു നഗരവത്കൃത നഗരമെന്ന നിലയിൽ സ്വതന്ത്രമായി ഭരണനിർവ്വഹണം നടത്താൻ പ്രവിശ്യക്കു കഴിയുന്നു. വടക്കുകിഴക്ക് സംസ്ഥാനങ്ങളിൽ മിൻഡോറോയ്ക്കും തെക്കുപടിഞ്ഞാറ് ബോർണിയോയ്ക്കും ഇടയിൽ നീണ്ടു കിടക്കുന്ന പലാവാനിലെ ദ്വീപുകൾ ദക്ഷിണ ചൈനാ കടലിനും സുലു കടലിനും ഇടയിൽ സ്ഥിതിചെയ്യുന്നു. ഈ പ്രവിശ്യയിലെ ഏറ്റവും വലിയ ദ്വീപ് ആയ പലാവൻ ദ്വീപ് (09 ° 30'N 118 ° 30'E), 450 കിലോമീറ്റർ (280 മൈൽ) നീളവും 50 കിലോമീറ്റർ (31 മൈൽ) വിസ്താരവുമുണ്ട്.[6][7]

Palawan
Province
Province of Palawan
Palawan Provincial Capitol

Flag

Seal
ഇരട്ടപ്പേര്(കൾ):
  • Philippines' Best Island[1]
  • Philippines' Last Frontier[2][3]
  • The (Spaniards') Land of Promise[4]

Location in the Philippines
Coordinates: 10°00′N 118°50′E
Countryഫിലിപ്പീൻസ്
RegionMimaropa (Region IV-B) (in transition)
Founded1818
CapitalPuerto Princesa[*]
Government
  GovernorJose C. Alvarez (NPC)
  Vice GovernorVictorino Dennis M. Socrates (NUP)
Area[5]
  Total14,649.73 കി.മീ.2(5,656.29  മൈ)
പ്രദേശത്തിന്റെ റാങ്ക്1st out of 81
 (excludes Puerto Princesa)
ഉയരത്തിലുള്ള സ്ഥലം (Mount Mantalingajan)2,085 മീ(6,841 അടി)
Population (പിഴവ്:അസാധുവായ സമയം കാനേഷുമാരി)
  Total849469
  റാങ്ക്31st out of 81
  സാന്ദ്രത58/കി.മീ.2(150/ച മൈ)
  സാന്ദ്രതാ റാങ്ക്79th out of 81
 (excludes Puerto Princesa)
ജനസംബോധനPalaweño
Divisions
  Independent cities
  Component cities0
  Municipalities
  Barangays
  • 367
  • including independent cities: 433
  Districts1st to 3rd districts of Palawan (shared with Puerto Princesa City)
സമയ മേഖലPHT (UTC+8)
ZIP Code5300–5322
IDD:area code+63(0)48
ഐ.എസ്.ഓ. 3166PH
Spoken languages
  • Tagalog
  • Cuyonon
  • Kinaray-a
  • Palawano
  • Batak
വെബ്‌സൈറ്റ്www.palawan.gov.ph

ചരിത്രം

ഡോ. റോബർട്ട് ബി. ഫോക്സ് നയിക്കുന്ന ഗവേഷകരുടെ സംഘം ആണ് പാലവൻെറ ആദ്യകാല ചരിത്രം നൽകിയത്. 50,000 വർഷത്തിലേറെ പഴക്കമുള്ള തബൊൻ ഗുഹകളിൽ പലാവൻ മനുഷ്യർ ജീവിച്ചിരുന്നതായി തെളിവുകൾ കണ്ടെത്തിയിരുന്നു. അവർ ക്വിസോൺ മുനിസിപ്പാലിറ്റിയിൽ നിന്ന് തബൊൻ മനുഷ്യൻറേതെന്നു കരുതുന്ന മനുഷ്യരുടെ അസ്ഥി കഷണങ്ങളും ആയുധങ്ങളും, മറ്റ് വസ്തുക്കളും .കണ്ടെത്തിയിരുന്നു. ഗുഹ നിവാസികളുടെ ഉത്ഭവം ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും, ബോർണിയോയിൽ നിന്ന് വന്നവരാണെന്ന് നരവംശ ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. ഫിലിപ്പീൻ സംസ്കാരത്തിന്റെ കളിത്തൊട്ടിലായി ഇപ്പോൾ തബൊൻ ഗുഹകൾ അറിയപ്പെടുന്നു.[8]

പുരാതന കാലം

പാലവാനോയും ബാൻവയുടെയും ഏറ്റവും പഴക്കമുള്ളവർ പലാവനിലെ ആദ്യകാല താമസക്കാരനാണെന്ന് കരുതുന്നു. അവർ അനൗപചാരിക രൂപത്തിലുള്ള ഒരു ഗവൺമെന്റും ഒരു അക്ഷരമാലയും സമുദ്രാതിർത്തിയിലെ വ്യാപാരികളുമായുള്ള ഒരു വ്യാപാര വ്യവസ്ഥയും വികസിപ്പിച്ചെടുത്തു.[9]

തബൊൻ ഗുഹകളിൽ കാണപ്പെടുന്ന ആനകളും, സ്രാവുകളും, മീനുകളും നിലനിൽക്കുന്ന പുരാതന ആദിവാസി കലാസൃഷ്ടികളാണ്. ഏതാണ്ട് 5,000 വർഷങ്ങൾക്ക് മുൻപ്, സംസ്കരിക്കപ്പെട്ട ജാർ ശ്മശാനങ്ങൾ സാംസ്കാരികമായി വ്യത്യസ്തമായ ഒരു കാലഘട്ടം വ്യക്തമാക്കുന്നു. ഈ കാലഘട്ടം എ.ഡി 500 വരെ നീണ്ടു.1500 ജാറുകളിലും അവയുടെ പുറത്ത് ശവസംസ്കാര ചടങ്ങുകളുടെ ചിത്രീകരണങ്ങൾ കണ്ടെത്തിയിരുന്നു.

അടുത്തകാലത്തെ കുടിയേറ്റക്കാർ കൂടുതലും എ.ഡി. 220 നും 263 നും ഇടയിൽ എത്തിയവരായിരുന്നു.ത്രീ കിങ്ഡം എന്നറിയപ്പെടുന്ന ഒരു കാലഘട്ടമായിരുന്നു ഇത്. ദക്ഷിണ ചൈനയിലെ എൻവേ പ്രവിശ്യയിൽ താമസിക്കുന്ന "ലിറ്റിൽ, ഡാർക്ക് പീപ്പിൾ" ഹാൻ പീപ്പിൾസ് വഴി തെക്കോട്ട് സഞ്ചരിച്ചു. ചിലർ തായ്ലൻഡിൽ സ്ഥിരതാമസമാക്കി. മറ്റുള്ളവർ തെക്ക്, ഇന്തോനേഷ്യ, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിലേക്ക് പോയി. പലാവനിലെ ബടക് ഗോത്രങ്ങളിൽ നിന്നുള്ള അവർ ആറ്റാസ്, നെഗ്രിട്ടോസ് എന്നാണ് അറിയപ്പെട്ടിരുന്നത്. [10]

എ.ഡി 982 ൽ പുരാതന ചൈനീസ് കച്ചവടക്കാർ പതിവായി ദ്വീപുകൾ സന്ദർശിച്ചിരുന്നു.[10]ഒരു ചൈനീസ് എഴുത്തുകാരായ ക്ല-മാ-യാൻ (കലമിയൻ), പാലാവു-യെ (പാലവൻ), പാകി-നങ് (ബുസുവാംഗ) എന്നിവർ ദ്വീപുകളെ കുറിച്ചു പരാമർശിച്ചു. പലാവാനിലെ ഗുഹകളിലും വെള്ളത്തിൽ നിന്നും മൺപാത്രങ്ങൾ, ചൈനയിലെ ശിൽപങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെടുത്തു. ചൈനീസ്, മലായ് കച്ചവടക്കാർക്കിടയിൽ നിലനിന്നിരുന്ന വ്യാപാരബന്ധങ്ങളെ ഇത് സാക്ഷ്യപ്പെടുത്തുന്നു.[11]

ക്ലാസിക്കൽ കാലഘട്ടം

പന്ത്രണ്ടാം നൂറ്റാണ്ടിൽ മലയ് കുടിയേറ്റക്കാർ എത്തി. അവരുടെ വാസസ്ഥലങ്ങളിൽ ഭൂരിഭാഗവും മലേഷ്യൻ പ്രഭുക്കന്മാർ ഭരിച്ചു. അരി, ഇഞ്ചി, തേങ്ങ, മധുരക്കിഴങ്ങ്, കരിമ്പ്, വാഴപ്പഴം എന്നിവ അവർ കൃഷിചെയ്തു. അവർ പന്നികൾ, കോലാട്ടുകൊറ്റൻ, കോഴികൾ എന്നിവയും വളർത്തിയിരുന്നു. അവരുടെ സാമ്പത്തികത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മിക്കവയും മത്സ്യബന്ധനം, കൃഷി, മുളക്കെണികളും വെടിക്കോപ്പുകളും ഉപയോഗിച്ചു കൊണ്ടുള്ള വേട്ടയാടൽ എന്നിവയായിരുന്നു. തദ്ദേശീയർക്ക് 18 ലിപികളുള്ള പ്രാദേശികഭാഷയും ഉണ്ടായിരുന്നു.[11] 13-ആം നൂറ്റാണ്ടിൽ മജപഹിത് സാമ്രാജ്യത്തിന്റെ ഇന്തോനേഷ്യക്കാർ ഇവരെ പിന്തുടർന്ന് അവരെ ബുദ്ധമതവും ഹിന്ദുത്വവും കൊണ്ടുവന്നു.[12]

ഇതും കാണുക

  • പാലവൻ ജില്ലയിലെ നിയമസഭാംഗങ്ങൾ
  • ഡെവിൾ താഴ്വര
  • ഫിലിപ്പീൻസിലെ ദ്വീപുകളുടെ പട്ടിക
  • പ്യൂർട്ടോ പ്രിൻസെസ സബ്ടെറാനിയൻ നദി നാഷണൽ പാർക്ക്

അവലംബം

  1. "World's Best Islands 2013".Travel + Leisure. 2016. Retrieved 16 September 2016
  2. "Environment and development in coastal regions and in small islands: The points man in the Philippines' last frontier" (Extract from UNESCO Sources (131) published on February, 2001, page 14). UNESCO. February 2001. ശേഖരിച്ചത്: 12 February 2015. The Island Province of Palawan, often called the Philippines’ last frontier, has a unique concentration of UNESCO coastal and small island initiatives.
  3. "Palawan Biodiversity Corridor The Philippines' last biodiversity frontier". Conservation International Philippines. മൂലതാളിൽ നിന്നും 12 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 12 February 2015.
  4. "The Mysterious Paradise of Palawan". Private Islands Magazine. ശേഖരിച്ചത്: 12 February 2015. A naturally rich region with abundant forests and fishing, there’s little wonder that early Spanish explorers referred to Palawan as the ‘Land of Promise’.
  5. "List of Provinces". PSGC Interactive. Makati City, Philippines: National Statistical Coordination Board. ശേഖരിച്ചത്: 14 May 2014.
  6. WowPhilippines:Palawan - the Philippines' Last Frontier. Accessed August 27, 2008. Archived June 10, 2008, at the Wayback Machine.
  7. MSN Encarta: Palawan Archived 2008-07-25 at the Wayback Machine.. Accessed September 05, 2008.
  8. WowPhilippines:Palawan - the Philippines' Last Frontier. Accessed August 27, 2008. Archived June 10, 2008, at the Wayback Machine.
  9. "Palawan Tourism Council: History of Palawan". Archived from the original on July 31, 2008. Retrieved 2008-08-27.. Accessed August 27, 2008.
  10. Puerto Princesa website: History of Palawan. Accessed August 28, 2008.
  11. "Palawan Tourism Council: History of Palawan". Archived from the original on July 31, 2008. ശേഖരിച്ചത്: 2008-08-27.CS1 maint: BOT: original-url status unknown (link). Accessed August 27, 2008.
  12. Camperspoint: History of Palawan Archived 2009-01-15 at the Wayback Machine.. Accessed August 27, 2008.

ബാഹ്യ ലിങ്കുകൾ

വിക്കിവൊയേജിൽ നിന്നുള്ള പലാവൻ യാത്രാ സഹായി

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.