ചേലക്കര

തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ചേലക്കര. ചേലക്കര ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, വടക്കാഞ്ചേരിയിൽ നിന്ന് 16 കിലോമീറ്റർ വടക്കുകിഴക്കുമാറിയും, ഒറ്റപ്പാലത്തുനിന്ന് 18 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയും, പാലക്കാട്ടുനിന്ന് 50 കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

ചേലക്കര
പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഉയരം66 മീ(217 അടി)
ഭാഷകൾ
  ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
ടെലിഫോൺ കോഡ്04884
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരങ്ങൾതൃശൂർ,വടക്കാഞ്ചേരി, ഒറ്റപ്പാലം,ഷൊർണ്ണൂർ,
ലോകസഭ മണ്ഡലംആലത്തൂർ

ചരിത്രം

ടിപ്പു സുൽത്താന്റെ കാലത്ത് അന്ന് മാറ് മറക്കാൻ അവകാശമില്ലാതിരുന്ന സ്ത്രീകൾക്ക് മേൽമുണ്ട് ഉടുക്കണമെന്ന ഉത്തരവോടെ ചേല വിതരണം ചെയ്ത സ്ഥലം പിന്നീട് ചേലക്കരഎന്ന സ്ഥലപ്പേരായി എന്നാണ് ഐതിഹ്യം.

പാതയോരങ്ങളിൽ വളരെയധികം ചേലമരങ്ങൾ (ആലും അതുപോലെയുള്ള തണൽ മരങ്ങളും) കാണപ്പെടുന്ന കര/നാട് എന്ന അർത്ഥത്തിലാണ് ചേലക്കര എന്ന പേരുവന്നതെന്ന് ഒരു അഭിപ്രായം നിലവിലുണ്ട്.[1]

അവലംബങ്ങൾ

  1. ചേലക്കര, ചേലക്കര ഗ്രാമപഞ്ചായത്ത്, lsgkerala.in
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.