നാഗപഞ്ചമി
പാമ്പുകളെ പ്രീതിപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ഹിന്ദുക്കൾ കൊണ്ടാടുന്ന ഉത്സവമാണ് നാഗപഞ്ചമി. ശ്രീകൃഷ്ണൻ കാളിയണ്ടേ അഹങ്കാരം ശമിപ്പിച് കീഴടക്കിയതിന്റെ പ്രതീകമായും ഇത് ആഘോഷിക്കപെടുന്നു. നാഗപഞ്ചമി പ്രധാനമായും ആഘോഷിക്കപ്പെടുന്നത് പശ്ചിമ ബംഗാൾ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ കാസർക്കോടും കോട്ടയത്തും മറ്റും ഗൗഡസാരസ്വത ബ്രാഹ്മണർ ഇതാഘോഷിക്കുന്നു.
ഇതിനോടനുബന്ധിച്ച് സർപ്പക്കാവിലും മറ്റും 'നൂറും പാലും' നിവേദിക്കുന്ന ചടങ്ങും നടത്താറുണ്ട്. നാഗപഞ്ചമി ദിവസം പാമ്പുകളെ കൊല്ലാറില്ല. ചില പ്രദേശങ്ങളിൽ പാമ്പുകളെ പിടികൂടി കുടത്തിലിട്ടടച്ച് ആഘോഷദിവസം തുറന്നു വിടുന്ന പതിവുമുണ്ട്. സ്ത്രീകളും കുട്ടികളും പ്രത്യേക പാട്ടുകൾ പാടുകയും പതിവാണ്.
കൂടുതൽ വായനക്ക്
- http://www.webonautics.com/ethnicindia/festivals/nagapanchami.html
- http://www.mathrubhumi.com/kottayam/news/2446316-local_news-Vaikkam-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82.html
- http://www.mathrubhumi.com/extras/special/story.php?id=119649
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.