തദ്ഭവം

ഒരു ഭാഷ മറ്റൊരുഭാഷയിൽ നിന്ന് സ്വീകരിച്ചതും എന്നാൽ കാലക്രമേണ അർഥത്തിലോ, ഉച്ചാരണത്തിലോ, എഴുത്തിലോ വ്യതിയാനം സംഭവിച്ചതുമായ പദങ്ങളാണ് തദ്ഭവങ്ങൾ.

മലയാളത്തിലെ തദ്ഭവങ്ങൾ

മലയാളത്തിലെ ഒട്ടനവധി പദങ്ങൾ സംസ്കൃതത്തിൽ നിന്ന് രൂപപ്പെട്ടവയാണ്. സംസ്കൃതത്തിൽ നിന്നുള്ള തദ്ഭവങ്ങൾക്ക് ഉദാഹരണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു:

ശുദ്ധംതദ്ഭവം
അനുജഃഅനിയൻ
അക്ഷദണ്ഡഃഅച്ചുതണ്ട്
അഗ്നിഹോത്രിഅക്കിത്തിരി
അംബാഅമ്മ
ഉഷ്ട്രഃഒട്ടകം
കച്ഛോരംകച്ചോലം
കുണ്ഡീകിണ്ടി
കുഹുരവഃകുരവ
ഖട്വാകട്ടിൽ
ക്ഷാരംചാരം
ഖണ്ഡഃകണ്ടം
ഗോധൂമഃഗോതമ്പ്
ഘനംകനം
ഛഗണഃചാണകം
ജ്യേഷ്ഠഃചേട്ടൻ
ഝടിഃചെടി
തക്ഷഃ/തക്ഷകഃതച്ചൻ
തിമിംഗിലഃതിമിംഗിലം
തിഥിഃതീയതി
ദണ്ഡഃതണ്ട്
ദർവീതവി
ദ്രോണീതോണി
നാരാചഃനാരായം
നാലികേരഃനാളികേരം
പക്ഷംപക്കം
പടോലഃപടവലം, പടോലം
പിണ്യാകഃപിണ്ണാക്ക്
ഭണ്ഡാഗാരംഭണ്ഡാരം, പണ്ടാരം
ഭിക്ഷാപിച്ച
ഭേണ്ഡാവെണ്ട
ഭ്രമരകം/ഭ്രമരികാപമ്പരം
മരകതംമരതകം
യജമാനഃഏമാൻ
രുധിരംഉതിരം
ശംഖംശംഖ്, ചങ്ക്
ശാക്യഃചാക്യാൻ / ചാക്യാർ
ശാസ്താചാത്തൻ
ശുല്കംചുങ്കം
ശുഷ്കഃചുക്ക്
ശൃംഖലാചങ്ങല
ശ്രാദ്ധംചാത്തം
ശ്രീതിരു / തൃ
ശ്രേണിഏണി
സംഘാടഃചങ്ങാടം
സാരംചാറ്
സീതാചിരുത
സോമയാജീചോമാതിരി
സ്ഥൂണാതൂൺ
സ്ഫോടകംപടക്കം
ഹിതംഇതം, എതം

തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ നിന്നുള്ള തദ്ഭവങ്ങളും മലയാളത്തിലുണ്ട്. ചില ഉദാഹരണങ്ങൾ

മൂലംതദ്ഭവം
Altarഅൾത്താര
Captainകപ്പിത്താൻ
Christക്രിസ്തു
Franceപറങ്കി
Hospitalആശുപത്രി, ആസ്പത്രി
Jesusയേശു
Judgeജഡ്ജി
Madamമദാമ്മ
Superintendentസൂപ്രണ്ട്

ഇവകൂടി കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.