ജനുവരി

ഗ്രിഗോറിയൻ കാലഗണനാരീതിയിലെ ആദ്യത്തെ മാസമാണ്‌ ജനുവരി. 31 ദിവസമാണ്‌ ജനുവരിയിലുള്ളത്.

പ്രധാന ദിവസങ്ങൾ

ജനുവരി 1

  • 45 ബി.സി. ജൂലിയൻ കലണ്ടർ നിലവിൽവന്നു.
  • 404 റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി.
  • 630 പ്രവാചകൻ മുഹമ്മദും അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു.
  • 1600 സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി.
  • 1700 റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
  • 1788 ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി.
  • 1800 ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പിരിച്ചു വിട്ടു
  • 1801 സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി കണ്ടെത്തി.
  • 1808 അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു.
  • 1818 മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു.
  • 1873 ജപ്പാൻ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി.
  • 1887 വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു.
  • 1906 ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം ഉപയോഗിച്ചു തുടങ്ങി.
  • 1912 ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു.
  • 1948 ഇറ്റാലിയൻ ഭരണഘടന നിലവിൽ വന്നു.
  • 1978 എയർ ഇന്ത്യയുടെ ബോയിംഗ്‌ 747 യാത്രാവിമാനം ബോംബെക്കടുത്ത്‌ കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു.
  • 1995 ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു.
  • 1998 യൂറോപ്യൻ സെൻ‌ട്രൽ‍ ബാങ്ക് സ്ഥാപിതമായി.
  • 1999 യൂറോ നാണയം നിലവിൽവന്നു.
  • 2003 ലൂയി ലുലാ ഡിസിൽവ ബ്രസീലിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2007 വിജയ്‌ കെ.നമ്പ്യാർ യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ്‌ മേധാവിയായി നിയമിക്കപ്പെട്ടു.
  • 2007 ബൻ കി മൂൺ യു.എൻ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.
  • 2007 ബൾഗേറിയയും റുമേനിയയും യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി.
  • 2015 ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗ് നിലവിൽവന്നു.

ജനുവരി 2

  • 1942 - രണ്ടാം ലോകമഹായുദ്ധം: മനില, ഫിലിപ്പീൻസ് ജാപ്പനീസ് സൈന്യം പിടിച്ചെടുത്തു.
  • 1492 മെർക്കുരീയസ് ജോൺ രണ്ടാമൻ പാപ്പയാകുന്നു. മാർപ്പാപ്പ പദവിയേൽക്കുന്വോൾ പുതിയ നാമധേയം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
  • 1757 ബ്രിട്ടൻ കൽക്കട്ട കീഴടക്കി.
  • 1900 അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ ഹേ ചൈനയുമായുളള വ്യാപാരബന്ധം സുഗമമാക്കാൻ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു.
  • 1932 ഇന്ത്യയ്ക്ക് സ്വാതന്ത്രം അനുവദിച്ചില്ലെങ്കിൽ സിവിൽ ആജ്ഞാലംഘനം തുടങ്ങുമെന്ന് ഗാന്ധിജി വൈസ്രോയിക്ക് കത്തയച്ചു.
  • 1956 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോംബെ-പൂണെ തുരങ്കത്തിന്റെ പണി ആരംഭിച്ചു.
  • 1959 സൂര്യനെ വലംവക്കുന്ന ആദ്യത്തെ കൃത്രിമ ഉപഗ്രഹം ലൂണ 1 യു.എസ്.എസ്.ആർ വിക്ഷേപിച്ചു.
  • 1979 തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി.

ജനുവരി 3

  • 1413 ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു.
  • 1496 ലിയനാർഡോ ഡാ വിഞ്ചി ഒരു പറക്കും യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു.
  • 1510 പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട് ആക്രമിച്ചു.
  • 1521 ലിയോ പത്താമൻ മാർപ്പാപ്പ മാർട്ടിൻ ലൂതറെ കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കി. പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു.
  • 1749 - ഡെന്മാർക്കിന്റെ ഏറ്റവും പഴയ തുടർച്ചയായ പ്രവൃത്തി ദിനപത്രം ബെർലിൻസ്കെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.
  • 1777 അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺ പ്രിൻസ് ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
  • 1815 - ഓസ്ട്രിയ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പ്രഷ്യ, റഷ്യ എന്നിവയ്ക്കെതിരായ രഹസ്യാന്വേഷണ സഖ്യം രൂപീകരിച്ചു.
  • 1833 - ഫോക്ക്ലാന്റ് ദ്വീപുകൾക്ക് മേലുള്ള പരമാധികാരം യുണൈറ്റഡ് കിംഗ്ഡം അവകാശപ്പെട്ടു.
  • 1899 ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് ദ ന്യൂയോർക്ക് ടൈംസിന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു.
  • 1959 - അലാസ്ക 49 ാം യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
  • 1977 - ആപ്പിൾ കമ്പ്യൂട്ടർ ഏകീകരിക്കപ്പെട്ടു.
  • 2015 - ബോക്കോ ഹറാം തീവ്രവാദികൾ വടക്കു കിഴക്കൻ നൈജീരിയയിലെ ബാഗ നഗരത്തെ മുഴുവൻ നശിപ്പിച്ചു, ബാഗ കൂട്ടക്കൊല തുടങ്ങി, 2,000 ആൾക്കാരെ കൊല്ലുന്നു.

ജനുവരി 4

  • 46 BC - ജൂലിയസ് സീസർ റസ്പിന യുദ്ധത്തിൽ ടൈറ്റസ് ലാബനിയസുമായി യുദ്ധം ചെയ്യുന്നു.
  • 1896 - യൂറ്റാ 45-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
  • 1932 ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി.
  • 1948 ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി.
  • 1958 - സ്പുട്നിക് 1 ഭ്രമണപഥത്തിൽ നിന്നും ഭൂമിയിൽ പതിക്കുന്നു.
  • 1959 - ചന്ദ്രന്റെ സമീപത്ത് എത്തിച്ചേർന്ന ആദ്യത്തെ ബഹിരാകാശവാഹനയായി ലൂണ 1 മാറി.
  • 1961 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്.
  • 1966 താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാന പങ്കെടുത്തു.
  • 2003 നവംബറിലെ റോസ് വിപ്ലവത്തിനുശേഷം ജോർജിയയുടെ പ്രസിഡന്റായി മിഖെയിൽ സാകാഷ്വിലി തെരഞ്ഞെടുക്കപ്പെട്ടു.
  • 2010 - ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ ദുബായിൽ തുറന്നു.

ജനുവരി 5

  • 1316 ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയെ സഹായി മാലിക് കാഫുർ വിഷം കൊടുത്തു കൊന്നു.
  • 1919 നാസി പാർട്ടി രൂപികരിക്കപ്പെട്ടു. ഡ്രെക്സലർ എന്ന തൊഴിലാളിയാണ് പാർട്ടി രൂപികരിച്ചത്. നാസി പാർട്ടിയിലൂടെയാണ് ഹിറ്റ്‌ലർ പിൽക്കാലത്ത് ജർമൻ‍ ഭരണാധികാരിയായത്.
  • 1944 - ഡെയ്ലി മെയിൽ ആദ്യത്തെ ട്രാൻസോസീനിക് ന്യൂസ്പേപ്പർ ആയി.
  • 1952 ഇന്ത്യൻ പാർലമെന്റിലേക്കുളള ഒന്നാമത്തെ തിരഞ്ഞെടുപ്പ് പൂർത്തിയായി.
  • 1964 പോൾ ആറാമൻ മാർപ്പാപ്പയും അത്തെനഗോറസ് ഒന്നാമൻ പാത്രിയാർക്കീസും ജറുസലേമിൽ കൂടിക്കാഴ്ച നടത്തി.റോമൻ കത്തോലിക്കാ, ഓർത്തഡോക്സ് വിഭാഗം മേധാവികൾ തമ്മിൽ പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
  • 1997 ചെച്നിയയിലെ റഷ്യൻ സൈനിക സാന്നിദ്ധ്യം പൂർണമായും പിൻവലിക്കപ്പെട്ടു.
  • 1969 റഷ്യ വീനസ് 1 വിക്ഷേപിച്ചു.
  • 2000 - ശ്രീലങ്കൻ ആഭ്യന്തരയുദ്ധം: കൊളംബോയിൽ ശ്രീലങ്കൻ തമിഴ് രാഷ്ട്രീയക്കാരനായ കുമാർ പൊന്നമ്പലം കൊല്ലപ്പെട്ടു.

ജനുവരി 6

  • 1791 കൊച്ചിരാജാവ് ശക്തൻ തമ്പുരാൻ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുമായി കരാറുണ്ടാക്കി.
  • 1838 സാമുവൽ മോഴ്സ് ഇലട്രിക്കൽ ടെലിഗ്രാഫ് വിജയകരമായി പരീക്ഷിച്ചു.
  • 1912 - ന്യൂ മെക്സിക്കോ 47 ാം യുഎസ് സംസ്ഥാനമായി അംഗീകരിച്ചു.
  • 1950 ഫ്രഞ്ച് അധീനപ്രശ്നമായ പോണ്ടിച്ചേരി, കാരയ്ക്കൽ, മയ്യഴി, യാനം എന്നീ പ്രദേശങ്ങൾ ഇന്ത്യയിൽ ലയിച്ചു.
  • 1989 - പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിൽ ഗൂഢാലോചനയ്ക്കായി സത്വന്ത് സിംഗും കഹർ സിങ്ങിനും വധശിക്ഷ വിധിച്ചു. രണ്ടുപേർ അതേ ദിവസം തന്നെ വധിക്കപ്പെടുന്നു.
  • 2001 - 2000-ത്തിലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായ ജോർജ്ജ് ഡബ്ല്യു. ബുഷ് യുഎസ് കോൺഗ്രസ് അംഗീകാരം നൽകി.
  • 2005 - സൗത്ത് കരോലിനയിലെ ഗ്രാനൈറ്റ് വില്ലയിൽ ട്രെയിൻ കൂട്ടിയിടിച്ച് 60 ടൺ ക്ലോറിൻ വാതകം ചോർന്നു.
  • 2017 - അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായ ഡൊണാൾഡ് ട്രംപിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകുന്നു.

ജനുവരി 7

  • 1610 ഗലീലിയോ മൂൺസ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.
  • 1782 - ആദ്യത്തെ അമേരിക്കൻ വാണിജ്യ ബാങ്കായ ബാങ്ക് ഓഫ് നോർത്ത് അമേരിക്ക, തുറക്കുന്നു.
  • 1785 - ഫ്രഞ്ചുകാരൻ ജീൻ പിയറി ബ്ലാഞ്ചാർഡ്, അമേരിക്കൻ ജേൺ ജെഫ്രിസ് ഇംഗ്ലണ്ടിലെ ഡോവർ എന്നിവിടങ്ങളിൽ നിന്ന് ഒരു ഗ്യാസ് ബലൂണിൽ ഫ്രാൻസിലെ കലെയ്സിലേയ്ക്ക് യാത്ര ചെയ്യുകയുണ്ടായി.
  • 1927 - ന്യൂ യോർക്ക് സിറ്റിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ അറ്റ്ലാന്റിക് ടെലിഫോൺ സേവനം നിലവിൽ വന്നു.
  • 1953 അമേരിക്ക ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചുവെന്ന് പ്രസിഡന്റ് ഹാരി ട്രൂമാൻ ലോകത്തെ അറിയിച്ചു.
  • 1959 അമേരിക്ക ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബൻ ഗവണ്മെന്റിനെ അംഗീകരിച്ചു.
  • 1999 അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്‌ എതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചു.
  • 2005 - ഇറ്റലിയിൽ ക്രിവൽകോർ ട്രെയിൻ അപകടം: 17 പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
  • 2012 - ന്യൂജേഴ്സിയിലെ കാർട്ടർട്ടണിനു സമീപം ഒരു ബലൂൺ വിമാനം തകർന്ന് 11 പേർ മരിച്ചു.
  • 2015: യെമൻറെ തലസ്ഥാന നഗരമായ സനായിൽ പോലീസ് കോളേജിനു പുറത്ത് കാർ ബോംബ് സ്ഫോടനത്തിൽ 38 പേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു.

ജനുവരി 8

  • 387 - സിയാജ് കാക് വാക്ക പിടിച്ചടക്കുന്നു.
  • 1806 കേപ് കോളനി ബ്രിട്ടീഷ് കോളനിയായി.
  • 1816 - ഇലാസ്റ്റിറ്റിയിലെ (ഭൗതികശാസ്ത്രം) ഗണിതശാസ്ത്ര പഠനത്തിന് വേണ്ടി പാരിസ് അക്കാദമി ഓഫ് സയൻസസ് ഗ്രാന്റ് പ്രൈസ് സോഫീ ജെർമെയിൻ നേടി
  • 1838 ആൽഫ്രഡ് വെയിൽ ടെലഗ്രാഫ് പ്രദർശിപ്പിച്ചു.
  • 1912 ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.
  • 1925 - അമേരിക്കയിലെ ചരിത്രത്തിലെ ആദ്യ വനിതാ സുപ്രീം കോടതി ആദ്യമായി യൂത്ത് വുമൻ സുപ്രീംകോടതി ടെക്സസിൽ ചേർന്നു.
  • 1926 അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
  • 1959 ഫിഡൽ കാസ്ട്രോയുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി.
  • 1972 - ബംഗ്ലാദേശ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം അറസ്റ്റിലായ ബംഗാൾ നേതാവ് ശൈഖ് മുജിബുർ റഹ്മാനെ പാകിസ്താൻ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോ പുറത്തിറക്കി.
  • 1973 - സോവിയറ്റ് ബഹിരാകാശ ദൗത്യത്തിന് ലൂണ 21 വിക്ഷേപിച്ചു.
  • 2009 ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ രാജ്യത്തിനു സമർപ്പിച്ചു.
  • 2009 - വടക്കൻ കോസ്റ്റ റീക്കയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 15 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജനുവരി 9

  • 1760 ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.
  • 1799 നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏർപ്പെടുത്തി.
  • 1816 സർ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികൾക്കായുള്ള വിളക്ക് പരീക്ഷിച്ചു.
  • 1863 ലണ്ടൻ ഭൂഗർഭ റയിൽ സം‌വിധാനത്തിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു.
  • 1915 പ്രവാസി ദിവസം - മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് വന്നതിൻറെ ഓർമ ദിവസം.
  • 2005 പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യാസിർ അറാഫത്തിന്റെ പിൻ‌ഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.
  • 2014 – ജപ്പാനിലെ യോക്ക്കിച്ചിയിൽ മിത്സുബിഷി മെറ്റീരിയൽസ് കെമിക്കൽ പ്ലാൻറ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2015 - ബർഖോൾഡെറിയ ഗ്ലാഡിയോലി ഇലകൾകൊണ്ട് വിഷപൂരിതമായ ബീയർ ഉപയോഗിച്ച മൊസാമ്പിക്കിലെ ഒരു ശവസംസ്കാരച്ചടങ്ങിൽ 75 പേർ മരിക്കുകയും 230 പേർ രോഗബാധിതരാകുകയും ചെയ്തു.

ജനുവരി 10

  • ക്രി.മു. 49-ൽ ജൂലിയസ് സീസർ ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം കുറിച്ചുകൊണ്ട്, റൂബിയൻ കടക്കുന്നു.
  • 1072 - സിസിലിയിലെ റോബർട്ട് ഗൈസ്കാർഡ് പാലെർമൊ കീഴടക്കുന്നു.
  • 1870 - ജോൺ ഡി. റോക്ഫെല്ലർ സ്റ്റാൻഡേർഡ് ഓയിൽ സ്ഥാപിച്ചു.
  • 1929 ടിൻ‌ടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.
  • 1949 അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.
  • 1989 അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻ‌വാങ്ങാൻ ആരംഭിച്ചു.
  • 1990 ടൈം ഇൻ‌കോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി.
  • 2000 അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന്‌ ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.
  • 2007 ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.
  • 2012 - ഖൈബർ ഏജൻസിയിലെ ഒരു ബോംബ് സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2013 - പാകിസ്താനിലെ നിരവധി ബോംബ് സ്ഫോടനങ്ങളിൽ 100 ലധികം പേർ കൊല്ലപ്പെടുകയും 270 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2015കറാച്ചിയിൽ ഗൾഷാൻ-ഇ-ഹദീഡിനു സമീപം പാകിസ്താൻ നാഷണൽ ഹൈവേ ലിങ്ക് റോഡിലെ കറാച്ചിയിൽ നിന്നും ഷിക്കാർപൂരിലേക്കുള്ള ട്രാഫിക് അപകടത്തിൽ 62 പേർ കൊല്ലപ്പെട്ടു.

ജനുവരി 11

  • 1569 - ഇംഗ്ലണ്ടിൽ ആദ്യത്തെ ലോട്ടറി രേഖപ്പെടുത്തി.
  • 1693 - ശക്തമായ ഭൂകമ്പം സിസിലി, മാൾട്ട ഭാഗങ്ങൾ നശിപ്പിച്ചു.
  • 1759 അമേരിക്കയിലെ ഫിലഡെൽഫിയയിൽ ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
  • 1779 ചിങ്-താങ് കോംബ മണിപ്പൂരിന്റെ രാജാവായി സ്ഥാനമേറ്റെടുത്തു.
  • 1805 മിച്ചിഗൺ സൈന്യം രൂപീകൃതമായി,
  • 1908 - ഗ്രാൻഡ് കാന്യോൺ ദേശീയ സ്മാരകം സൃഷ്ടിച്ചു.
  • 1922 - പ്രമേഹ രോഗത്തിനെതിരെ മനുഷ്യനിൽ ആദ്യമായി ഇൻസുലിൻ ഉപയോഗിച്ചു.
  • 1942 ജപ്പാൻ, കൊലാലമ്പൂർ പിടിച്ചെടുത്തു.
  • 1998 സിദി-ഹമീദ് കൂട്ടക്കൊല അൾജീരിയയിൽ നടന്നു. 100-ലേറെപ്പേർ കൊല്ലപ്പെട്ടു.
  • 2007 കാർട്ടോസാറ്റ് 2-ൽ നിന്നുള്ള ആദ്യ ചിത്രം ലഭ്യമായി.
  • 2013 - സൊമാലിയയിലെ ബുലോ മാരെറിൽ ഒരു ഫ്രഞ്ച് ബന്ദിയെ വിട്ടയയ്ക്കാൻ പരാജയപ്പെട്ട ബുലോ മാരെർ ഹോസ്റ്റേജ് റെസ്ക്യൂ ശ്രമത്തിൽ ഒരു ഫ്രഞ്ച് സൈനികനും 17 തീവ്രവാദികളും കൊല്ലപ്പെട്ടു.

ജനുവരി 12

  • 1528 ഗുസ്താവ് ഒന്നാമൻ സ്വീഡനിലെ രാജാവായി.
  • 1866 - റോയൽ എയ്റോനോട്ടിക്കൽ സൊസൈറ്റി ലണ്ടനിൽ രൂപം കൊണ്ടു.
  • 1895 ദ നാഷണൽ ട്രസ്റ്റ് ബ്രിട്ടനിൽ സ്ഥാപിതമായി.
  • 1908 ഐഫൽ ടവറിൽ നിന്നും ആദ്യ ബഹുദൂര റേഡിയോ സന്ദേശം അയക്കപ്പെട്ടു.
  • 1945 - രണ്ടാം ലോകമഹായുദ്ധം: റെഡ് ആർമി വിസ്റ്റുലർ ഓഡർ ആക്രമണം ആരംഭിച്ചു.
  • 1970 - നൈജീരിയൻ ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിച്ചു Biafra കീഴടക്കി.
  • 2004 - ലോകത്തിലെ ഏറ്റവും വലിയ സമുദ്രകപ്പലായ ആർ എം എസ് ക്വീൻ മേരി 2 അതിന്റെ ആദ്യയാത്ര നടത്തി.
  • 2005 - ഡീപ് ഇംപാക്റ്റ് കേപ് കനവേഴ്സിൽ ഡെൽറ്റ II റോക്കറ്റിൽനിന്ന് വിക്ഷേപിച്ചു.
  • 2006 സൗദി അറേബ്യയിലെ മിനായിൽ ഹജ്ജ് കർമ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 362 പേർ മരിച്ചു.
  • 2015 - കാമറൂണിലെ കൊലോഫാറ്റായിലെ 143 ബൊക്കോ ഹരാം ഭീകരരെ സർക്കാർ ആക്രമികൾ കൊന്നു.
  • 2016 - ഇസ്താംബുളിലെ ബ്ലൂ മോസ്ക്ക്ക് സമീപമുള്ള ബോംബിംഗിൽ പത്ത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജനുവരി 13

  • 1602 വില്യം ഷേക്സ്പിയറുടെ ദ മെറി വൈവ്സ് ഓഫ് വിൻഡ്സർ പ്രസിദ്ധീകരിച്ചു.
  • 1610 ഗലീലിയോ ഗലീലി വ്യാഴത്തിന്റെ നാലാമത് ഉപഗ്രഹമായ കാലിസ്റ്റോ കണ്ടെത്തി.
  • 1822 - എപിഡൗറസിലെ ആദ്യ ദേശീയ സമ്മേളനത്തിൽ ഗ്രീക്ക് പതാകയുടെ രൂപകല്പന സ്വീകരിച്ചു.
  • 1849 - വാൻകൂവർ ദ്വീപിൽ കോളനി സ്ഥാപിതമായി.
  • 1910 - ആദ്യത്തെ പൊതു റേഡിയോ പ്രക്ഷേപണം നടക്കുന്നു; ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപറ ഹൌസിൽ നിന്നും ഓപറസ് കാവല്ലേറിയ റുസ്റ്റിക്കാനയുടെയും പഗ്ലിയാച്ചിയുടെയും ഒരു ലൈവ് പെർഫോമൻസ് അയക്കുന്നു.
  • 1930 മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രം പ്രസിദ്ധീകരിക്കപ്പെട്ടു.
  • 1939 - ഓസ്ട്രേലിയയിലെ 20,000 ചതുരശ്ര കിലോമീറ്റർ സ്ഥലത്തെ ബ്ലാക് ഫ്രൈഡേ കാട്ടുതീ, 71 പേരുടെ ജീവൻ അപഹരിക്കുന്നു.
  • 1942 - ഹെൻറി ഫോഡ് ഒരു പ്ലാസ്റ്റിക് ഓട്ടോമൊബൈൽ പേറ്റന്റ് സ്വന്തമാക്കി. അത് സാധാരണ നിരക്കിനേക്കാൾ 30% ഭാരം കുറവാണ്.
  • 1964 കൊൽക്കത്തയിൽ വർഗ്ഗീയ കലാപം.
  • 2001 - ഇഎൽ സാൽവഡോറിൽ ഒരു ഭൂകമ്പം ഉണ്ടായി, 800 ൽ അധികം പേർ കൊല്ലപ്പെട്ടു.
  • 2018 - ഹവായിയിലെ ഒരു മിസൈൽ സമരത്തെക്കുറിച്ച് തെറ്റായി അടിയന്തര മുന്നറിയിപ്പ് നൽകിയത് സംസ്ഥാനത്ത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു.

ജനുവരി 14

  • 1539 സ്പെയിൻ ക്യൂബ കീഴടക്കി.
  • 1761 മൂന്നാം പാനിപ്പറ്റ് യുദ്ധം.
  • 1907 - ജമൈക്കയിൽ കിങ്സ്റ്റണിലെ ഭൂകമ്പം 1,000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു
  • 1953 ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി.
  • 1970 മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി.
  • 2005 ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.
  • 2011 - ടുണീഷ്യയുടെ മുൻ പ്രസിഡന്റ്, സീൻ എൽ അബിഡീൻ ബെൻ അലി തന്റെ ഭരണകൂടത്തിനെതിരെയും അഴിമതി നയങ്ങൾക്കും എതിരായ തെരുവ് പ്രകടനങ്ങൾക്കു ശേഷം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു. ടുണീഷ്യൻ വിപ്ലവത്തിന്റെ വാർഷികവും അറബ് വസന്തത്തിൻറെ ജനനവും ആയി ഇത് കണക്കാക്കപ്പെടുന്നു.

ജനുവരി 15

  • 1559 - ഇംഗ്ലണ്ടിലെ ലണ്ടണിലെ വെസ്റ്റ്മിൻസ്റ്റർ ആബ്ബെയിൽ എലിസബത്ത് I ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കിരീടം നേടി.
  • 1582 റഷ്യ ലിവോണിയയും എസ്റ്റോണിയയും പോളണ്ടിന്‌ അടിയറവച്ചു.
  • 1759 ബ്രിട്ടീഷ് മ്യൂസിയം പ്രവർത്തനമാരംഭിച്ചു.
  • 1844 - നോട്ട്ർ ഡേം യൂണിവേഴ്സിറ്റി അതിന്റെ പ്രമാണം ഇന്ത്യാന സംസ്ഥാനത്ത് നിന്ന് സ്വീകരിച്ചു.
  • 1867 ലണ്ടനിലെ റീഗന്റ്സ് പാർക്കിലെ ബോട്ടിംഗ് തടാകത്തിൽ മഞ്ഞുമൂടി 40 പേർ മരിച്ചു.
  • 1889 - പെംബേർടൺ മെഡിസിൻ കമ്പനി എന്നറിയപ്പെട്ടിരുന്ന കോക്ക-കോള കമ്പനി അറ്റ്ലാന്റയിൽ സ്ഥാപിച്ചു.
  • 1892 ജെയിംസ് നൈസ്മിത് ബാസ്കറ്റ് ബോളിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു.
  • 1908 - ആഫ്രിക്കൻ അമേരിക്കൻ കോളേജ് വനിതകൾ സ്ഥാപിച്ച ദി ആൽഫാ കപ്പാ അൽഫാ സോറാറിറ്റി ആദ്യത്തെ ഗ്രീക്ക്-അക്ഷര സംഘടനയാണ്
  • 1919 - ജർമ്മനിയിലെ ഏറ്റവും പ്രമുഖ സോഷ്യലിസ്റ്റുകാരിൽ രണ്ടെണ്ണം റോസ ലക്സംബർഗ്, കാൾ ലിബ്നെട്ട് എന്നിവരും സ്പാർട്ടസിസ്റ്റ് കലാപത്തിന്റെ അവസാനത്തോടെ ഫ്രീക്കോർപ്സ് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു.
  • 1975 പോർച്ചുഗൽ അംഗോളക്ക് സ്വാതന്ത്ര്യം നൽകി.
  • 2001 വിക്കിപീഡിയ പ്രസിദ്ധീകരണം ആരംഭിച്ചു.
  • 2005 - ESA യുടെ SMART-1 ലൂണാർ ഓർബിറ്റർ കാൽസ്യം, അലൂമിനിയം, സിലിക്കൺ, ഇരുമ്പ്, ചന്ദ്രനിൽ മറ്റ് ഉപരിതല ഘടകങ്ങൾ തുടങ്ങിയ ഘടകങ്ങളെ കണ്ടുപിടിച്ചു.

ജനുവരി 16

  • 1556 ഫിലിപ് രണ്ടാമൻ സ്പെയിന്റെ രാജാവായി.
  • 1558 ബ്രിട്ടീഷ് പാർലമെന്റ് റോമൻ കത്തോലിക്കൻ മതം നിയമവിരുദ്ധമാക്കി.
  • 1761 ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു.
  • 1780 - അമേരിക്കൻ വിപ്ലവ വാർ: കേപ്പ് സെന്റ് വിൻസെന്റ് യുദ്ധം.
  • 1847 - ജോൺ സി. ഫ്രെമോണ്ട് കാലിഫോർണിയ ഭൂപ്രദേശത്തിലെ പുതിയ ഗവർണറായി നിയമിതനായി.
  • 1909 ഏണസ്റ്റ് ഷാക്ക്ല്ട്ടൺ ദക്ഷിണധ്രുവം കണ്ടെത്തി.
  • 1920 - ഫ്രാൻസിലെ പാരീസിലുള്ള ലീഗ് ഓഫ് നേഷൻസ് അതിന്റെ ആദ്യ കൗൺസിൽ യോഗം ചേർന്നു.
  • 1979 - അവസാന ഇറാൻ ഷാ ഇറാനിൽ നിന്നും തന്റെ കുടുംബത്തോടൊപ്പം ഈജിപ്തിലേക്കു പലായനം ചെയ്തു.
  • 2006 - ലൈബീരിയയുടെ പുതിയ പ്രസിഡന്റായി എലൻ ജോൺസൺ സർലീഫ് സത്യപ്രതിജ്ഞ ചെയ്തു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യവനിതാഭരണാധികാരിയായിരുന്നു അവർ.
  • 2016 – ബുർക്കിന ഫാസോയുടെ തലസ്ഥാനമായ ഔഗാഡൗഗൗവിൽ തീവ്രവാദ ആക്രമണത്തിൽ ബന്ധികളെ മോചിപ്പിക്കുന്നതിനിടയിൽ 126 പേരിൽ 33 പേർക്ക് പരിക്കേല്ക്കുകയും 23 പേർ കൊല്ലപ്പെടുകയും ചെയ്തു.

ജനുവരി 17

  • 1377 - മാർപ്പാപ്പാ ഗ്രിഗറി XI പോപ്പിൻറെ സ്ഥാനം ആവിഗ്നനിൽ നിന്ന് റോമിലേക്ക് മാറ്റുന്നു.
  • 1605 ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി.
  • 1773 -ക്യാപ്റ്റൻ ജെയിംസ് കുക്ക് അന്റാർട്ടിക് സർക്കിളിന് തെക്ക് ലക്ഷ്യമാക്കി ആദ്യയാത്ര നടത്തുന്നു.
  • 1809 സിമോൺ ബൊളിവാർ കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
  • 1899 - അമേരിക്കൻ ഐക്യനാടുകൾ പസഫിക് സമുദ്രത്തിലെ വേക് ഐലന്റ് ഏറ്റെടുത്തു.
  • 1904 - ആന്റൺ ചേക്കോവിലെ ദ് ചെറി ഓർക്കാർഡ് മോസ്കോ ആർട്ട് തിയേറ്ററിൽ പ്രദർശനത്തിന്റെ പ്രമേയം നേടി.
  • 1916 പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷൻ (പിജി‌എ) രൂപീകൃതമായി.
  • 1917 - യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾക്ക് ഡെന്മാർക്ക് 25 മില്യൻ ഡോളർ നൽകി.
  • 1948 ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം.
  • 1950 - ദ ഗ്രേറ്റ് ബാങ്കിന്റെ മോഷണം:ബ ോസ്റ്റണിലെ ഒരു കവചിതവാഹന കാർ കമ്പനിയുടെ ഓഫീസുകളിൽനിന്ന് 2 മില്യൺ ഡോളറിൽ കൂടുതൽ 11 മോഷ്ടാക്കൾ ചേർന്ന് മോഷ്ടിച്ചു.
  • 1973 ഫെർഡിനാൻഡ് മാർക്കോ ഫിലിപ്പീൻസിന്റെ ആജീവനാന്ത പ്രസിഡന്റായി.
  • 2010 - നൈജീരിയയിലെ ജോസ് നഗരത്തിൽ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം 200 ലേറെ മരണത്തിനിടയായി.

ജനുവരി 18

  • 532 - കോൺസ്റ്റാന്റിനോപ്പിളിലെ നിക്ക കലാപം പരാജയപ്പെട്ടു.
  • 1670 - ഹെൻറി മോർഗാൻ പനാമയെ പിടിച്ചെടുക്കുന്നു.
  • 1866 - വെസ്ലി കോളേജ് മെൽബണിൽ സ്ഥാപിക്കപ്പെട്ടു.
  • 1886 - ആധുനിക ഫീൽഡ് ഹോക്കി ഇംഗ്ലണ്ടിലെ ഹോക്കി അസോസിയേഷൻ രൂപീകരിച്ചു.
  • 1993 ആദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മാർട്ടിൻ ലൂഥർ കിംഗ് അവധിദിനം ആചരിക്കുന്നു.
  • 1998 ബിൽ ക്ലിന്റൺ – മോണിക്ക ലെവിൻസ്കി അപവാദം പുറത്താവുന്നു. മാറ്റ് ഡ്രഡ്ജ് എന്ന പത്രപ്രവർത്തകൻ ഡ്രഡ്ജ് റിപ്പോർട്ട് എന്ന തന്റെ വെബ് വിലാസത്തിൽ ഇത് പ്രസിദ്ധീകരിക്കുന്നു.
  • 2003 - ഓസ്ട്രേലിയയിലെ കാൻബറയിൽ ഒരു ബുഷ്ഫയർ നാലു പേരെ കൊല്ലുന്നു. കൂടാതെ 500-ലധികം വീടുകൾ നശിപ്പിക്കപ്പെട്ടു.
  • 2018 - കസാഖ്സ്താൻ അക്റ്റോബ്, യെർഗ്സ് ജില്ലയിൽ സമര-ഷിംകെന്റ് റോഡിൽ ബസ് കത്തിച്ചു. തീപിടിച്ച് 52 പേർ കൊല്ലപ്പെട്ടു. മൂന്നു യാത്രക്കാരും രണ്ട് ഡ്രൈവർമാരും രക്ഷപ്പെട്ടു.

ജനുവരി 19

  • 1511 മിരാൻഡോല ഫ്രഞ്ചുകാർക്ക് കീഴടങ്ങി.
  • 1817 - ജനറൽ ജോസെ ഡെ സാൻ മാർട്ടിൻ നേതൃത്വത്തിൽ 5,423 സൈനികരുടെ ഒരു സൈന്യം, അർജന്റീനയിൽ നിന്നും ചിലിയെയും പെറുവിനെയും സ്വതന്ത്രമാക്കുന്നതിനായി ആൻഡീസ് കടന്നു.
  • 1839 ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏദൻ കീഴടക്കി.
  • 1966 ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
  • 1983 - നാസി യുദ്ധക്കുറ്റവാളി ക്ലൂസ് ബാർബി ബൊളിവിയയിൽ അറസ്റ്റിലാകുന്നു.
  • 2006 ജെറ്റ് എയർ‌വേയ്സ് എയർ സഹാറയെ വാങ്ങി. ഇതോടെ ജെറ്റ് എയർ‌വേയ്സ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനസേവനദാതാവായി.
  • 2014 ബാനു നഗരത്തിൽ ഒരു പട്ടാള സംഘത്തിനിടയിലെ ബോംബ് സ്ഫോടനത്തിൽ 26 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു.

ജനുവരി 20

  • 1256 ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്ററിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ ആദ്യമായി ഇംഗ്ലീഷ് പാർലമെന്റ് സമ്മേളിച്ചു.
  • 1320 - ഡ്യൂക്ക് വ്ളഡിസ്ലാവ് ലോക്കെറ്റക് പോളണ്ടിലെ രാജാവാകുന്നു.
  • 1785 - സയാമീസ് സൈന്യം വിയറ്റ്നാമിലെ രാഷ്ട്രീയ കുഴപ്പങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ചു. എന്നാൽ ടെയി സൺ റോച്ച് ഗ്രാം-സ്വായി മെകോങ് നദിയിൽ പതിയിരുന്ന് നശിപ്പിക്കുകയും ചെയ്തു.
  • 1840 വില്യം രണ്ടാമൻ നെതർലാൻഡ്സിലെ രാജാവായി.
  • 1841 - ഹോങ്കോങ് ദ്വീപ് ബ്രിട്ടീഷുകാരുടെ അധീനതയിലായി.
  • 1885 എൽ.എ തോംസൺ റോളർ കോസ്റ്ററിനു പേറ്റന്റ് എടുത്തു.
  • 1969 ആദ്യത്തെ പൾസാർ ക്രാബ് നെബുലയിൽ കണ്ടെത്തി.
  • 1969 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യയുടെ 37-ാമത് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഉദ്ഘാടനം ചെയ്തു.
  • 1989 - ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് അമേരിക്കയുടെ 41-ആം പ്രസിഡന്റ് ആയി അധികാരത്തിലെത്തി.
  • 2017 - അമേരിക്കൻ ഐക്യനാടുകളിലെ 45-ാമത് രാഷ്ട്രപതിയായി ഡോണൾഡ് ട്രംപ് അധികാരത്തിലെത്തി. ഓഫീസ് ഏറ്റെടുക്കുന്നതിൽ ഏറ്റവും പ്രായമുള്ള വ്യക്തിയായി.

ജനുവരി 21

  • 1643 ആബെൽ ടാസ്മാൻ ടോൻ‌ഗ കണ്ടെത്തി.
  • 1720 സ്വീഡനും പ്രഷ്യയും സ്റ്റോക്ക്ഹോം ഉടമ്പടിയിൽ ഒപ്പുവെച്ചു.
  • 1887 ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ റെക്കോഡ് മഴ (18.3 ഇഞ്ച്).
  • 1899 ഓപെൽ തന്റെ ആദ്യ മോട്ടോർ വാഹനം നിർമ്മിച്ചു.
  • 1911 ആദ്യത്തെ മോണ്ടെ കാർലോ റാലി.
  • 1915 - കിവാനിസ് ഇന്റർനാഷണൽ ഡെട്രോയിറ്റിലാണ് സ്ഥാപിച്ചത്.
  • 1921 ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ലിവോണോയിൽ സ്ഥാപിതമായി.
  • 1925 അൽബേനിയ റിപ്പബ്ലിക്കായി.
  • 1954 - ആദ്യ ആണവോർജ്ജ അന്തർവാഹിനി, യുഎസ്എസ് നോട്ടിലസ്, അമേരിക്കയിലെ പ്രഥമ വനിത മാമി ഇസെൻഹോവർ, കാനഡയിലെ ഗ്രോട്ടോണിൽ വിക്ഷേപിച്ചു.
  • 1972 ത്രിപുര ഇന്ത്യൻ സംസ്ഥാനമായി.
  • 2003 - 7.6 തീവ്രതയുള്ള ഭൂകമ്പം മെക്സിക്കോയിലെ കൊളിമസംസ്ഥാനത്തെ തകർത്തു. 29 പേർ കൊല്ലപ്പെടുകയും ഏകദേശം 10,000 പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.

ജനുവരി 22

  • 1506 - വത്തിക്കാനിൽ 150 സ്വിസ് ഗാർഡുകളുടെ ആദ്യ സൈന്യവിഭാഗം എത്തുകയുണ്ടായി.
  • 1824 - ഗോൾഡ് കോസ്റ്റിൽ ബ്രിട്ടീഷ് സേനയെ അശാന്തികൾ പരാജയപ്പെടുത്തി.
  • 1889 - കൊളംബിയ ഫോണോഗ്രാഫ് വാഷിംഗ്ടൺ ഡി.സി.യിൽ രൂപംകൊണ്ടു.
  • 1901 - വിക്ടോറിയ രാജ്ഞിയുടെ മരണശേഷം എഡ്വേർഡ് ഏഴാമൻ രാജാവ് ആയി പ്രഖ്യാപിക്കുന്നു.
  • 1917 - ഒന്നാം ലോകമഹായുദ്ധം: യൂറോപ്പിൽ "വിജയം കൂടാതെ സമാധാന"ത്തിനുവേണ്ടി ഇപ്പോഴും നിഷ്പക്ഷ നിലപാടിന് പ്രസിഡന്റ് വുഡ്രൊ വിൽസൺ ആവശ്യപ്പെടുന്നു.
  • 1957 - സീനായ് പെനിൻസുലയിൽനിന്നു ഇസ്രയേൽ പിൻമാറുന്നു.
  • 2007 ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ബഹിരാകാശ പേടകങ്ങൾ ഭൂമിയിൽ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിച്ചു.
  • 2015 - ഡോണെസ്ക്കിലെ ഒരു സിവിലിയൻ ട്രോളി ബസ്സിനടുത്തുള്ള ഒരു സ്ഫോടനത്തിൽ കുറഞ്ഞത് പതിമൂന്നു പേർ കൊല്ലപ്പെട്ടു.

ജനുവരി 23

  • 1556 ഷാൻ‌ക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂമികുലുക്കമായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാക്സി പ്രവിശ്യയിൽ എട്ടുലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്.
  • 1571 - റോയൽ എക്സ്ചേഞ്ച് ലണ്ടനിൽ തുറന്നു.
  • 1656 - ബ്ലെയിസ് പാസ്കൽ തന്റെ ലെറ്റേഴ്സ് പ്രൊവിൻഷ്യൽ വിഭാഗത്തിൽ ആദ്യത്തേത് പ്രസിദ്ധീകരിക്കുന്നു.
  • 1793 - പോളണ്ടിന്റെ രണ്ടാം വിഭജനം.
  • 1846 - ടുണീഷ്യയിലെ അടിമത്തം നിർത്തലാക്കി.
  • 1870 - മൊണ്ടാനയിൽ യുഎസ് കുതിരപ്പടയാളികൾ 173 തദ്ദേശീയ അമേരിക്കക്കാരെ കൊല്ലുന്നു. പ്രധാനമായും സ്ത്രീകളും കുട്ടികളും, മരിയസ് കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നു.
  • 1879 - ആംഗ്ലോ-സുലു യുദ്ധം: റൂർക്കിന്റെ ഡ്രിഫ്റ്റ് യുദ്ധം അവസാനിക്കുന്നു.
  • 1900 - രണ്ടാം ബോയർ യുദ്ധം: ബ്രിട്ടിഷ് തോൽവികളിൽ അവസാനിക്കുന്ന ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെയും ഓറഞ്ച് ഫ്രീ സ്റ്റേറ്റ്സിന്റെയും ബ്രിട്ടീഷ് സേനകളുടെയും പോരാട്ടം അവസാനിച്ചു.
  • 1999 ഓസ്ട്രേലിയയിൽ നിന്നു വന്ന ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയിൻ‌സിനെയും രണ്ടു മക്കളെയും ഇന്ത്യയിൽ ഹിന്ദു തീവ്രവാദികളെന്നു കരുതപ്പെടുന്ന ചിലർ ചുട്ടുകൊന്നു.
  • 2005 യുക്രെയിൻ പ്രസിഡന്റായി വിക്ടർ യുഷ്ചെങ്കോ സ്ഥാനമേറ്റു.
  • 2018 - ലിബിയയിലെ ബെൻഗാസിയിൽ ഇരട്ട കാർ ബോംബ് സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെടുകയും "ഡസനോളം ആളുകൾക്ക് മുറിവേൽക്കുകയും ചെയ്തു. തീവ്രവാദികൾ സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നവരാണെന്നു പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു.

ജനുവരി 24

  • 1739 - പെഷവ യോദ്ധാവ് ചിംമ്നാജി അപ്പാ പോർച്ചുഗീസ് സേനകളെ പരാജയപ്പെടുത്തുകയും തരാപൂരിലെ കോട്ട പിടിച്ചടക്കുകയും ചെയ്തു.
  • 1848 - കാലിഫോർണിയ ഗോൾഡ് റഷ്: സക്രാമെന്റോയ്ക്കടുത്തുള്ള സറ്റേഴ്സ് മില്ലിൽ ജെയിംസ് ഡബ്ല്യൂ മാർഷൽ സ്വർണം കണ്ടെത്തി.
  • 1857 - കൽക്കത്ത സർവകലാശാല, തെക്കേ ഏഷ്യയിലെ ആദ്യത്തെ പൂർണ്ണ സർവകലാശാലയായി ഔദ്യോഗികമായി സ്ഥാപിതമായി.
  • 1907 റോബർട്ട് ബേഡൻ പവൽ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു.
  • 1924 പെട്രോഗ്രാഡിനെ ലെനിൻ‌ഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു.
  • 1936 ആൽബർട്ട് സറൌട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 1939 - ചിലിയൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭൂകമ്പം ചില്ലൺ തകരുകയും ഏകദേശം 28,000 ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
  • 1966 എയർ ഇന്ത്യയുടെ ബോയിൻ 707 വിമാനം ഇറ്റലി-ഫ്രാൻസ് അതിർത്തിയിലെ മോണ്ട് ബ്ലാങ്കിൽ തകർന്നു വീണു. 117 മരണം.
  • 1984 ആദ്യത്തെ ആപ്പിൾ മാക്കിന്റോഷ് വിൽപ്പനക്കെത്തി.
  • 2011 മോസ്കോ ഡോമോഡഡോവോ എയർപോർട്ടിൽ ബോംബാക്രമണത്തിൽ കുറഞ്ഞത് 35 പേർ മരിക്കുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജനുവരി 25

  • 1755 മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി.
  • 1881 തോമസ് ആൽ‌വാ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ചേർന്ന് ഓറിയന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു.
  • 1890 നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു.
  • 1919 ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.
  • 1924 ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു.
  • 1955 റഷ്യ ജർമ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു.
  • 1971 ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽ‌വന്നു.
  • 1999 പടിഞ്ഞാറൻ കൊളംബിയിൽ റിച്റ്റർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു.
  • 2016 BCA association inauguration.
  • ദേശിയ സമ്മദിദായകർ ദിനം

ജനുവരി 26

  • 1531 - 6.4-7.1 Mw ലിസ്ബൺ ഭൂകമ്പം മുപ്പതിനായിരം പേർ കൊല്ലപ്പെട്ടു.
  • 1837 - മിഷിഗൺ 26-ാമത്തെ യുഎസ് സ്റ്റേറ്റ് ആയി അംഗീകാരം നൽകി.
  • 1950 ഇന്ത്യ റിപ്പബ്ലിക് ആയി. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു.
  • 1965 ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി.
  • 1998 - ലിവിൻസ്കി കുംഭകോണം: അമേരിക്കൻ ടെലിവിഷനിൽ, അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ മുൻ വൈറ്റ് ഹൌസ് ഇന്റേൺ മോണിക്ക ലിവിൻസ്കിയുമായി "ലൈംഗികബന്ധം" ഉള്ളതായി നിഷേധിക്കുന്നു.
  • 2001 ഇന്ത്യയിലെ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലധികം പേർ മരിച്ചു.
  • 2004 അഫ്ഘാനിസ്ഥാന്റെ പുതിയ ഭരണഘടനയിൽ പ്രസിഡണ്ട് ഹമീദ് കർസായി ഒപ്പു വച്ചു.
  • 2005 കോണ്ടലീസ റൈസ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി.
  • 2015: സ്പെയ്നിലെ അൽബാസെറ്റയിലെ ലോസ് ലാനോസ് എയർ ബേസിൽ ഒരു വിമാനം തകർന്നു 11 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു.

ജനുവരി 27

  • 1302 - ഫ്ലോറൻസിൽ നിന്നും ഡാന്റെ അലിഘിയേരിയെ നാടുകടത്തി.
  • 1785 - ആദ്യത്തെ പൊതു യൂണിവേഴ്സിറ്റിയായി ജോർജിയ യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
  • 1678 അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.
  • 1880 തോമസ് ആൽ‌വ എഡിസൺ ഇൻ‌കാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു.
  • 1918 - ഫിന്നിഷ് ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം.
  • 1967 അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു.
  • 1984 കാൾ ലൂയിസ് 8.795 മീറ്റർ ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി.
  • 2013 - ബ്രസീലിയൻ നഗരമായ സാന്റാ മാരിയ, റിയോ ഗ്രാൻഡെ ഡോ സുൽ എന്നിവിടങ്ങളിൽ ഒരു നൈറ്റ് ക്ലബിലെ തീപിടിത്തത്തിൽ ഇരുനൂറ്റി നാൽപ്പത് പേർ മരിച്ചു.

ജനുവരി 28

  • 1547 - ഹെൻറി എട്ടാമൻ മരിച്ചു. ഒൻപത് വയസ്സുള്ള മകൻ, എഡ്വേർഡ് ആറാമൻ രാജാവാകുന്നു.
  • 1624- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.
  • 1813 - ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രെജുഡിസ് ബ്രിട്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു.
  • 1820- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
  • 1846 - ഇന്ത്യയിലുണ്ടായ അലിവാൾ യുദ്ധം സർ ഹാരി സ്മിത്തിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന ജയിച്ചു.
  • 1878 - യാലെ ഡെയ്ലി ന്യൂസ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ദിന കോളേജ് ദിനപത്രം ആയി.
  • 1920 - സ്പാനിഷ് ലീജിയൻ സ്ഥാപനം.
  • 1932- ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു.
  • 1986- യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴു ഗവേഷകർ മരിച്ചു.
  • 2006 - പോളണ്ടിലെ കറ്റോവീസ് ഇന്റർനാഷണൽ ഫെയറിലെ കെട്ടിടത്തിൻറെ മേൽക്കൂര ഹിമത്തിന്റെ ഭാരം മൂലം തകർന്നു, 65 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജനുവരി 29

  • 1595 ഷേക്സ്പിയറിന്റെ ‘’റോമിയോ ആൻഡ് ജൂലിയറ്റ്‘’ ആദ്യമായി അവതരിപ്പിച്ചു.
  • 1676 ഫിയോദോർ മൂന്നാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി.
  • 1814 ബ്രിയന്നെ യുദ്ധത്തിൽ ഫ്രാൻസ്, റഷ്യയേയും പ്രഷ്യയേയും തോല്പ്പിച്ചു.
  • 1856 വിക്ടോറിയ ക്രോസ്സ് എന്ന സൈനികബഹുമതി നൽകുന്നതിനു വിക്റ്റോറിയ രാജ്ഞി ആരംഭം കുറിച്ചു.
  • 1886 പെട്രോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യ വാഹനത്തിന്‌ കാൾ ബെൻസ് പേറ്റന്റ് നേടി.
  • 1916 ഒന്നാം ലോകമഹായുദ്ധം: ജർമൻ സെപ്പലിനുകൾ ഫ്രാൻസിനുനേരേ ആദ്യ ബോംബാക്രമണം നടത്തി.
  • 1944 രണ്ടാം ലോകമഹായുദ്ധം: സിസ്റ്റേർന യുദ്ധം മദ്ധ്യ ഇറ്റലിയിൽ നടന്നു.
  • 1959 ഒരു യക്ഷിക്കഥയെ ആധാരമാക്കിയുള്ള വാൾട്ട് ഡിസ്നിയുടെ സ്ലീപ്പിങ് ബ്യൂട്ടി എന്ന അനിമേറ്റഡ് ചലച്ചിത്രം പുറത്തിറങ്ങി.
  • 1978 ഓസോൺ പാളിക്ക് വരുത്തുന്ന നാശം കണക്കിലെടുത്ത് സ്വീഡൻ ഏറോസോൾ സ്പ്രേ നിരോധിച്ചു. ഇത്തരം സ്പ്രേ നിരോധിച്ച ആദ്യ രാജ്യമാണ്‌ സ്വീഡൻ.
  • 1996 ഫ്രാൻസിന്റെ അണുവായുധപരീക്ഷണങ്ങൾ നിർത്തിവക്കുന്നതായി പ്രസിഡണ്ട് ജാക്വസ് ഷിറാക് പ്രഖ്യാപിച്ചു.
  • 2006 ഷേക് സാബാ അൽ അഹ്മദ് അൽ ജാബർ അൽ സാബാ കുവൈറ്റിന്റെ അമീർ ആയി സ്ഥാനമേറ്റു.

ജനുവരി 30

  • 1287 - രാജാവായിരുന്ന വാറുവെ ഹന്തവാഡി രാജ്യത്തെ സ്ഥാപിച്ചു കൊണ്ട് പാഗൻ രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1649 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമനെ ശിരച്ഛേദം ചെയ്തു.
  • 1820 - എഡ്വാർഡ് ബ്രാഡ്ഫീൽഡ് ട്രിനിറ്റി പെനിൻസുല സന്ദർശിക്കുകയും അന്റാർട്ടിക്കയുടെ കണ്ടെത്തൽ അവകാശപ്പെടുകയും ചെയ്തു.
  • 1847 - യെർബ ബ്യൂണ കാലിഫോർണിയക്ക് സാൻ ഫ്രാൻസിസ്കോ കാലിഫോർണിയ എന്ന് നാമകരണം ചെയ്തു.
  • 1902 - ലണ്ടനിൽ ആംഗ്ലോ-ജാപ്പനീസ് അലയൻസ് ഒപ്പുവച്ചു.
  • 1933 അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി ചുമതലയേറ്റു.
  • 1948 ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മഹാത്മാ ഗാന്ധി , നാഥുറാം ഗോഡ്സേയുടെ വെടിയേറ്റു മരിച്ചു.
  • 2007 മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻ‌ഡോസ് വിസ്റ്റ പുറത്തിറക്കി.
  • 2013 - നാരോ -1 ദക്ഷിണ കൊറിയ ആദ്യ റോക്കറ്റ് കാരിയർ വിക്ഷേപിച്ചു .

ജനുവരി 31

  • 1504 ഫ്രാൻസ് നേപ്പിൾസ് അരഗോണിനു അടിയറവെച്ചു.
  • 1606 - ഗൺപൗഡർ പ്ലോട്ട്: പാർലമെന്റിനും കിങ് ജെയിംസിനുമെതിരായി നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഗൈ ഫോക്സിനെ വധിക്കുന്നു.
  • 1747 - ലണ്ടൻ ലോക്ക് ഹോസ്പിറ്റലിൽ ആദ്യമായി വെനെറൽ ഡിസീസ് ക്ലിനിക്ക് ആരംഭിച്ചു.
  • 1929 റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി.
  • 1930 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു.
  • 1950 അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി.
  • 1953 - നോർത്ത് സീ ഫ്ലഡ് നെതർലൻഡിൽ 1,800 പേര്രും യുണൈറ്റഡ് കിംഗ്ഡത്തിൽ 300 ലധികം പേരും മരണമടഞ്ഞു.
  • 1958 ജെയിംസ് വാൻ അലൻ ഭൂമിയുടെ വാൻ അലൻ വികിരണ ബെൽറ്റ് കണ്ടെത്തി.
  • 1966 - ലൂണ പരിപാടിയുടെ ഭാഗമായി ആളില്ലാത്ത ലൂണ 9 ബഹിരാകാശവാഹനം സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു.
  • 1968 - ഓസ്ട്രേലിയയിൽ നിന്നും നൗറു സ്വാതന്ത്ര്യം നേടി.
  • 1995 സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.
  • 2018 - രണ്ട് ബ്ളൂ മൂണും പൂർണ്ണ ചന്ദ്രഗ്രഹണവും സംഭവിച്ചു.


__SUB_LEVEL_SECTION_32__

കേരളം

__SUB_LEVEL_SECTION_-1__

ഭാരതം

__SUB_LEVEL_SECTION_-1__
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.