നെക്കാർ

362 കിലോമീറ്റർ നീളമുള്ള (225 മൈൽ) ജർമ്മനിയിലെ ഒരു നദിയാണ് നെക്കാർ (ജർമ്മൻ ഉച്ചാരണം: [ˈnɛkaɐ̯]  ( listen)).[1] പ്രധാനമായും തെക്ക് പടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻ-വ്യൂർട്ടംബർഗിലൂടെ ഒഴുകുന്നു, ചെറിയ ഒരു ഭാഗം ഹെസ്സെ എന്ന സംസ്ഥാനത്തിലൂടെയും. റൈൻ നദിയുടെ ഒരു പ്രധാന പോഷകനദിയാണ് നെക്കാർ. സമുദ്രനിരപ്പിന് 706 മീറ്റർ (2,316 അടി) ഉയരമുള്ള ബ്ലാക്ക് ഫോറസ്റ്റിലെ വിലിൻഗെൻ-ഷ്വെന്നിങ്ങനടുത്തുള്ള ഷ്വന്നിൻഗർ മൂവ്സ് സംരക്ഷണ മേഖലയിലാണ് നെക്കാറിന്റെ ഉദ്ഭവം. റോട്ട്വൈൽ, റോട്ടൻബുർഗ്, കിൽഷ്ബർഗ്, ട്യൂബിൻഗൻ, വെർണാവ്, ന്യൂർട്ടിൻഗൻ, പ്ലോഹിൻഗൻ, എസ്സ്ലിൻഗൻ, സ്റ്റുട്ട്ഗാർട്ട്, ലുഡ്വിഗ്ഗ്സ്ബുർഗ്, മാർബാഖ്, ഹൈൽബ്രോൺ, ഹൈഡൽബർഗ് എന്നീ നഗരങ്ങളിലൂടെ കടന്ന് മാൻഹൈമിൽ, സമുദ്രനിരപ്പിൽ നിന്ന് 95 മീറ്റർ (312 അടി) ഉയരത്തിൽ വച്ച് നെക്കാർ റൈൻ നദിയിൽ ചേരുന്നു.

നെക്കാർ
നെക്കാർ ഹൈഡൽബർഗിനടുത്ത്
രാജ്യംജർമ്മനി
Physical characteristics
പ്രധാന സ്രോതസ്സ്ബ്ലാക്ക് ഫോറസ്റ്റ്, ബാഡൻ-വ്യൂർട്ടംബർഗ്, ജർമ്മനി
River mouthറൈൻ നദി
നീളം362 കി. മീ.
Basin features
Basin size13,928 ച. കീ.

കൈവഴികൾ

താഴെ പറയുന്ന നദികൾ നെക്കാറിന്റെ കൈവഴികളിൽ ചിലതാണ്.

  • എൻസ് (Enz)
  • കോഷെർ (Kocher)
  • ഗ്ലെംസ് (Glems)
  • റെംസ് (Rems)
  • യഗ്സ്റ്റ് (Jagst)
  • ഫിൽസ് (Fils)
  • മുറ്ർ (Murr)
  • നേസൻബാഖ് (Nesenbach)

അവലംബം

  1. "Map services of the Baden-Württemberg State Office for the Environment, Survey and Conservation (Landesanstalt für Umwelt, Messungen und Naturschutz Baden-Württemberg)"
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.