താലിയം
അണുസംഖ്യ 81 ആയ മൂലകമാണ് താലിയം. Tl ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.[1] മൃദുവും ചാരനിറമുള്ളതും അടിച്ച് പരത്താവുന്നതുമായ ഒരു ലോഹമാണിത്. ടിന്നുമായി രൂപസാദൃശ്യമുണ്ടെങ്കിലും വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഇതിന്റെ നിറം മാറുന്നു. ഉൽപാദിപ്പിക്കപ്പെടുന്ന താലിയത്തിന്റെ ഏകദേശം 60-70% ഇലക്ട്രോണിക്സ് വ്യവസായത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഔഷധ വ്യവസായത്തിലും ഗ്ലാസ് നിർമ്മാണത്തിലും ഉപയോഗിക്കപ്പെടുന്നു.[2] ഇൻഫ്രാറെഫ് ഡിക്റ്റക്ടറുകളിലും താലിയം ഉപയോഗ്ക്കാറുണ്ട്.[3] ഉയർന്ന വിഷാംശമുള്ളതിനാൽ എലിവിഷത്തിലും മറ്റു കീടനാശിനികളിലും താലിയം ഉപയോഗിക്കാറുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് നിയന്ത്രിക്കപ്പെടുകയോ നിരോധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കൊലപാതകങ്ങൾക്കായും ഈ ലോഹം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
| ||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | താലിയം, Tl, 81 | |||||||||||||||||||||||||||
കുടുംബം | poor metals | |||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 13, 6, p | |||||||||||||||||||||||||||
Appearance | വെള്ളികലർന്ന വെള്ള ![]() | |||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 204.3833(2) g·mol−1 | |||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f14 5d10 6s2 6p1 | |||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 32, 18, 3 | |||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||||||||
Phase | ഖരം | |||||||||||||||||||||||||||
സാന്ദ്രത (near r.t.) | 11.85 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത | 11.22 g·cm−3 | |||||||||||||||||||||||||||
ദ്രവണാങ്കം | 577 K (304 °C, 579 °F) | |||||||||||||||||||||||||||
ക്വഥനാങ്കം | 1746 K (1473 °C, 2683 °F) | |||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 4.14 kJ·mol−1 | |||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 165 kJ·mol−1 | |||||||||||||||||||||||||||
Heat capacity | (25 °C) 26.32 J·mol−1·K−1 | |||||||||||||||||||||||||||
| ||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | |||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3, 1 (mildly basic oxide) | |||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.62 (Pauling scale) | |||||||||||||||||||||||||||
Ionization energies | 1st: 589.4 kJ/mol | |||||||||||||||||||||||||||
2nd: 1971 kJ/mol | ||||||||||||||||||||||||||||
3rd: 2878 kJ/mol | ||||||||||||||||||||||||||||
Atomic radius | 190 pm | |||||||||||||||||||||||||||
Atomic radius (calc.) | 156 pm | |||||||||||||||||||||||||||
Covalent radius | 148 pm | |||||||||||||||||||||||||||
Van der Waals radius | 196 pm | |||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||
Magnetic ordering | ??? | |||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 0.18 µ Ω·m | |||||||||||||||||||||||||||
താപ ചാലകത | (300 K) 46.1 W·m−1·K−1 | |||||||||||||||||||||||||||
Thermal expansion | (25 °C) 29.9 µm·m−1·K−1 | |||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 818 m/s | |||||||||||||||||||||||||||
Young's modulus | 8 GPa | |||||||||||||||||||||||||||
Shear modulus | 2.8 GPa | |||||||||||||||||||||||||||
Bulk modulus | 43 GPa | |||||||||||||||||||||||||||
Poisson ratio | 0.45 | |||||||||||||||||||||||||||
Mohs hardness | 1.2 | |||||||||||||||||||||||||||
Brinell hardness | 26.4 MPa | |||||||||||||||||||||||||||
CAS registry number | 7440-28-0 | |||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||
| ||||||||||||||||||||||||||||
അവലംബങ്ങൾ |
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

താലിയം വളരെ മൃദുവും അടിച്ച് പരത്താവുന്നതുമാണ്. ഒരു കത്തികൊണ്ട് ഈ ലോഹത്തെ മുറിക്കാൻ സാധിക്കും. താലിയത്തിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഇത് പെട്ടെന്ന് ക്ലാവ് പിടിക്കുകയും നീല കലർന്ന ചാരനിറത്തിൽ ലെഡിനോട് സമാനമായ രൂപത്തിലാവുകയും ചെയ്യുന്നു. അന്തരീക്ഷത്തിൽ ഇരിക്കുമ്പോൾ താലിയത്തിന് ചുറ്റം കനംകൂടിയ ഓക്സൈഡ് പാളി ഉണ്ടാകുന്നു. ജലത്തിന്റ് സാന്നിദ്ധ്യത്തിൽ താലിയം ഹൈഡ്രോക്സൈഡ് ഉണ്ടാകും.
സാന്നിദ്ധ്യവും ഉൽപാദനവും
ക്രൂക്സൈറ്റ്, ലൊറൻഡൈറ്റ്, ഹച്ചിൻസണൈറ്റ്, പൈറൈറ്റ് എന്നീ ധാതുക്കളിൽ താലിയം പ്രകൃത്യാ കാണപ്പെടുന്നു. [2]
പൈറൈറ്റിന്റെ റോസ്റ്റിങിലൂടെയുള്ള സൾഫ്യൂറിക് ആസിഡിന്റെ നിർമ്മാണത്തിലും ലെഡ്, സിങ്ക് അയിരുകളുടെ സ്മെൽടിങിലും ഒരു ഉപോൽപന്നമായാണ് താലിയം നിർമ്മിക്കപ്പെടുന്നത്.[2]
ഉപയോഗങ്ങൾ
രുചിയും മണവുമില്ലാത്ത താലിയം സൾഫേറ്റ് ഒരുകാലത്ത് എലി വിഷമായും ഉറുമ്പ് കൊല്ലിയായും ഉപയോഗിക്കപ്പെട്ടിരുന്നു. 1975 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റ് പല രാജ്യങ്ങളിലും സുരക്ഷാ കാരണങ്ങളാൽ ഇതിന്റെ ഉപയോഗം നിരോധിക്കപ്പെട്ടു.[2]
മറ്റ് ഉപയോഗങ്ങൾ:
- ഇൻഫ്രാറെഡ് പ്രകാശം പതിക്കുമ്പോൾ താലിയം സൾഫൈഡിന്റെ വൈദ്യുത ചാലകതക്ക് വ്യതിയാനം സംഭവിക്കുന്നു. ഈ പ്രത്യേകതയുള്ളതിനാൽ ഫോട്ടോസെല്ലുകളിൽ അവയെ ഉപയോഗിക്കുന്നു.
- ഉയർന്ന അപവർത്തനാങ്കമുള്ള ഗ്ലാസുകളുടെ നിർമ്മാണത്തിൽ താലിയം ഓക്സൈഡ് ഉപയോഗിക്കുന്നു.
- 8.5% താലിയം അമാൽഗം -58 °Cൽ ഖരാവസ്ഥയിലാകുന്നു. അതിനാൽ താഴ്ന്ന താപനിലകളിൽ ഉപയോഗിക്കാനുള്ള തെർമോമീറ്ററുകളിലും സ്വിച്ചുകളിലും അത് ഉപയോഗിക്കുന്നു.
ചരിത്രം
1861-ൽ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ സർ വില്യം ക്രൂക്ക്‌സ് ആണ് താലിയം കണ്ടെത്തിയത്. പച്ച മുള അല്ലെങ്കിൽ മരക്കമ്പ് എന്നർത്ഥമുള്ള താലോസ് (θαλλός)എന്ന ഗ്രീക്ക് വാക്കിൽനിന്നാണ് താലിയം എന്ന പേരിന്റെ ഉദ്ഭവം.[4] താലിയത്തിന്റെ ഉജ്ജ്വലമായ പച്ച നിറത്തിലുള്ള ദൃശ്യ ഉൽസർജ്ജന രേഖകളാണ് ഈ പേരിടാൻ കാരണം.
അവലംബം
- thallium, Los Alamos National Laboratory. Retrieved November 21, 2006.
- "Chemical fact sheet — Thallium". Spectrum Laboratories. 2001. ശേഖരിച്ചത്: 2008-02-02.
-
Nayer, P. S. "Thallium selenide infrared detector". Smithsonian/NASA ADS Physics Abstract Service. ശേഖരിച്ചത്: 2006-11-25. Unknown parameter
|coauthors=
ignored (|author=
suggested) (help) - Liddell & Scott, A Greek-English Lexicon, sub θαλλος
ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |