നിതംബം

ഇടുപ്പെല്ലിനു പുറകിലായി ഗോളാകൃതിയിലുള്ള ശരീരഭാഗമാണ് നിതംബം. ചന്തി, കുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ നിതംബം ലൈഗിക അവയവമായി പരിഗണിക്കപ്പെടുന്നു. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ നിതംബത്തിന്റെ ഗോളാകാരവും വലിപ്പവും ഇതിന്റെ ശാസ്ത്രീയത വെളിവാക്കുന്നു. സ്ത്രീ സൗന്ദര്യത്തിൽ നിതംബങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. നിതംബത്തിന് എതിർവശത്താണ് മനുഷ്യരുടെ ലൈംഗികാവയങ്ങൾ കാണപ്പെടുന്നത്. ഇവിടെ ഗുഹ്യഭാഗം എന്ന് പറയുന്നു. നിതംബത്തിന്റെ അടിയിലുള്ള ദ്വാരമാണ് മലദ്വാരം. ഇതിന് മുകളിൽ മലാശയവും തുടർന്നുള്ള അവയവങ്ങളും കാണപ്പെടുന്നു. ഈ അവയവത്തിലൂടെ വിസർജ്യവസ്തുക്കൾ പുറത്തുപോകുന്നു.

നിതംബം
പുരുഷൻറേത്
സ്ത്രീയുടേത്
ശുദ്ധരക്തധമനി സുപ്പീരിയർ ഗ്ലൂട്ടിയൽ ധമനി, ഇൻഫീരിയർ ഗ്ലൂട്ടിയൽ ധമനി
നാഡി സുപ്പീരിയർ ഗ്ലൂട്ടിയൽ നാഡി, ഇൻഫീരിയർ ഗ്ലൂട്ടിയൽ നാഡി, ക്ലൂണിയൽ നാഡികൾ
കണ്ണികൾ Buttocks
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.