ദക്ഷിണേന്ത്യ
ഇന്ത്യയുടെ തെക്കുഭാഗത്തുള്ള ദ്രാവിഡ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് ദക്ഷിണേന്ത്യ. കർണാടകം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും പോണ്ടിച്ചേരി, ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ദക്ഷിണേന്ത്യ | |
---|---|
![]() ദക്ഷിണേന്ത്യ ചുവപ്പു നിറംകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു | |
ജനസംഖ്യ | 252,621,765 |
വിസ്തീർണ്ണം | 635,780 km2 (245,480 sq mi) |
ജനസാന്ദ്രത | 397/km2 (1,030/sq mi) |
സംസ്ഥാനങ്ങൾ | വിസ്തീർണ്ണമനുസരിച്ച് ക്രമത്തിൽ: കർണാടകം തമിഴ്‌നാട് ആന്ധ്രപ്രദേശ് തെലങ്കാന കേരളം |
തലസ്ഥാനനഗരങ്ങൾ (2011) | സംസ്ഥാനങ്ങളുടെ: ബെംഗളൂരു ചെന്നൈ വിജയവാഡ ഹൈദരാബാദ് തിരുവനന്തപുരം കേന്ദ്രഭരണപ്രദേശങ്ങളുടെ: കവറത്തി(ലക്ഷദ്വീപ്) പോണ്ടിച്ചേരി(പോണ്ടിച്ചേരി) |
ഏറ്റവും ജനവാസമേറിയ 15 നഗരങ്ങൾ (2014) | 1. ചെന്നൈ 2. ബെംഗളൂരു 3. ഹൈദരാബാദ് 4. കോയമ്പത്തൂർ 5. വിശാഖപട്ടണം 6. മധുരൈ 7. വിജയവാഡ 8. ഹുബ്ലി 9. മൈസൂരു 10.തിരുച്ചിറപ്പള്ളി 11.സേലം 12.തിരുവനന്തപുരം 13.ഗുണ്ടൂർ 14. വാറങ്കൽ 15. കൊച്ചി |
ഔദ്യോഗിക ഭാഷകൾ | 'കന്നഡ, മലയാളം, തമിഴ്, തെലുഗു, ഉർദു[1] |
ജനനനിരക്ക് | 20.4 |
മരണനിരക്ക് | 7.7 |
ശിശുമരണനിരക്ക് | 48.4 |
^* Lakshadweep and Puducherry are Union territories of India and under the direct command of the President of India ‡ French and English are official languages of Puducherry. See also Official languages of India. |
Part of a series on |
Dravidian culture and history |
---|
![]() |
History
|
Culture
|
Language
|
Religion
|
Regions
|
People
|
Politics
|
Portal:Dravidian civilizations |
ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി നീലഗിരി മലനിരകളുടെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളെയാണ് ദക്ഷിണേന്ത്യ എന്ന നിലയിൽ ചില ഭൂമിശാസ്ത്രവിദഗ്ദ്ധർ കണക്കാക്കുന്നത്. ആനമലയും ഏലമലയും അതിർത്തി തിരിക്കുന്ന രണ്ടു പ്രദേശങ്ങളായി ദക്ഷിണേന്ത്യയെ വിഭജിക്കാം. ഈ മലകൾക്ക് പടിഞ്ഞാറായി തിരുവിതാംകൂറും കൊച്ചിയും (കേരളത്തിന്റെ തെക്കുവശം) കിഴക്കുവശത്തായി കർണാടിക്കിന്റെ വിശാലമായ സമതലവും (തമിഴ്നാടിന്റെ തെക്കുവശം) സ്ഥിതി ചെയ്യുന്നു. പാലക്കാട് ചുരം ഈ രണ്ടു മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു[2].
പടിഞ്ഞാറൻ പ്രദേശത്ത് ശക്തമായ മഴ നൽകുന്ന തെക്കുപടീഞ്ഞാറൻ കാലവർഷക്കാറ്റ് ഏലമല കടക്കുമ്പോഴേക്കും മഴ മുഴുവനും പെയ്തു തീരുന്നതിനാൽ തമിഴ്നാടിന്റെ പ്രദേശങ്ങളിൽ ഈ കാലവർഷം കാര്യമായ മഴ പെയ്യിക്കുന്നില്ല. എന്നാൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ അന്ത്യത്തോടെ ആരംഭിക്കുന്ന വടക്കുകിഴക്കൻ കാലവർഷമാണ് ഈ മേഖലയിൽ മഴ നൽകുന്നത്. ഒക്ടോബർ മദ്ധ്യം മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് വടക്കുകിഴക്കൻ കാലവർഷക്കാറ്റ് വീശുന്നത്. എന്നാൽ ഇതിനു മുൻപുള്ള ശക്തമായ വേനലിൽ നദികളെല്ലാം വറ്റി മേഖല വളരെ വരണ്ടു പോകുന്നു. ഈ മേഖലയിലെ വൻ നദികളൊഴികെ മറ്റെല്ലാം വർഷത്തിൽ ഒൻപതു മാസവും വരണ്ടുണങ്ങുന്നു[2].
ജനങ്ങൾ
ദക്ഷിണേന്ത്യയിലെ ജനങ്ങൾ ദ്രാവിഡരുടെ പിൻഗാമികളാണ്[2].
അവലംബം
- http://www.newindianexpress.com/cities/hyderabad/TMF-for-Urdu-as-official-language-in-Telangana-state/2013/10/31/article1865432.ece
- HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 20–24.