നൗക

ജലഗതാഗതത്തിനുപയോഗിക്കുന്ന ഉപാധിയാണ് നൗക. മിക്കപ്പോഴും നൗകകൾ തീരദേശത്തും കായലുകളിലും ഉപയോഗിച്ചുപോരുന്നു. ഇവ തോണികളെക്കാൾ വലിപ്പമുള്ളവയും കപ്പലിനേക്കാൾ ചെറുതും ആയിരിക്കും. കപ്പലുകളിൽ രക്ഷാമാർഗ്ഗത്തിനായി നൗകകൾ ഉപയോഗിക്കുന്നു. ഇടത്തരത്തിലുള്ള ഇത്തരം നൗകകൾ മീൻ പിടിക്കുവാനും തീരദേശസുരക്ഷയ്കും ഉപയോഗിക്കുന്നു.

ഇംഗ്ലണ്ടിലെ പോൾ ഹാർബറിൽ ഉള്ള രക്ഷാനൗക, 17 മീ നീളമുള്ള ഇത് വലിപ്പമേറിയ ഇനമാണ്
മൽസ്യതൊഴിലാളികൾ ആഴക്കടലിൽ മൽസ്യബന്ധനത്തിന് പോകുന്ന ഒരു നൗക

ഇനം

മാനുഷിക പ്രയത്നം മൂലമോടുന്നവ, കാറ്റിന്റെ ശക്തിയാൽ ഓടുന്നവ, യന്ത്ര സഹായത്തോടെ പ്രവർത്തിക്കുന്നവ എന്നിങ്ങനെ പലയിനങ്ങൾ ഉണ്ട്.

നിർമ്മാണം

പുരാതനകാലത്ത് തടി കൊണ്ടുണ്ടാക്കിയ നൗകകളായിരുന്നെങ്കിലും 20 -ആം നൂറ്റാണ്ടിൽ അലൂമിനിയം ഉപയോഗിച്ചു തുടങ്ങി. ഇപ്പോൾ ഫൈബറിൽ അല്ലെങ്കിൽ ഫൈബർ ഗ്ലാസിൽ നിർമ്മിക്കുന്നവയും ഉണ്ട്.

ഇതും കൂടി കാണുക

ചിത്രശാല

അവലംബം

    പുറത്തേക്കുള്ള കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.