ദ്രവ്യം
ഉൾക്കൊള്ളാനായി ഒരു സ്ഥലം ആവശ്യമുള്ള എന്തിനേയും ദ്രവ്യം എന്നു പറയാം. അണുക്കൾ പോലെയുള്ള വളരെ ചെറിയ കണികകൾ കൊണ്ടാണ് ദ്ര്വവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ചെറു കണികകൾ വിവിധ രീതിയിൽ കൂടിച്ചേർന്നാണ് വിവിധതരത്തിൽ നമുക്കു ചുറ്റുമുള്ള ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ദ്രവ്യത്തെ ഊർജ്ജമായും ഊർജ്ജത്തെ ദ്രവ്യമായും മാറ്റാൻ സാധിക്കും.
ദ്രവ്യത്തിന്റെ അവസ്ഥകൾ
പദാർത്ഥത്തിന്റെ ഭൌതികരൂപത്തെയാണ് അവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ ദ്രവ്യത്തിന് മൂന്നവസ്ഥകളാണ് ഏറ്റവും പരിചിതമെങ്കിലും പ്ലാസ്മാ, സൂപ്പർ ഫ്ലൂയിഡ്, സൂപ്പർ സോളിഡ്, ലിക്വിഡ് ക്രിസ്റ്റൽ, ക്വാർക് മാറ്റർ എന്നിങ്ങനെയുള്ള രൂപങ്ങളും പദാർത്ഥങ്ങൾക്കുണ്ട്. മിക്ക പദാർത്ഥങ്ങൾക്കും താപനിലക്കനുസരിച്ച് ഈ ഖര-ദ്രാവക-വാതക നില കൈകൊള്ളാൻ സാധിക്കും
അവലംബം
- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.