ജൈവരസതന്ത്രം

ജൈവവസ്തുക്കളുടെ രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. ജന്തുക്കളും സസ്യങ്ങളും രാസവസ്തുക്കൾ കൊണ്ടാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ജീവൻ നിലനിർത്തുന്നതിന്‌ ഈ രാസവസ്തുക്കൾ തുടർച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ രാസമാറ്റങ്ങളെക്കുറിച്ചും ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവൻ‌രക്ഷാ ഔഷധങ്ങളുടെ വികാസത്തിന്‌ വഴിതെളിച്ചിട്ടുണ്ട്.

മനുഷ്യ ശരീരത്തിലെ മുഖ്യ ഘടകങ്ങൾ. പ്രധാന ഘടകങ്ങൾ ഏറ്റവും കുറഞ്ഞത് മുതൽ സമൃദ്ധിയുള്ള മൂലകങ്ങൾ വരെ കാണിക്കുന്നു.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.