ജൂൺ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ ആറാമത്തെ മാസമാണ് ജൂൺ. മുപ്പത് ദിവസമുണ്ട് ജൂൺ മാസത്തിൽ. റോമൻ ദേവതയായ ജൂണോയുടെ പേരിൽ നിന്നാണ് ജൂൺ മാസത്തിന് ഈ നാമം ലഭിച്ചത്.

പ്രധാന ദിവസങ്ങൾ

ജൂൺ 1

  • 193 - റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
  • 1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.
  • 1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.
  • 1869 - തോമസ് എഡിസൺ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
  • 1980 - സി.എൻ.എൻ. സം‌പ്രേഷണം ആരംഭിച്ചു.
  • 1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.
  • 2001 - നേപ്പാളിലെ ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.

ജൂൺ 2

  • 575 - ബെനഡിക്ട് ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
  • 657 - യൂജിൻ ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
  • 1896 - മാർക്കോണി റേഡിയോ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
  • 1953 - ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.

ജൂൺ 3

  • 1962 - എയർ ഫ്രാൻസിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു.
  • 1963 - നോർത്ത്‌വെസ്റ്റ് എയർലൈൻസിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തിൽ തകർന്നു വീണു. 101 പേർ മരണമടഞ്ഞു.
  • 1989 - ടിയാനന്മെൻ ചത്വരത്തിൽ തമ്പടിച്ച വിദ്യാർത്ഥി പ്രക്ഷോഭകരെ ചൈനീസ് സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി.
  • 1997 - ലയണൽ ജോസ്പിൻ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 2006 - സെർബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കിൽ നിന്നും മോണ്ടെനെഗ്രൊ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

Why celebrate the bicycle? The bicycle is a simple, affordable, reliable, clean and environmentally fit sustainable means of transportation; The bicycle can serve as a tool for development and as a means not just of transportation but also of access to education, health care and sport; The synergy between the bicycle and the user fosters creativity and social engagement and gives the user an immediate awareness of the local environment; The bicycle is a symbol of sustainable transportation and conveys a positive message to foster sustainable consumption and production, and has a positive impact on climate. World Bicycle Day:

Encourages Member States to devote particular attention to the bicycle in cross-cutting development strategies and to include the bicycle in international, regional, national and subnational development policies and programmes; Encourages Member States to improve road safety and integrate it into sustainable mobility and transport infrastructure planning and design, in particular through policies and measures to actively protect and promote pedestrian safety and cycling mobility, with a view to broader health outcomes, particularly the prevention of injuries and non-communicable diseases; Encourages stakeholders to emphasize and advance the use of the bicycle as a means of fostering sustainable development, strengthening education, including physical education, for children and young people, promoting health, preventing disease, promoting tolerance, mutual understanding and respect and facilitating social inclusion and a culture of peace; Encourages Member States to adopt best practices and means to promote the bicycle among all members of society, and in this regard welcomes initiatives to organize bicycle rides at the national and local levels as a means of strengthening physical and mental health and well-being and developing a culture of cycling in society.

ജൂൺ 4

  • ബി.സി.ഇ. 780 - ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയിൽ നിരീക്ഷിച്ചു.
  • 1039 - ഹെൻ‌റി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.
  • 1944 - രണ്ടാം ലോകമഹായുദ്ധം: റോം സഖ്യകക്ഷികൾക്കു മുൻപാകെ കീഴടങ്ങി. കീഴടങ്ങിയ ആദ്യ അച്ചുതണ്ടുശക്തി തലസ്ഥാമാണ്‌‍ റോം.
  • 1989 - ചൈനയിൽ ടിയാനെന്മെൻ സ്ക്വയർ കൂട്ടകൊല

ജൂൺ 5

  • 1305 - ക്ലെമന്റ് അഞ്ചാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1900 - രണ്ടാം ബോയർ യുദ്ധം: ബ്രിട്ടീഷ് സൈനികർ പ്രിട്ടോറിയ പിടിച്ചെടുത്തു.
  • 1915 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് ഡെന്മാർക്ക് ഭരണഘടന ഭേദഗതി ചെയ്തു.
  • 1968 - അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നെഡിയെ ലോസ് ഏഞ്ചൽസിലെ അമ്പാസഡർ ഹോട്ടലിൽ വച്ച് സിർഹാൻ സിർഹൻ എന്ന പാലസ്തീൻ‌കാരൻ വെടിവച്ചു. കെന്നഡി തൊട്ടടുത്ത ദിവസം മരണ മടഞ്ഞു.
  • 1975 - അറുപതുദിവസയുദ്ധത്തിനു ശേഷം സൂയസ് കനാൽ ആദ്യമായി തുറന്നു.
  • 1977 - ആദ്യ പ്രായോഗിക പെഴ്സണൽ കമ്പ്യൂട്ടർ ആയ ആപ്പിൾ രണ്ട് വില്പ്പനയാരംഭിച്ചു.
  • 1984 - സുവർണക്ഷേത്രത്തിലേക്ക് സൈനികനടപടി ആരംഭിക്കുന്നതിന്‌ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടു.
  • 2006 - സെർബിയ മോണ്ടിനെഗ്രോയിൽ നിന്ന് സെർബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ജൂൺ 6

  • 1523 - കൽമാർ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.
  • 1683 - ലോകത്തെ ആദ്യ സർ‌വകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.
  • 1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
  • 1808 - നെപ്പോളിയന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ട് സ്പെയിനിന്റെ രാജാവായി.
  • 1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.
  • 1882 - ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ കൂറ്റൻ തിരമാലകൾ തുറമുഖത്തേക്കടിച്ച് ബോംബേയിൽ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു.
  • 1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.
  • 1946 - സോവിയറ്റ് യൂണിയൻ അർജന്റീനയുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
  • 1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.
  • 1984 - തീവ്രവാദികളെ തുരത്തുന്നതിന്‌ ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.
  • 1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
  • 2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.

ജൂൺ 7

  • 1099 - ആദ്യ കുരിശുയുദ്ധം: ജെറുസലേം ആക്രമണം ആരംഭിച്ചു.
  • 1654 - ലൂയി പതിനാലാമൻ ഫ്രാൻസിന്റെ രാജാവായി.
  • 1862 - അമേരിക്കയും ബ്രിട്ടണും അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു.
  • 1863 - ഫ്രഞ്ചു സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു.
  • 1975 - ഇംഗ്ലണ്ടിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് മൽസരങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു.
  • 1981 - ആണവായുധം നിർമ്മിക്കുന്നുണ്ടെന്നാരോപിച്ച് ഇറാക്കിലെ ഒസിറാക്ക് ന്യൂക്ലിയർ റിയാക്റ്റർ, ഇസ്രയേൽ വായുസേന തകർത്തു.
  • 2006 - ആന്ത്രാക്സ് ഭീതിയെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്റ് പിരിഞ്ഞു.

ജൂൺ 8

  • 68 - റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു
  • 1783 - ഐസ്‌ലാൻഡിലെ ലേകി അഗ്നിപർവതം എട്ടുമാസം നീണ്ട വിസ്ഫോടനം ആരംഭിച്ചു. തദ്‌ഫലമായി ഒൻപതിനായിരത്തിലേപ്പേര് മരിക്കുകയും ഏഴു വർഷം നീണ്ട പട്ടിണിയും ദുരിതവും ആരംഭിക്കുകയും ചെയ്തു
  • 1887 - ഹെർമൻ ഹോളറിത്ത് പഞ്ച്ഡ് കാർഡ് കാൽക്കുലേറ്ററിന്‌ പേറ്റന്റ് സമ്പാദിച്ചു

ജൂൺ 9

  • 68 - റോമൻ ചക്രവർത്തി നീറോ ആത്മഹത്യ ചെയ്തു.
  • 1923 - പട്ടാള അട്ടിമറിയിലൂടെ ബൾഗേറിയയിൽ സൈന്യം അധികാരം പിടിച്ചെടുത്തു.
  • 1934 - വാൾട്ട് ഡിസ്നിയുടെ ഡൊണാൾഡ് ഡക്ക് എന്ന കാർട്ടൂൺ കഥാപാത്രം പുറത്തിറങ്ങി.
  • 1959 - ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ആദ്യ മുങ്ങിക്കപ്പൽ യു.എസ്.എസ്. ജോർജ് വാഷിങ്ടൻ പുറത്തിറങ്ങി.

ജൂൺ 10

  • 1846 - മെക്സിക്കൻ അമേരിക്കൻ യുദ്ധം. കാലിഫോർണിയ റിപ്പബ്ലിക്ക് മെക്സിക്കോയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1940 - രണ്ടാം ലോക മഹായുദ്ധം- ഇറ്റലി ഫ്രാൻസുമായും യുനൈറ്റഡ് കിങ്ഡവുമായും യുദ്ധം പ്രഖ്യാപിച്ചു.
  • 1947 - ആദ്യത്തെ ഓട്ടോമൊബൈൽ സാബ് നിർമ്മിച്ചു.
  • 1977 - ആപ്പിൾ കമ്പ്യൂട്ടർ കമ്പനി ആദ്യത്തെ ആപ്പിൾ II പേർസണൽ കമ്പ്യൂട്ടർ കയറ്റി അയച്ചു.
  • 2001 - മാർപ്പാപ്പ ജോൺ പോൾ രണ്ടാമൻ ലെബനനിലെ ആദ്യത്തെ വനിതാ സന്യാസിനിയായ റാഫ്‌കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ജൂൺ 11

  • 1580 - യുവൻ ഡ ഗരായ് ബ്യൂണസ് അയേർസ് നഗരം സ്ഥാപിച്ചു.
  • 1788 - റഷ്യൻ പര്യവേഷകൻ ഗെറാസിം ഇസ്മൈലോവ് അലാസ്കയിലെത്തി.
  • 1866 - ഇപ്പോൾ അലഹബാദ് ഹൈക്കോടതി എന്നറിയപ്പെടുന്ന ആഗ്ര ഹൈക്കോടതി പ്രവർത്തനമാരംഭിച്ചു.
  • 1901 - കുക്ക് ദ്വീപുകൾ, ന്യൂസീലാന്റിന്റെ ഭാഗമായി.
  • 1935 - എഫ്.എം. പ്രക്ഷേപണത്തിന്റെ ഉപജ്ഞാതാവായ എഡ്വിൻ ആംസ്ട്രോങ്, തന്റെ കണ്ടുപിടിത്തത്തിന്റെ ആദ്യ പൊതുപ്രദർശനം അമേരിക്കയിലെ ന്യൂ ജഴ്സിയിൽ വച്ച് നടത്തി.
  • 1937 - ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ, 8 സൈനികനേതാക്കളുടെ വധശിക്ഷ നടപ്പാക്കി.
  • 1940 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിലെ ജെനോവയിലും ട്യൂറിനിലും ബ്രിട്ടീഷ് സൈന്യം ബോംബാക്രമണം നടത്തി.
  • 1945 - കാനഡയുടെ പ്രധാനമന്ത്രിയായി വില്ല്യം ലിയോൺ മക്കെൻസീ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
  • 2007 - സൈലൻറ് വാലിക്ക് ചുറ്റും ബഫർസോൺ ഉണ്ടാക്കാനായി ഉത്തരവ് ഇറങ്ങി, വൈൽഡ് ലൈഫ് വാർഡൻ ചുമതലയേറ്റു.

ജൂൺ 12

  • 1898 - ഫിലിപ്പൈൻ സ്വാതന്ത്ര്യപ്പോരാളികൾ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ജൂൺ 13

  • 1878 - യു.എസ്.എസ്. ജെന്നറ്റ് എന്ന യുദ്ധക്കപ്പൽ ആർട്ടിക്ക് സമുദ്രത്തിൽ ഐസ് പാളികളിൽ ഇടിച്ച് തകർന്നു.
  • 1942 - രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ വിവരങ്ങൾ അറിയാൻ അമേരിക്ക യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് വാർ ഇൻഫോർമേഷൻ എന്ന ഒരു സം‌വിധാനം തുറന്നു.
  • 1955 - മിർ മൈൻ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയിൽ കണ്ടെത്തി
  • 1956 - റയൽ മാഡ്രിഡ് ആദ്യത്തെ യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് കരസ്ഥമാക്കി.
  • 1978 - ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നു പിന്മാറി.
  • 2007 - അൽ അസ്കാരി പള്ളി വീണ്ടും ബോംബിനിരയായി

ജൂൺ 14

  • 1777 - നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ‍ ദേശീയ പതാക അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.
  • 1822 - ഡിഫറൻസ് എഞ്ചിന്റെ രൂപരേഖ, ചാൾസ് ബാബേജ്, റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിക്ക് സമർപ്പിച്ചു.
  • 1872 - കാനഡയിൽ തൊഴിലാളി യൂണിയനുകൾ നിയമവിധേയമാക്കി.
  • 1900 - ഹവായ്, അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.
  • 1907 - നോർ‌വേയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
  • 1938 - ആക്ഷൻ കോമിക്സ്, ആദ്യത്തെ സൂപ്പർമാൻ കോമിക് പുറത്തിറക്കി.
  • 1940 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ സേന പാരീസ് ആക്രമിച്ചു കീഴടക്കി.
  • 1962 - ഇപ്പോൾ യുറോപ്യൻ സ്പേസ് ഏജൻസി എന്നറിയപ്പെടുന്ന, യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാരീസിൽ സ്ഥാപിതമായി.
  • 1967 - ശുക്രപര്യവേഷത്തിനായുള്ള മാറിനർ 5 പേടകം വിക്ഷേപിച്ചു.
  • 1967 - ചൈന അതിന്റെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി.
  • 1982 - ഫാൽക്ക്‌ലാന്റ്സ് യുദ്ധത്തിന്റെ അന്ത്യം. അർജന്റീന ബ്രിട്ടീഷ് സേനയോട് നിരുപാധികം കീഴടങ്ങി.
  • 1985 - അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ 847 നമ്പർ വിമാനം ഹിസ്ബുള്ള തീവ്രവാദികൾ റാഞ്ചി.
  • 1999 - താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റു.
  • 2001 - ചൈന, റഷ്യ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഷങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്‌ രൂപം നൽകി.
  • 2005 - 9.77 സെക്കന്റിൽ നൂറു മീറ്റർ ദൂരം ഓടി, ജമൈക്കയുടെ അസഫ പവൽ പുതിയ ലോകറെക്കോഡ് സ്ഥാപിച്ചു.

ജൂൺ 15

  • 763 ബി.സി. - അസേറിയക്കാർ സൂര്യഗ്രഹണം രേഖപ്പെടുത്തി. മെസപ്പോട്ടോമിയൻ സംസ്കാരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന്‌ ഇത് ഉപയോഗിച്ചു വരുന്നു.
  • 1215 - ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽ ഒപ്പു വെച്ചു.
  • 1667 - ഡോ. ബീൻ-ബാപ്ടൈസ് ഡെനീസിന്റെ നേതൃത്വത്തിൽ ആദ്യത്തെ രക്തം മാറ്റിവെക്കൽ നടന്നു
  • 1752 - ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ മിന്നലാണ്‌ വൈദ്യുതി എന്ന് തെളിയിച്ചു.
  • 1808 - ജോസഫ് ബൊണാപാർട്ട് സ്പെയിനിന്റെ രാജാവായി.
  • 1844 - റബ്ബറിന്റെ ശക്തി വർദ്ധിപ്പിക്കുന്ന വൾക്കനൈസേഷൻ എന്ന സം‌വിധാനത്തിന്‌ ചാൾസ് ഗുഡ്‌ഇയർ പേറ്റന്റ് നേടി.
  • 1911 - ഐ.ബി.എം. പ്രവർത്തനം ആരംഭിച്ചു.
  • 1954 - യു.ഇ.എഫ്.എ. സ്വിറ്റ്സർലാന്റിലെ ബസ്സൽസിൽ രൂപവത്കരിച്ചു.
  • 1996 - മഞ്ചേസ്റ്ററിലുണ്ടായ ഭീകര ബോംബാക്രമണത്തിൽ 200-ൽ അധികം പേർക്ക് പരിക്കു പറ്റി.

ജൂൺ 16

  • 1891 - ജോൺ ആബോട്ട് കാനഡയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി.
  • 1903 - ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിതമായി.
  • 1940 - ലിത്വാനിയയിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു.
  • 1963 - വാലന്റീന തെരഷ്കോവ ബഹിരാകാശത്തെത്തുന്ന ആദ്യവനിതയായി.
  • 1977 - ഓറക്കിൾ കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചു.
  • 1999 - മൗറിസ് ഗ്രീൻ 100 മീറ്റർ 9.79 സെക്കന്റ് കൊണ്ട് ഓടി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.

ജൂൺ 17

  • 1631 - മുഗൾ ചക്രവർത്തി ഷാജഹാന്റെ പത്നി മുംതാസ് മഹൽ പ്രസവത്തെത്തുടർന്ന് മരണമടഞ്ഞു. ഇതേ തുടർന്ന് 20 വർഷം ചെലവിട്ടാണ്‌ ഷാജഹാൻ അവർക്ക് ശവകുടീരമായി താജ് മഹൽ പണിതീർത്തത്.
  • 1885 - സ്റ്റാച്യു ഓഫ് ലിബർട്ടി ന്യൂയോർക്ക് തുറമുഖത്തെത്തി.
  • 1940 - ബാൾട്ടിക് രാജ്യങ്ങളായ എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയെ സോവിയറ്റ് യൂണിയൻ അധീനപ്പെടുത്തി.
  • 1944 - ഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി ഐസ്‌ലന്റ് ഒരു റിപ്പബ്ലിക്കായി.
  • 1994 - അമേരിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിന്‌ തുടക്കം.
  • 2007 പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യു.പി.എ. യും ഇടതു പക്ഷവും നാമനിർദ്ദേശം നൽകി.

ജൂൺ 18

  • 1178 - ചന്ദ്രനിലെ ജിയോർദാനോ ബ്രൂണോ ഗർത്തത്തിന്റെ രൂപവത്കരണം, അഞ്ച് കാന്റർബറി സന്യാസികൾ കണ്ടതായി അവകാശപ്പെട്ടു. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഈ ഗർത്തരൂപവത്കരണത്തിനു കാരണമായ കൂട്ടിയിടി ആണെന്നു കരുതുന്നു.
  • 1429 - പറ്റായ് യുദ്ധം: ജോൻ ഓഫ് ആർക്കിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് പട, ജോൺ ഫാസ്റ്റോഫ് നയിച്ച ഇംഗ്ലീഷ് പട്ടാളത്തെ തുരത്തിയോടിച്ചു. ഇത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള നൂറ്റാണ്ടു യുദ്ധത്തിന്‌ തുടക്കം കുറിച്ചു.
  • 1767 - ഇംഗ്ലീഷ് നാവികനായ സാമുവൽ വാലിസ് ഫ്രഞ്ച് പോളിനേഷ്യയിലെ തഹിതി ദ്വീപിലെത്തി. ഈ ദ്വീപിലെത്തുന്ന ആദ്യ യുറോപ്യനായി ഇദ്ദേഹത്തെ കണക്കാക്കുന്നു.
  • 1812 - യു.എസ്. കോൺഗ്രസ്, ബ്രിട്ടണെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1953 - ഏകാധിപത്യത്തിന്‌ അന്ത്യം കുറിച്ച് ഈജിപ്ത് റിപ്പബ്ലിക്കായി.
  • 1954 - പിയറി മെൻഡെസ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 1983 - സാലി റൈഡ്, ശൂന്യാകാശത്തെത്തുന്ന ആദ്യ അമേരിക്കൻ വനിതയായി.
  • 2006 - കസാഖിസ്ഥാന്റെ ആദ്യ കൃത്രിമോപഗ്രഹമായ കാസ്‌സാറ്റ് വിക്ഷേപിച്ചു.

ജൂൺ 19

  • 1807 - അഥോസ് പോരാട്ടത്തിൽ റഷ്യയുടെ അഡ്മിറൽ ദിമിത്രി സെന്യാവിൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ നാവിക സേനയെ നശിപ്പിച്ചു.
  • 1846 - ആധുനിക നിയമങ്ങളനുസരിച്ചുള്ള ആദ്യ ബേസ്ബോൾ കളി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ജഴ്സിയിലെ ഹൊകോബനിൽ നടന്നു.
  • 1862 - യു.എസ്. കോൺഗ്രസ് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രദേശങ്ങളിൽ അടിമത്തം നിർത്തലാക്കി.
  • 1918 - യു.എസും ജർമനിയും തമ്മിൽ കാന്റിഗ്നി പോരാട്ടംനടന്നു.
  • 1961 - കുവൈറ്റ്, യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
  • 1943 - ടെക്സാസിലെ ബ്യൂമോണ്ടിൽ വർഗ്ഗീയ കലാപം നടന്നു.

ജൂൺ 20

  • 1837 - ബ്രിട്ടനിൽ വിക്റ്റോറിയ രാജ്ഞി സ്ഥാനാരോഹണം ചെയ്തു.
  • 1862 - റൊമാനിയയുടെ പ്രധാനമന്ത്രിയായ ബാർബു കറ്റാർഗ്യു കൊല ചെയ്യപ്പെട്ടു.
  • 1863 - പടിഞ്ഞാറൻ വെർജീനിയ അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തഞ്ചാമത് സംസ്ഥാനമായി.
  • 1877 - ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ടെലഫോൺ സർ‌വീസ്, അലക്സാണ്ടർ ഗ്രഹാം ബെൽ കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയിലുള്ള ഹാമിൽട്ടണിൽ സ്ഥാപിച്ചു.
  • 1946 - ആലപ്പുഴ സനാതന ധർമ്മ കലാലയം സ്ഥാപിതമായി
  • 1960 - ആഫ്രിക്കൻ രാജ്യങ്ങളായ മാലിയും സെനഗലും സ്വതന്ത്രമായി.
  • 1969 - ജാക്വസ് ചബാൻ-ഡെൽമാസ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 1978 - ഗ്രീസിലെ തെസ്സലോനിക്കിയിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഭൂകമ്പം.
  • 1990 - യുറേക്ക എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
  • 1991 - തലസ്ഥാനം പൂർണ്ണമായും ബോണിൽ നിന്നും ബെർലിനിലേക്ക് മാറ്റാൻ ജർമ്മൻ പാർലമെന്റ് തീരുമാനിച്ചു.
  • 2001 - പർ‌വേസ് മുഷാറഫ് പാകിസ്താന്റെ പ്രസിഡണ്ടായി.

ജൂൺ 21

ജൂൺ 22

  • 1812 - നെപ്പോളിയൻ റഷ്യയിൽ ആക്രമിച്ചു കടന്നു.
  • 1866 - ആസ്ട്രോ പ്രഷ്യൻ യുദ്ധത്തിൽ ഓസ്ട്രിയൻ സേന ഇറ്റാലിയൻ സേനയെ പരാജയപ്പെടുത്തി.
  • 1911 - എഡ്വാർഡ് ഏഴാമനെ പിന്തുടർന്ന് ജോർജ്ജ് അഞ്ചാമൻ യു.കെ.-യുടെ രാജാവായി.
  • 1937 - കാമില്ലെ ഷൗടെമ്പ്സ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 1941 - രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷൻ ബാർബറോസ്സ എന്ന സൈനികനടപടിയിലൂടെ നാസി ജർമ്മനി സോവിയറ്റ് യൂണിയനിൽ ആക്രമിച്ചു കടന്നു.
  • 1962 - 113 പേരുടെ മരണത്തിന്‌ കാരണമായി, എയർ ഫ്രാൻസിന്റെ ബോയിങ് 707 ജെറ്റ് വിമാനം വെസ്റ്റ് ഇൻഡീസിലെ ഗ്വാഡ്‌ലൗപ്പിൽ തകർന്നു വീണു.
  • 1976 - കാനഡയിലെ ജനസഭ വധശിക്ഷ നിർത്തലാക്കി.
  • 1978 - പ്ലൂട്ടോയോടൊപ്പമുള്ള കുള്ളൻ ഗ്രഹം ഷാരോൺ കണ്ടെത്തി. മുൻപ് ഇത് പ്ലൂട്ടോയുടെ ഉപഗ്രഹമായായിരുന്നു അറിയപ്പെട്ടിരുന്നത്.
  • 1986 - അർജന്റീനയുടെ ഫുട്ബോൾ കളിക്കാരൻ ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോൾ നേടി.
  • 2001 - കടലുണ്ടി തീവണ്ടിയപകടം
  • 2002 - പടിഞ്ഞാറൻ ഇറാനിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിൽ 261 പേരിലധികം മരണമടഞ്ഞു.

ജൂൺ 23

  • 1305 - ഫ്ലെമിഷ്-ഫ്രെഞ്ച് സമാധാന ഉടമ്പടി ഒപ്പു വച്ചു.
  • 1757 - പ്ലാസി യുദ്ധം: റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം, സിറാജ് ഉദ് ദൗളയെ പ്ലാസിയിൽ വച്ച് പരാജയപ്പെടുത്തി.
  • 1868 - ക്രിസ്റ്റഫർ ലതാം ഷോൾസ്, ടൈപ്പ് റൈറ്ററിന്റെ പേറ്റന്റ് നേടി.
  • 1894 - അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാരീസിലെ സോർബോണിൽ രൂപവൽക്കരിച്ചു.
  • 1956 - ഗമാൽ അബ്ദെൽ നാസ്സർ ഈജിപ്തിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1968 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 74 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 1985 - തീവ്രവാദികൾ വച്ച ബോബ് പൊട്ടി എയർ ഇന്ത്യയുടെ 182-ആം നമ്പർ ബോയിംഗ് 747 വിമാനം 9500 മീറ്റർ ഉയരത്തിൽ നിന്നും അയർലന്റിനു തെക്കായി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച് വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.
  • 1990 - മോൾഡാവിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ജൂൺ 24

  • 1793 - ഫ്രാൻസിൽ ആദ്യ റിപ്പബ്ലിക്കൻ ഭരണഘടന നിലവിൽ വന്നു.
  • 1894 - ഒളിമ്പിക്സ് മൽസരങ്ങൾ നാലുവർഷം കൂടുമ്പോൾ നടത്തുന്നതിന്‌ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു.
  • 1901 - പാബ്ലോ പിക്കാസോയുടെ ചിത്രങ്ങളുടേ ആദ്യപ്രദർശനം ആരംഭിച്ചു.
  • 1913 - ജോസഫ് കുക്ക്, ഓസ്ട്രേലിയയുടെ ആറാമത് പ്രധാനമന്ത്രിയായി.
  • 1940 - ഫ്രാൻസും ഇറ്റലിയും വെടിനിർത്തൽ ഉടമ്പടിയിൽ ഒപ്പു വച്ചു.
  • 1945 - രണ്ടാം ലോകമഹായുദ്ധം:ജർമ്മനിയുടെ പരാജയത്തിനു ശേഷം മോസ്കോയിൽ വിജയദിന പരേഡ്.
  • 1946 - ജോർജ്സ് ബിഡോൾട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 2004 - ന്യൂയോർക്കിൽ വധശിക്ഷ നിരോധിക്കപ്പെട്ടു.

ജൂൺ 25

  • 1938 - ഡഗ്ലസ് ഹൈഡ് അയർലന്റിന്റെ ആദ്യ പ്രസിഡണ്ടായി.
  • 1940 - രണ്ടാം ലോകമഹായുദ്ധം:ഫ്രാൻസ് ഔപചാരികമായി ജർമ്മനിയോട് കീഴടങ്ങി.
  • 1950 - കൊറിയൻ യുദ്ധത്തിന്റെ ആരംഭം. വടക്കൻ കൊറിയ തെക്കൻ കൊറിയയെ ആക്രമിച്ചു.
  • 1975 - ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
  • 1975 - മൊസാംബിക് സ്വാതന്ത്ര്യം നേടി.
  • 1982 - ഗ്രീസിൽ സൈന്യത്തിൽ ചേരുന്നവരുടെ തല മുണ്ഡനം ചെയ്യുന്ന രീതി നിർത്തലാക്കി.
  • 1983 - കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം, വെസ്റ്റിൻഡീസിനെ 43 റണ്ണിന്‌ പരാജയപ്പെടുത്തി ലോകകപ്പ് നേടി.
  • 1991 - ക്രൊയേഷ്യയും സ്ലൊവേനിയയും യൂഗോസ്ലാവ്യയിൽ നിന്നും സ്വാതന്ത്യം പ്രഖ്യാപിച്ചു.
  • 1993 - കിം കാംബെൽ കാനഡയുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
  • 1997 - റഷ്യയുടെ പ്രോഗ്രസ് എന്ന ശൂന്യാകാശപേടകം മിർ ശൂന്യാകാശനിലയവുമായി കൂട്ടിയിടിച്ചു.

ജൂൺ 26

  • 684 - ബെനഡിക്റ്റ് രണ്ടാമൻ മാർപ്പാപ്പയായി.
  • 1483 - റിച്ചാഡ് മൂന്നാമൻ ഇംഗ്ലണ്ടിലെ രാജാവായി.
  • 1819 - ബൈസിക്കിളിന്‌ പേറ്റന്റ് ലഭിച്ചു.
  • 1934 - ആദ്യത്തെ പ്രായോഗിക ഹെലികോപ്റ്ററായ ഫോക്ക്-വൾഫ് എഫ്.ഡബ്ല്യു. 61-ന്റെ കന്നി പറക്കൽ.
  • 1945 - ഐക്യരാഷ്ട്ര ചാർട്ടർ സാൻഫ്രാൻസിസ്കോയിൽ ഒപ്പുവക്കപ്പെട്ടു.
  • 1975 - ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
  • 1995 - ഒരു രക്തരഹിത അട്ടിമറിയിലൂടെ ഖത്തറിലെ അമീറായിരുന്ന ഖലീഫ ബിൻ ഹമദ് അൽതാനിയെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ പുത്രൻ ഹമദ് ബിൻ ഖലീഫ അൽതാനി ഭരണത്തിലേറി.
  • 2006 - മോണ്ടിനെഗ്രോ റിപ്പബ്ലിക്, ഐക്യരാഷ്ട്രസഭയിലെ 192-ആമത് അംഗരാഷ്ട്രമായി.
  • 2008 - ഇന്ത്യയുടെ‍ കരസേനാധിപനായിരുന്ന സാം മനേക് ഷാ മരണമടഞ്ഞു.

ജൂൺ 27

  • 1806 - ബ്രിട്ടീഷുകാർ ബ്യൂണസ് അയേഴ്സ് പട്ടണം പിടിച്ചെടക്കി.
  • 1950 - കൊറിയൻ യുദ്ധമുന്നണിയിലേക്ക് സൈന്യത്തെ അയക്കാൻ അമേരിക്ക തീരുമാനിച്ചു.
  • 1953 - ജോസഫ് ലാനിയൽ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 1954 - ലോകത്തിലെ ആദ്യത്തെ അണുശക്തി നിലയം മോസ്കോക്ക് സമീപം ഓബ്നിൻസ്കിൽ പ്രവർത്തനമാരംഭിച്ചു.
  • 1967 - ലോകത്തെ ആദ്യ എ.ടി.എം. ലണ്ടനിലെ എൻഫീൽഡിൽ സ്ഥാപിച്ചു.
  • 1974 - അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സൻ സോവിയറ്റ് യൂണിയൻ സന്ദർശിച്ചു.
  • 1976 - എയർ ഫ്രാൻസിന്റെ 139 നമ്പർ വിമാനം പാരീസിലേക്കുള്ള യാത്രാമദ്ധ്യേ പി.എൽ.ഒ. പോരാളികൾ റാഞ്ചി ഉഗാണ്ടയിലെ എന്റെബ്ബെയിൽ ഇറക്കി.
  • 1977 - ഫ്രാൻസ് അതിന്റെ കോളനിയായിരുന്ന ജിബൗട്ടിക്ക് സ്വാതന്ത്ര്യം നൽകി.
  • 1979 - മുഹമ്മദ് അലി ബോക്സിങ് രംഗത്തു‍ നിന്നും വിരമിച്ചു.
  • 1998 - മലേഷ്യയിലെ ക്വലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങി.
  • 2007 - ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ സ്ഥാനമൊഴിഞ്ഞു. ഗോർഡൻ ബ്രൗൺ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

ജൂൺ 28

  • 1098 - ഒന്നാം കുരിശുയുദ്ധത്തിലെ പോരാളികൾ മുസലിലെ കെർബോഗയെപരാജയപ്പെടുത്തി.
  • 1243 - ഇന്നസെന്റ് അഞ്ചാമൻ മാർപ്പാപ്പയായി.
  • 1519 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ചാൾസ് അഞ്ചാമൻ തെരഞ്ഞെടുക്കപ്പെട്ടു.
  • 1635 - ഗ്വാഡെലപ് ഫ്രഞ്ച് കോളനിയായി.
  • 1651 - പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധമായ ബെറെസ്റ്റെച്കോ യുദ്ധത്തിന്റെ ആരംഭം. പോളണ്ടും യുക്രൈനും തമ്മിലായിരുന്നു ഈ യുദ്ധം.
  • 1881 - ഓസ്ട്രിയയും സെർബിയയും തമ്മിൽ രഹസ്യ ഉടമ്പടി ഒപ്പു വച്ചു.
  • 1895 - സെണ്ട്രൽ അമേരിക്കൻ യൂണിയനിൽ നിന്നും എൽ സാൽ‌വഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങൾ ഉടലെടുത്തു.
  • 1914 - ഓസ്ട്രിയയീൽ ആർച്ച് ഡ്യൂക്ക് ആയിരുന്ന ഫ്രാൻസ് ഫെർഡിനാന്റും ഭാര്യയും സരാജെവോയിൽ വധിക്കപ്പെട്ടു. ഗാവ്രിലോ പ്രിൻസിപ് എന്ന സെർബിയൻ ദേശീയവാദിയായിരുന്നു ഇതിനു പിന്നിൽ. ഈ സംഭവം ഒന്നാം ലോകമഹായുദ്ധത്തിന്‌ തുടക്കമിട്ടു.
  • 1919 - ഒന്നാം ലോകമഹായുദ്ധത്തിന്‌ ഔപചാരിക അന്ത്യം കുറിച്ച വെഴ്സായ് ഉടമ്പടി ഫ്രാൻസിൽ ഒപ്പു വക്കപ്പെട്ടു. ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ഒരു ഭാഗത്തും, ജർമ്മനി, ഓസ്ട്രിയ-ഹംഗറി എന്നിവ മറുഭാഗത്തുമായാണ്‌ സന്ധി ഒപ്പു വക്കപ്പെട്ടത്.
  • 1922 - ഐറിഷ് ആഭ്യന്തരയുദ്ധത്തിന്റെ ആരംഭം.
  • 1938 - 450 മെട്രിക് ടൺ പിണ്ഡമുള്ള ഒരു ഉൽക്ക അമേരിക്കയിലെ പെൻസിൽ‌വാനിയയിലെ ചിക്കോറക്കടുത്തുള്ള ഒരു വിജനപ്രദേശത്ത് പതിച്ചു.
  • 1958 - ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിമതസേനയെ പരാജയപ്പെടുത്താൻ ക്യൂബൻ പ്രസിഡന്റ് ഫുൾജെൻസിയോ ബാറ്റിസ്റ്റ ഓപ്പറേഷൻ വെറാനോ എന്ന സൈനികമുന്നേറ്റം തുടങ്ങി.
  • 1950 - ഉത്തരകൊറിയൻ സൈനികർ സിയോൾ ആക്രമിച്ചു കീഴടക്കി.
  • 1960 - ക്യൂബയിൽ അമേരിക്കൻ ഉടമസ്ഥതയിലായിരുന്ന എണ്ണ ശുദ്ധീകരണശാലകൾ ദേശസാൽക്കരിച്ചു.
  • 1967 - ഇസ്രയേൽ കിഴക്കൻ ജെറുസലേം ആക്രമിച്ച് രാജ്യത്തോടു കൂട്ടിച്ചേർത്തു.
  • 1969 - ന്യൂ യോർക്ക് നഗരത്തിൽ സ്റ്റോൺ‌വാൾ കലാപത്തിന്റെ ആരംഭം.
  • 1992 - എസ്റ്റോണിയയുടെ ഭരണഘടന നിലവിൽ വന്നു.
  • 1996 - യുക്രൈന്റെ ഭരണഘടന നിലവിൽ വന്നു.
  • 2000 - ക്യൂബൻ അഭയാർത്ഥി എലിയൻ ഗോൺസാൽ‌വസ്, സുപ്രീം കോടതി വിധിപ്രകാരം ക്യൂബയിലേക്ക് മടങ്ങി.
  • 2004 - പതിനേഴാം നാറ്റോ ഉച്ചകോടി ഇസ്താംബൂളിൽ തുടങ്ങി.
  • 2004 - ഇറാക്കിൽ ഭരണം ഇടക്കാല സർക്കാരിനു കൈമാറി.
  • 2005 - കാനഡ, സ്വവർഗ്ഗ വിവാഹത്തിന്‌ അനുമതി നൽകുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി.

ജൂൺ 29

  • 512 - അയർലാന്റിലെ മോണാസ്റ്റിക് ക്രോണിക്ലറിൽ ഒരു സൂര്യഗ്രഹണം രേഖപ്പെടുത്തി.
  • 1194 - സിവേർ നോർവേയുടെ ചക്രവർത്തിയായി അധികാരമേറ്റെടുത്തു.
  • 1659 - ട്രബെസ്കോയ് രാജകുമാരന്റെ നേതൃത്വത്തിലുള്ള റഷ്യക്കാർ ഇവാൻ വൈഹോവ്സ്കിയുടെ യുക്രൈൻ സൈന്യത്തെ കോനോട്ടോപ്പ് യുദ്ധത്തിൽ തോല്പ്പിച്ചു.
  • 1850 - വാൻകൂവർ ദ്വീപിൽ കൽക്കരി കണ്ടെത്തി.
  • 1976 - ബ്രിട്ടണിൽ നിന്നും സെയ്ഷെൽസ് സ്വതന്ത്രമായി.
  • 2007 - ലണ്ടൻ നഗരത്തിൽ ഇരട്ട ബോബ് സ്ഫോടനങ്ങൾ.
  • 2007 - ആപ്പിൾ കമ്പനി ഐഫോൺ അമേരിക്കൻ വിപണിയിൽ പുറത്തിറക്കി.

ജൂൺ 30

  • 1651 - പോളണ്ടിന്റെ വിജയത്തോടെ ബെറെസ്റ്റെച്കോ യുദ്ധം അവസാനിച്ചു.
  • 1859 - ഫ്രഞ്ച് സാഹസികനായ ചാൾസ് ബ്ലോൺ‌ഡിൻ കയറിനു മുകളിലൂടെ നയാഗ്ര വെള്ളച്ചാട്ടം മുറിച്ചു കടന്നു.
  • 1905 - വിശിഷ്ട ആപേക്ഷികതയെ അവതരിപ്പിക്കുന്ന ഓൺ ദ് ഇലക്ട്രോഡൈനമിക്സ് ഓഫ് മൂവിങ് ബോഡീസ് എന്ന പ്രബന്ധം ആൽബർട്ട് ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ചു.
  • 1960- കോംഗോബെൽജിയത്തിൽ നിന്നും സ്വതന്ത്രമായി.
  • 2005- സ്വവർഗ്ഗവിവാഹം സ്പെയിനിൽ അംഗീകൃതമായി.
  • 2007- സ്കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഭീകരർ എന്ന് സംശയിക്കുന്നവർ നടത്തിയ കാർ ബോംബ് സ്ഫോടനം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.