തിമിരം
കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. ലെൻസ് ഭാഗികമായോ പൂർണമായോ അതാര്യമാകുന്നതു മൂലം പ്രകാശം കടന്നു പോകുന്നത് തടസപ്പെടുന്നു. വാർദ്ധക്യസഹജമായാണ് കൂടുതലും ഈ രോഗമുണ്ടാകുന്നത്. ചികിൽസിച്ചില്ലെങ്കിൽ ക്രമേണ കാഴ്ച മങ്ങി പൂർണാന്ധതയിലേക്ക് നയിക്കുന്ന രോഗമാണ് തിമിരം.
| തിമിരം | |
|---|---|
![]() | |
| Magnified view of cataract in human eye, seen on examination with a slit lamp using diffuse illumination | |
| വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
| സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
| ICD-10 | H25-H26, H28, Q12.0 |
| ICD-9-CM | 366 |
| DiseasesDB | 2179 |
| MedlinePlus | 001001 |

Human eye cross-sectional view, showing position of human lens. Courtesy NIH National Eye Institute
സ്ഥിതിവിവരക്കണക്കുകൾ
വാർദ്ധക്യസഹജമായ തിമിരമാണ് ലോകത്താകമാനമുള്ള അന്ധതയുടെ 48 ശതമാനത്തിനും കാരണം. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ഇത് ഏതാണ്ട് 18 ദശലക്ഷത്തോളം മനുഷ്യർ വരും.
കാരണങ്ങൾ
- വാർദ്ധക്യസഹജമായി.
- ദീർഘ കാലം അൾട്രാവയലറ്റ് കിരണങ്ങൾ ഏൽക്കുന്നതു മൂലം.
- പ്രമേഹം, അമിതരക്തസമ്മർദ്ദം എന്നിവ ദീർഘ കാലം അനിയന്ത്രിതമായി നിൽക്കുന്നതു മൂലം.
- കണ്ണിനേൽക്കുന്ന പരിക്ക്.
- ജനിതക കാരണങ്ങൾ.
- ചില മരുന്നുകളുടെ മേൽനോട്ടമില്ലാതെയുള്ള ഉപയോഗം. ഉദാ: കോർട്ടിക്കോസ്റ്റീറോയിഡുകൾ, എസറ്റിമൈബ്, സിറോക്വെൽ.
തരം തിരിവ്
- വാർദ്ധക്യസഹജമായ തിമിരം.
- ജന്മനാ ഉള്ള തിമിരം.
- മരുന്നുകളുടെ ഉപയോഗം മൂലമുള്ള തിമിരം.
- പരിക്ക് മൂലമുള്ള തിമിരം.
തിമിര ശസ്ത്രക്രിയയെക്കുറിച്ച് അറിയേണ്ടതെല്ലാം [1]
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.
