നിർ‌വാണം

ബുദ്ധവിശ്വാസപ്രകാരം നിർവാണമെന്നാൽ മരണമാണ്. നിർവ്വാണമടയുക എന്നു പറഞ്ഞാൽ പൂർണ്ണമായി വിലയിക്കുക അല്ലെങ്കിൽ ശൂന്യമായിത്തീരുക എന്നാണർത്ഥം. പുനർജന്മത്തിൽ നിന്നുള്ള മോചനം എന്നും വ്യാപകാർത്ഥത്തിൽ നിർവ്വാണത്തെ നിർവ്വചിക്കാം. തൃഷ്ണണയാണ് ജന്മങ്ങൾ നീട്ടിക്കൊണ്ടു പോകുന്നത്. തൃഷ്ണയുടെ അഭാവമാണ് നിർവ്വാണം എന്നും പറയുന്നു." നിർണ്ണാ ചവിയിൽ ജനന മരണങ്ങൾക്ക് സ്ഥാനമില്ല അവിടെ നിന്ന് ആരും അധപതിക്കുകയില്ല. അവിടെ വ്യക്തിത്വമില്ല. അറിയുകയോ കാണുകയോ ചെയ്യുന്ന അവസ്ഥയല്ല നിർവാണം. അവിടെ ജലം ഭൂമി തുടങ്ങിയവയൊന്നുമില്ല എന്നും പറയുന്നു.[1] നിർവ്വാണം പ്രാപിച്ച ശേഷവും ചിലപ്പോൾ ശരീരം യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.പഞ്ചസ്കന്ധങ്ങൾ വിലയം പ്രാപിച്ചിട്ടില്ല.അതിനാൽ,മനുഷ്യൻ പൂർണ്ണ സ്വതന്ത്രനല്ല. എങ്കിലും രാഗദോഷാദികൾക്കൊന്നും അയാളെ അടിമപ്പെടുത്തുവാൻ കഴിയുകയില്ല ഈ നിർവ്വാണത്തെയാണ് സോപാദിശേഷ നിർവ്വാണമെന്ന് വിളിക്കുന്നത്.അനുപാദിശേഷ നിർവ്വാണം മരണശേഷമുള്ള സ്ഥിതിയാണ്. ഇവയ്ക്ക് യഥാക്രമം നിർവ്വാണമെന്നും പരിനിർവ്വാണമെന്നും പേരുകളുണ്ട്. ബുദ്ധൻ പ്രാപിച്ച നിർവ്വാണത്തെ മഹാ പരിനിർവ്വാണമെന്ന് വിളിക്കുന്നു. അദ്ദേഹത്തിനൊഴികെ മറ്റാർക്കും ഈ വരം ലഭിച്ചിട്ടില്ല എന്ന് ബുദ്ധമതാനുകൂലികൾ വിശ്വസിക്കുന്നു. മഹായാനത്തിന്റെ പിറവിയോടു നിർവാണ സംബന്ധമായ ആശയങ്ങളിലും പല വ്യത്യാസങ്ങളും വന്നു.[2] ജീവിതം ജനനത്തിൽ ആരംഭിച്ച് മരണത്തിൽ അവസാനിക്കുന്നില്ല. അത് അനന്തമായ ജന്മങ്ങളിൽ ഒരു കണ്ണി മാത്രമാണ്. ആ ഓരോ കണ്ണിയുടെയും സ്വഭാവം എന്തായിരിക്കുമെന്ന് മുൻ ജന്മത്തിൽ ചെയ്ത കർമ്മങ്ങളാണ് നിർണ്ണയിക്കുന്നത്.ഈ ചങ്ങലയിൽ നിന്നുള്ള മോചനമാണ് നിർവ്വാണം"[3]

അവലംബം

  1. ഗൗതമ ബുദ്ധൻ: സംയുക്തനികായം - പേജ് 41
  2. ബുദ്ധമതം,ഗൗതമ ബുദ്ധൻ,സംയുക്തകായം പേജ് 41
  3. ബുദ്ധമതം, ഡോ.എസ്.രാധാകൃഷ്ണൻ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.