പട്ടാമ്പി
ഇതേ പേരിലുള്ള നഗരസഭയെക്കുറിച്ച് അറിയാൻ, പട്ടാമ്പി നഗരസഭ എന്ന താൾ സന്ദർശിക്കുക.
പട്ടാമ്പി | |||||||
രാജ്യം | ![]() | ||||||
സംസ്ഥാനം | കേരളം | ||||||
ജില്ല(കൾ) | പാലക്കാട് ജില്ല | ||||||
സമയമേഖല | IST (UTC+5:30) | ||||||
കോഡുകൾ
|
പാലക്കാട് ജില്ലയിലെ പഴയ വള്ളുവനാട് നെടുങ്ങനാട് പ്രദേശത്തെ ഒരു പ്രധാന നഗരമാണ് പട്ടാമ്പി. പട്ടാമ്പി ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയിലെ കുന്നംകുളം, ഗുരുവായൂർ, ദേശമംഗലം, പെരുമ്പിലാവ്, മലപ്പുറം ജില്ലയിലെ എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം, വളാഞ്ചേരി, പുലാമന്തോൾ, പെരിന്തൽമണ്ണ, പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ, ചെർപ്പുളശ്ശേരി ഒറ്റപ്പാലം എന്നി നഗരങ്ങൾ പട്ടാമ്പിയുടെ സമീപ പ്രദേശങ്ങളാണ്. ഈ കാരണം കൊണ്ടു തന്നെ പട്ടാമ്പി ഒരു പ്രധാന വാണിജ്യനഗരമാണ് . പാലക്കാട് മലപ്പുറം തൃശ്ശൂർ തുടങ്ങി മൂന്ന് ജില്ലകൾ കൂടി ചേരുന്ന ഭാഗത്തായാണ് പട്ടാമ്പി സ്ഥിതി ചെയ്യുന്നത്. പാലക്കാട് ജില്ലയിൽ ആണെങ്കിലും 40 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന തൃശ്ശൂരും മലപ്പുറവുമാണ് അടുത്തുള്ള ജില്ല ആസ്ഥാനങ്ങൾ. പാലക്കാട്ടേക്ക് ഇവിടെ നിന്ന് 60 കിലോമീറ്റർ ദൂരം ഉണ്ട്. പാലക്കാട് ജില്ലയിൽ ജില്ല ആസ്ഥാനമായ പാലക്കാട് കഴിഞ്ഞാൽ വളരെ വേഗത്തിൽ വളരുന്നതും ഏറ്റവും നീളം കൂടിയതുമായ നഗരങ്ങൾ മണ്ണാർക്കാടും പട്ടാമ്പിയുമാണ്.
നഗരം രണ്ടായി തരം തിരിച്ചിട്ടുണ്ട് - മേലേ പട്ടാമ്പിയും താഴേ പട്ടാമ്പിയും. കേരള കാർഷിക സർവകലാശാലയുടെ നെൽ കൃഷി ഗവേഷണവിഭാഗവും വിത്തുദ്പാദനകേന്ദ്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ പഴക്കം ചെന്ന കോളജുകളിലൊന്നായ ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളജ് പട്ടാമ്പിയിലാണ്. . പ്രശസ്ത സംസ്‌കൃതാചാര്യൻ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മയുടെ നാമധേയത്തിലാണു കോളജ്. പുന്നശേരി നമ്പി സ്ഥാപിച്ച സംസ്‌കൃത വിദ്യാലയമാണ് പിൽകാലത്ത് സംസ്‌കൃത കോളജായത്. ഇപ്പോൾ കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള കോളജ് മികവിന്റെ കേന്ദ്രം കൂടിയാണ്. സാഹിത്യ-സാംസ്‌കാരിക രംഗത്തുള്ള നിരവധി പ്രമുഖർ പട്ടാമ്പിക്കോളജിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പട്ടാമ്പി എന്ന പേര് 'പട്ടമ്മാരുടെ അമ്പി' എന്ന വാക്കിൽനിന്നുമാണ് രൂപം കൊണ്ടിട്ടുള്ളത്. കൽപ്പാത്തിയിലെ വൈഷ്ണവ ബ്രാഹ്മണരെ പൊതുവെ പട്ടമ്മാർ എന്നാണ് വിളിച്ച് കാണുന്നത്. പട്ടാമ്പിയിലെ വിഷ്ണു ക്ഷേത്രത്തെ ആണ് പട്ടാമ്പി എന്നു വിശേഷിപ്പിക്കുന്നത്. വളരെ പ്രസിദ്ധമായ ക്ഷേത്രം 'പട്ടാമ്പി ഗുരുവായൂർ' എന്നാണ് അറിയപ്പെടുന്നത്.ക്ഷേത്രം ഗുരുവായൂർ റോഡിൽ ഭാരതപുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. പട്ടാമ്പിയിലെഉത്സവങ്ങൾ വളരെ പ്രസിദ്ധമാണ് അതിലൊന്നാണ് പട്ടാമ്പി നേർച്ച പട്ടാമ്പി നേർച്ചക്ക് നൂറിലധികം ആനകൾ പങ്കെടുക്കാറുണ്ട് പട്ടാമ്പി നേർച്ചക്ക് പട്ടാമ്പി ദേശീയോത്സവം എന്നും പറഞ്ഞു വരുന്നു...
![]() |
വിക്കിമീഡിയ കോമൺസിലെ Pattambi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |