ജലശുദ്ധീകരണം

ജലം ശുദ്ധീകരിക്കുവാനുപയോഗിക്കുന്ന ഉപകരണമാണ്‌ വാട്ടർ പ്യൂരിഫെയർ. സാധാരണ രീതി പോലെ ജലത്തെ അരിച്ചെടുക്കുകയല്ല മറിച്ച് ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് ജലത്തെ ശുദ്ധീകരിക്കുകയണ്‌ ഇവിടെ ചെയ്യുന്നത്. കിണർ, ബോർ‌വെൽ തുടങ്ങി ഏതു തരം ഉറവിടങ്ങളിൽ നിന്നുമുള്ള ജലത്തെ ശുദ്ധീകരിച്ചെടുക്കാം. ഇത്തരം ചില ഉപകരണങ്ങളിൽ സൂക്ഷ്മകൃമികീടങ്ങ‌ളെ നീക്കം ചെയ്യാൻ അൾട്രാവയലറ്റ് സാങ്കേതികവിദ്യയും,(U.V System) ഏകദേശം 90 ശതമാനം വരെ ജലത്തിന്റെ ലവണാംശം കുറയ്ക്കുന്ന റിവെഴ്‌സ് ഓസ്മോസിസ് (R.O System) സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നു.

അൾട്രാവയലറ്റ് സാങ്കേതികവിദ്യ

രോഗവാഹകരായ സൂക്ഷ്മജീവികളെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്താൽ നിർ‌വീര്യമാക്കുന്നു. കൂടാതെ ജലത്തിലെ മാലിന്യങ്ങളെയും ലവണാംശത്തെയും നീക്കം ചെയ്യുന്നു.

റിവെഴ്‌സ് ഓസ്മോസിസ് സങ്കേതികവിദ്യ

ഉപ്പുരസം കൂടുതലുള്ള ജലത്തിലെ ലവണാംശത്തെ നീക്കം ചെയ്യുവാനാണ്‌ ഈ പ്രക്രിയ ഉപയോഗിക്കുന്നത്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.