താഷ്കന്റ്

ഉസ്ബെകിസ്താന്റെ തലസ്ഥാനനഗരമാണ് താഷ്കന്റ് (ഉസ്ബെക്: Toshkent, Тошкент; റഷ്യൻ: Ташкент). കല്ലുകൊണ്ടൂള്ള പട്ടണം എന്നാണ് താഷ്കന്റ് എന്ന വാക്കിനർത്ഥം.[1] താഷ്കന്റ് പ്രവിശ്യയുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. ഔദ്യോഗികകണക്കുകൾ പ്രകാരം 21 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ.[2] നഗരത്തിലെ ജനസംഖ്യ 44.5 ലക്ഷമാണെന്ന് അനൗദ്യോഗികകണക്കുകളുണ്ട്.[3]

താഷ്കന്റ്
ഉസ്ബെക്: Toshkent, Тошкент
റഷ്യൻ: Ташкент

Toshqand, Toshkand
ആധുനിക താഷ്കന്റ്

Seal
രാജ്യം ഉസ്ബെക്കിസ്ഥാൻ
പ്രവിശ്യതാഷ്കന്റ് പ്രവിശ്യ
സ്ഥാപിതംബിസി 5ആം നൂറ്റാണ്ടു മുതൽ 3 നൂറ്റാണ്ട്
Government
  മേയർറാഖൊൺബെക്ക് ഉസ്മോനോവ്
Area
  Total334.8 കി.മീ.2(129.3  മൈ)
Population (2008)
  Total2200000
  സാന്ദ്രത6,600/കി.മീ.2(17,000/ച മൈ)
സമയ മേഖല  (UTC+5)
വെബ്‌സൈറ്റ്http://tashkent.uz/

ചരിത്രം

പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന കോകന്ദ് ഖാനേറ്റിന്റെ കാലത്ത് സാമ്രാജ്യത്തിലെ ഏറ്റവും സമ്പന്നവും ജനവാസമേറിയതുമായ നഗരമായിരുന്നു താഷ്കന്റ്. അന്നുതന്നെ തുണിവ്യവസായത്തിന് പേരുകേട്ടയിടമായിരുന്നു. റഷ്യക്കാരുടെ മദ്ധ്യേഷ്യൻ ആക്രമണകാലത്ത് 1870-ൽ താഷ്കന്റിൽ ഏതാണ്ട് 1500-ലധികം നെയ്ത്തുകാരുണ്ടായിരുന്നു. റഷ്യക്കാർ മദ്ധ്യേഷ്യ കീഴടക്കിയതിനുശേഷം, താഷ്കന്റ്, തുർക്കിസ്താന്റെ[൧] തലസ്ഥാനനഗരമായി.[1] പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റേയും സോവിയറ്റ് ശിഥിലീകരണത്തിനും ശേഷം 1991 രൂപമെടുത്ത ഉസ്ബെകിസ്താൻ രാജ്യത്തിന്റെ തലസ്ഥാനമായി.

റഷ്യൻ നിയന്ത്രണത്തിൽ

1865 ജൂൺ 27-ന് ജനറൽ മിഖായിൽ ചെർണയേവിന്റെ നേതൃത്വത്തിലുള്ള 2000 പേരടങ്ങിയ റഷ്യൻ സേന അൻഹാർ നദി കടക്കുകയും താഷ്കന്റ് ആക്രമിക്കുകയും ചെയ്തു. കോട്ട കെട്ടി സുരക്ഷിതമാക്കിയിരുന്ന നഗരത്തെ രണ്ടു ദിവസത്തെ കനത്ത യുദ്ധത്തിനു ശേഷം, റഷ്യക്കാർ പിടിച്ചടക്കി. ജനങ്ങൾക്കിടയിൽ മതിപ്പ് വർദ്ധിപ്പിക്കുന്നതിന്, ചെർണയേവ് താഷ്കന്റിൽ ഒരു വർഷത്തേക്ക് നികുതികൾ ഒഴിവാക്കുകയും താഷ്കെന്റിന്റെ ഒരു സ്വതന്ത്രദേശമായി നിലനിർത്താൻ റഷ്യയിലെ സാർ ചക്രവർത്തിയോട് ഉപദേശിക്കുകയും ചെയ്തു. എന്നാൽ റഷ്യൻ ചക്രവർത്തി, ചെർണയേവിന്റെ താൽപര്യത്തിനോട് അനുകൂലമായി പ്രതികരിച്ചില്ല. പകരം 1867-ൽ ഖോകന്ദ് ഖാനേറ്റിന്റെ ബാക്കി മുഴുവനും റഷ്യ കൈവശമാക്കിയതോടെ, താഷ്കന്റിനെ തുർക്കിസ്താന്റെ തലസ്ഥാനമാക്കി.

ജനറൽ കോൺസ്റ്റാന്റിൻ വോൺ കോഫ്മാൻ ആയിരുന്നു ഇവിടത്തെ ആദ്യത്തെ ഗവർണർ ജനറൽ. താഷ്കന്റിലെ കോട്ടക്കു പുറത്ത് അൻഹാർ നദിക്കപ്പുറം റഷ്യക്കാർ ഒരു സൈനികകേന്ദ്രവും ജനവാസകേന്ദ്രവും സ്ഥാപിച്ചു. റഷ്യയിൽ നിന്നും കച്ചവടക്കാരും മറ്റും വൻതോതിൽ ഇവിടെ വന്ന് താമസമാരംഭിച്ചു. 1871-ൽ താഷ്കന്റിൽ ആദ്യത്തെ റഷ്യൻ ഓർത്തഡോക്സ് പള്ളി സ്ഥാപിക്കപ്പെട്ടു. തുടർന്ന് വൻകളിയിലെ പ്രമുഖകേന്ദ്രമായി മാറിയ താഷ്കന്റ് മദ്ധ്യേഷ്യയിലെ റഷ്യൻ സൈനികനീക്കങ്ങളുടെ ആസ്ഥാനമായി.[1]

കാലാവസ്ഥ


കുറിപ്പുകൾ

  • ^ മദ്ധ്യേഷ്യയിലെ മൊത്തം റഷ്യൻ നിയന്ത്രണപ്രദേശങ്ങളുടെ പേരായിരുന്നു തുർക്കിസ്താൻ എന്നത്

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.