ടൈഗ്രിസ്

മദ്ധ്യപൗരസ്ത്യദേശത്തിലെ ഒരു നദിയാണ് ടൈഗ്രിസ്. ഈ നദിയും യൂഫ്രട്ടീസും ചേർന്നാണ് മെസപ്പൊട്ടോമിയയുടെ അതിർത്തി രൂപവത്കരിക്കുന്നത്. തുർക്കിയിലെ ടൗറുസ് മലനിരകളാണ് ടൈഗ്രിസിന്റെ ഉദ്ഭവസ്ഥാനം. തുർക്കി, ഇറാക്ക്, സിറിയ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. 1,900 കിലോമീറ്ററാണ് ഇതിന്റെ നീളം. ഒടുവിൽ യൂഫ്രട്ടീസുമായി ചേർന്ന് ഷാറ്റ്-അൽ-അറബ് എന്ന നദി രൂപവത്കരിക്കുന്നു. ഈ നദി പേർഷ്യൻ‍ ഉൾക്കടലിൽ പതിക്കുന്നു.

ടൈഗ്രിസ്
Physical characteristics
River mouthShatt al-Arab
നീളം1,900 km (1,150 mi)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.